മെഡിസിന്‍ @ ബൂലോകം

പത്മ-ആ‍സനവും സ്കൂണ്ഡ്രലിനിയും : ചോദ്യോത്തര പംക്തി ഓഗസ്റ്റ് 26, 2008

Filed under: എന്തരോ — surajrajan @ 3:45 pm
മുൻ വളി.. സോറി.. മുൻ വിളി:

കഴിഞ്ഞ പോസ്റ്റിനു കിട്ടിയ അഫൂതപൂർവ്വമായ റെസ്പോൺസ് കണ്ട് കണ്ണു നിറഞ്ഞു പോയി. ആ പോസ്റ്റിനെ അധികരിച്ച് എത്രയെത്ര പോസ്റ്റുകൾ..ചർച്ചകൾ.കമന്റ് ഭരണിയും അണ്ടാവുകളും നിറഞ്ഞ് കവിഞ്ഞു.. കവിതകൾ പിറന്നു… കവികൾ പിറന്നു.. മുതലപ്പുറത്തുനിന്നു ഷേയ്ഖ് അലവലാത്ത് ഇസ്മുള്ള ‌‌–(ങാ-ബാക്കിയെന്തരോ ..)വരെ വന്ന് അപദാനങ്ങൾ പാടി..മാലാഖമാർ കിന്നരം വായിച്ചു… ആ പോസ്റ്റിലെ സംശയങ്ങൾക്ക് വേണ്ടി മറ്റൊരു പോസ്റ്റുതന്നെ തുറക്കേണ്ട അവസ്ഥയായി മഹിഷപാദാ ഇൻസ്റ്റിറ്റ്യൂട്ടിനു. അതുകൊണ്ടാണീ‍ പോസ്റ്റ് !

പ്രിയ സുഹൃത്തുക്കളേ, ഫക്ത ജനകോടികളേ,
പോത്തുകാലപ്പന്റെ അനുഗ്രഹം നിങ്ങൾക്ക്.

Indegenous medicines and Magical remedies-നു ഇന്ത്യയിൽ പ്യാറ്റന്റ് വേണ്ടന്നാണ് അടിയനു അറിയാൻ സാധിച്ചത്. അനോണി ആന്റണിച്ചായനെ ഇക്കാര്യത്തിന് കൺസൾട്ടൻസി ഏൽ‌പ്പിച്ചിട്ടുണ്ട്. അദ്ദേഹം അമേരിക്കൻ ടൂറ് കഴിഞ്ഞ് വന്നാലുടൻ പ്യാറ്റന്റ് സംബന്ധിയായ സംശയങ്ങൾ ദൂരീകരിക്കപ്പെടുമെന്ന് പ്രാർത്ഥിക്കുന്നു.

പിന്നെ പ്യാറ്റന്റ് കിട്ടിയാലും അടിയനു തന്നെ ആദ്യ 5 വർഷം ലതിന്റെ കുത്തകാവകാശം ഉണ്ടായിരിക്കുന്നതാണ്. ഏജൻസി നിരക്കുകൾ ഇ-മെയിൽ വിലാസത്തിൽ അന്വേഷണങ്ങൾ അറിയിച്ച എല്ലാ മണ്ടശിരോമണി..സോറി..മാന്യശിരോമണികൾക്കും ചാർട്ടാക്കി അയച്ചിട്ടുണ്ട്.

ലോകരക്ഷാർത്ഥം അവതരിച്ച കലിയുഗവരദൻ പോത്തുകാലപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഒരാശ്വാസമാകട്ടെ എന്നു കരുതിയാണു അടിയൻ ഇത്രയേറെ കഷ്ടനഷ്ടങ്ങൾ സഹിച്ചും വെറും 1 ലക്ഷത്തിനു ഈ തകിട് വിൽക്കാൻ തീരുമാനിച്ചതുതന്നെ. അതിനകത്തും നക്കിത്തരം കാണിക്കുന്ന ചില നാറികളുടെ ഇ-മെയിലുകൾ (“ഒരു ലക്ഷത്തിനു അഞ്ച് രൂപാ കുറവുണ്ട്”ത്രേ) വന്നു. നീയൊക്കെ എന്നാടാ…#^&**#$ കളേ നന്നാവുന്നേ ? ങാ, അപ്പോ നമ്മൾ എന്താ പറഞ്ഞുവനത്, ങാ കലിയുഗവരദനെക്കുറിച്ച്. മക്കൾ, നിങ്ങൾ എല്ലാവരും നല്ല ക്ഷമയുള്ളവരായിരിക്കണം. ഒന്നു കേട്ട് അടുത്ത സെക്കന്റിൽ തെറിവിളി നടത്തുന്നത് പാടില്ല. മറ്റുള്ളവർ പറയുന്നത് കേൾക്കാനും വായിക്കാനും മനസ്സിലാക്കാനും സന്മനസ്സ് കാണിക്കണം..ഛീ എഴീച്ചു പോടാ എന്റെ കാർപ്പെറ്റീ വന്നിരുന്നാണോ തൂറുന്നേ…ഞാനിവിടെ ടൈപ്പ് ചെയ്തോണ്ടിരിക്കുന്നത് കണ്ടീല്ലേ..ങ്… സോറി ..അതിവിടെ പൂച്ചയോട് പറഞ്ഞതാ.. അപ്പോ നമ്മളെവിടെയാ നിർത്തിയത്…ങാ സംശയങ്ങൾക്ക് മറുപടി പറയുകയായിരുന്നു.

കുതിരവട്ടൻ ചോദിച്ചു: തങ്കമ്മ ചേച്ചിക്ക് ആനക്കുട്ടിയാണോ പിറക്കുന്നതെന്ന്. സത്യത്തിൽ ഇത് ഞങ്ങൾ അടുക്കളപ്പുറത്ത് നിർമ്മിച്ച ഹാഡ്രോൺ കൊളൈഡറിൽ പരീക്ഷിച്ചപ്പോൾ കാണാനായത് മറ്റൊന്നാണ്. (ഇതിലെ ഏലസ്സിന്റെ ആട്ടം ഷൂട്ട് ചെയ്ത വിഡിയോ യൂട്യൂബിൽ ഉടൻ ഇടും.) പെറ്റുകിടക്കുന്ന പട്ടിയുടെ നഖത്തിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് (..എന്തൊന്ന് ?ഈസ്ട്രജനാണെന്നോ, എണീറ്റ് പോടാ..പിന്നേ മഹിഷപാദനെ പഠിപ്പിക്കുന്നോ..) വളരെ കൂടുതലായതിനാൽ ജിഞ്ചിരീകരണവും സഹജരീകരണവും ഒരുമിച്ച് ഉണ്ടാവുന്നതായി കണ്ടു. ഉണ്ടാകുന്ന കുട്ടി ഏതാണ്ട് photoയിലേത് പോലിരിക്കും എന്നാണ് ഞങ്ങളുടെ റാൻഡമൈ..മൈ..മൈ ..ഓ..റാൻഡമൈസ്ഡ് കണ്ട്രോൾ ട്രയൽ (ഈശ്വരാ ഇതൊക്കെ ഒണ്ടാക്കിയവനെ കൈയ്യിൽ കിട്ടിയിരുന്നേൽ അമ്മിമേൽ വച്ചിട്ട്…) പഠനങ്ങൾ കാണിക്കുന്നത്.

എതിരവൻ കതിരവൻ ചോദിച്ചു : മൈക്രൊവേവിനകത്ത് എന്തു കുന്തനാണ്ടമാ നടക്കുന്നെ? ഇങ്ങനെ വല്യ ഇംഗ്ലീഷ് വാക്കുകളൊക്കെപ്പറഞ്ഞ് പേടിപ്പിക്കാതെ.

ങ്ഹും..കഷ്ട് മഹാ കഷ്ട്… ന്യൂക്ക്ലിയാർ ഫാക്ടറുകളെക്കുറിച്ച് പഠനം നടത്തുന്ന, ഫൂമിമലയാളത്തിലെ മനുജ ജാതികൾ ഹാപ്ലോടൈപ്പുകളും ഹാലോടൈപ്പുകളും ഷെയർ ചെയ്യുന്ന സഹോദരരാണെന്നെഴുതിയ എതിരവനാണോ ഇത് ?? താങ്കൾ ഇൻഫർമെഷനുകളുടെ ഒരു ക്രോഡീകരണമാണു നടത്തുന്നത്. ആ തിയറികളൊന്നും ഇന്ന് ആരും സബ്സ്ക്രൈബ് ചെയ്യുന്നില്ലാ എന്നറിയില്ലേ ? ഭാരതീയ പൌരാണികതയെക്കുറിച്ച് ഓഷൊ രജനീഷ് പറഞ്ഞതെന്താണെന്നറിയാമോ ? അതറിയണമെങ്കിൽ ഇന്ത്യയെന്താണെന്നറിയണം…അതിനുള്ള സെൻസിറ്റിവിറ്റിയുണ്ടാകണം, സ്പെസിഫിസിറ്റിയുണ്ടാകണം, കോൺഫിഡൻസ് ഇന്റർവെല്ലും കൈസ്ക്വയർ ടെസ്റ്റുമുണ്ടാവണം…. സോറി…നോം ഒരൽ‌പ്പം ഇമോഷനലായിപ്പോയി…

കതിരവൻ തുടർന്ന് ചോദിക്കുന്നു:
എന്റെ ദേഹം ജന്മനാ ആ പടത്തില്‍ കാണിച്ചപോലെയാണ്. ഈ യന്ത്രം ധരിച്ചു കഴിഞ്ഞാല്‍ അത് എങ്ങനെയാകും ഡോക്ടര്‍?

മകനേ, ഒരു മഹാഭാഗ്യമാണു താങ്കൾക്ക് ഉണ്ടായിരിക്കുന്നത്. ജന്മനാ അങ്ങനെയിരിക്കുന്ന ശരീരം ഈ സുഡാല്ഫി തൈലം ഉപയോഗിച്ചാൽ ഈ കാണിച്ചിരിക്കുന്നത് പോലെയാകുമെന്ന് ഞങ്ങളുടെ ലാബ് പരിശോധനയിൽ കാണുന്നു. –>

കൃഷ് ചോദിച്ചു: ഓണം പ്രമാണിച്ച് ഈ ഡിങ്കോള്‍ഫി യന്ത്രത്തിന് പ്രത്യേക കിഴിവുകള്‍ ഒന്നുമില്ലേ?

ഉണ്ടല്ലോ. രണ്ടെണ്ണം ഒന്നിച്ചെടുത്താൽ ഉഗാണ്ട, സോമാലിയ, ടാൻസാനിയ, പാളയം, കാട്ടാക്കട, മൊഫ്യൂസൽ ബസ് സ്റ്റാൻഡ് ആദിയായ പുണ്യസ്ഥലങ്ങളിലേക്ക് മൂന്നുപേരടങ്ങുന്ന കുടുംബത്തിനു ഫ്രീ ടിക്കറ്റ്. തൈലം ഉപയോഗിച്ച് ഫോട്ടോയിൽക്കാണുമ്പോലെ ആയാൽ എടുത്തോണ്ട് നടക്കാൻ പ്രത്യേകം ഡോളി സർവീസും ഉണ്ടായിരിക്കുന്നതാണ്.

ഈ യന്ത്രത്തിന്റെ ഏജൻസി കിട്ടാൻ വഴിയെന്ത് എന്നാണു കുറുമാനും ശന്തനുവിനും അറിയേണ്ടത്:

വത്സാ… ആ നംബർ കൈയിലിരിക്കട്ടെ… ഒരഞ്ചു കൊല്ലം ഞാനിതൊന്ന് വിറ്റ് പത്ത് പുത്തനുണ്ടാക്കട്ടെ. എന്നിട്ട് ലോക രക്ഷയ്ക്കായി ഈ അനുഗ്രഹം എന്റെ പൊന്നോമന പുത്രിയായാ ഗൂഫി മോൾക്ക് കൈമാറും. ഈ പരമ്പരയിലെ അടുത്ത കണ്ണിയായ ഗൂഫി മോൾ ഇപ്പോൾ മാന്തിഗിരി സിദ്ധവൈദ്യ മെഡിക്കൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നു.

ഭൂമിപുത്രി പറയുന്നത് ഈ യന്ത്രം സൂരജ് എന്നൊരുത്തന്റെ ഭാവനയാണെന്നാണ്.

ആരാണത് ? പൂർവാശ്രമത്തിലെ പേര് അടിയനുപേക്ഷിച്ചുകഴിഞ്ഞു വത്സേ… പോസ്റ്റിനു താഴെ രണ്ടു കിലോമിറ്റർ നീളത്തിലൊരു പേര് നോം കൊടുത്തത് കണ്ടില്ലേ ? മിനിമം മഹിഷപാദപത്മർ എന്നു ചുരുക്കിയെങ്കിലും വിളിക്കൂ വത്സേ…

ഇത് ഭാവനയാണെന്ന് ഒന്നു തെളിയിക്കാമോ വത്സേ ഭൂമിപുത്രീ ? അടിയൻ പോത്തുകാലപ്പനെ തൊട്ട് വെല്ലു വിളിക്കുന്നു… തെളിയിക്കൂ…. ! 1 ലക്ഷത്തിന്റെ ഈ യന്ത്രം ഫ്രീയായി തരുവേൻ…!


കാവലാൻ പറയുന്നു : ഈ സുവിശേഷം അദ്ദേഹത്തെ ചിരിപ്പിച്ചെന്ന്.

മഹാപാപീ.. ഈ പൈതൃക സമ്പത്തിനെ അവഹേളിച്ച നിനക്ക് നിത്യ നരകം. പോത്തുകാലപ്പൻ നിനക്ക് ആന്ത്രവായുവും ഗുൽമനും സമ്മാനിക്കട്ടെ… ഒന്നുമറിയില്ലെങ്കിൽ പോയി ബന്ദ്രാഫിയും സ്ക്രാന്തതയുമെന്തെന്ന് പഠിച്ചിട്ട് വരൂ . . .!

മക്കളേ, നമ്മൾ ഇമോഷനലാകരുത് … കോപം പരാജയമാണ്..അതൊന്നിനുമൊരു പരിഹാരമല്ല എന്നാണു മണ്ടോപനിഷത്തിൽ പണ്ഡിറ്റ് രവിഷണ്ഡർ പറയുന്നത്. മറ്റുള്ളവർ എഴുതുന്നതും പറയുന്നതും ക്ഷമയോടെ മനസിലാക്കാൻ ശ്രമിക്കൂ…

തമനുവിന്റെയും ഡോ: ജുറാസിന്റെയും വാക്കുകളിലെ പുച്ഛരസം അടിയനു മനസിലാവാഞ്ഞിട്ടൊന്നുമല്ല. തൈലത്തെ പറ്റി അടിസ്ഥാന വിവരം പോലുമില്ലാതെ അത് വാറ്റിയതാണു എന്നു പറയുന്നു !

‘ഞാൻ മനസ്സിലാക്കിയതിനപ്പുറം മറ്റൊന്നുമില്ല’ എന്ന്തോന്നിയ്ക്കുന്ന തരത്തിൽ പരിഹാസത്തിന്റെയും പുഛത്തിന്റെയും സ്വരത്തിൽ ചിലപ്പോഴെങ്കിലും ജുറാസും തമനുവും കൂട്ടരും എഴുതുന്നത്,നിങ്ങളുടെ തന്നെ വിശ്വാസ്യത ചോർത്തിക്കളയാനേ ഉപകരിയ്ക്കൂ…

ഈ അസഹിഷ്ണൂതയ്ക്ക് ഒരു തീവ്രവാദത്തിന്റെ ഛായ കൈവരുന്നതായി ഞാൻ പറഞ്ഞാൽഎന്നോട് പിണക്കം തോന്നില്ലെന്ന് ആശിയ്ക്കുന്നു. (പിണക്കം തോന്നിയാൽ എനിക്ക് തേങ്ങാക്കൊ..! ) മക്കളേ …ദേഷ്യപ്പെടാതെ ശാന്തരായി ചിന്തിക്കൂ…

അനുഭവമാണു ശാസ്ത്രം . അതു കാക്കശാസ്ത്രമായാലും ദൂതലക്ഷണമായാലൂം എന്നാണു എന്റെ അമ്മൂ‍മ്മ പറഞ്ഞത് . അതുകൊണ്ട് നിങ്ങൾ വാറ്റെന്നും ഹൈസൻബർഗെന്നുമൊക്കെ പറഞ്ഞ് സമയം കളയാതെ ഈ യന്ത്രമൊന്ന് വാങ്ങൂ സ്വയം അനുഭവസ്ഥരായി ബോധ്യപ്പെടൂ.

പോട്ടെ, ജുറാസിനു കറണ്ട് എന്താണെന്ന് യുക്തികൊണ്ട് വിശദീകരിക്കാമോ ? ഫിസിക്സിലെ വിശദീകരണമല്ല, യുക്തികൊണ്ട് ഉള്ള ഡെഫനിഷനാണു ഞാൻ ചോദിച്ചത്.

അപ്പോ അദ്ദാണു പറഞ്ഞത്. ഇന്ന് കാണുന്ന ശാസ്ത്രമല്ല, നാളെ കാണുന്നത്. നാളെ കാണുന്നത് മറ്റന്നാൾ കാണുന്നില്ല. അപ്പോൾ ശാസ്ത്രത്തിനുമപ്പുറത്ത് ചില സനാതന സത്യങ്ങളൊക്കെയുണ്ട്. നമ്മൾ മറ്റുള്ളവർ പറയുന്നതും എഴുതുന്നതുമൊക്കെ മനസിലാക്കാനുള്ള സന്മനസ്സ് കാണിക്കണം…

ഡോ: ഗൂരജ് വർമ്മേ, സ്ക്രാന്തതയും ബന്ദ്രാഫിയും ജിഞ്ചിരിയും എന്താണെന്ന് നിങ്ങൾ എന്നെ പഠിപ്പിക്കാറായിട്ടില്ല. സനാതന സത്യങ്ങളായ അവയെ ആധുനികനെന്ന് ചമയുന്ന നിങ്ങൾക്ക് അവഹേളിക്കാം. പക്ഷേ മരണ ശേഷം നചികേതസ്സ് യമനോട് ചോദിച്ചപ്പോൾ യമൻ അണ്ടി പോയ അണ്ണാനെ പോലെ നിന്നതോർക്കുക. ആ ഗതി മരണാനന്തരം നിങ്ങൾക്കും വരാം. പോത്തിൻ കാലപ്പൻ എന്നത് ഒരു സങ്കൽ‌പ്പമാണ്. ആ സങ്കല്പത്തിലൂടെ നാം പ്രപഞ്ചത്തിന്റെ പരമാത്മ ബോധവുമായി ഏകത്വത്തിൽ എത്തുന്നു. അപ്പോൾ പോത്തിൻ കാലപ്പൻ എന്നത് ഒരു മീഡിയം മാത്രമാണ്. ആക്ച്വലി ഈ “ദൈവം” എന്നു പറയുന്നതിന്റെ ബന്ദ്രാഫിക്കൽ അർത്ഥം തന്നെ ‘പൂർവ്വ ജന്മ കർമ്മ ഫലം’ എന്നാണ്. പുർവ്വജന്മ കർമ്മഫലം എങ്ങനെ രോഗമായി മാറും എന്ന് കഴിഞ്ഞ പോസ്റ്റിൽ ഏവരെയും ഉബുണ്ടു ശാസ്ത്ര പ്രകാരം ഉൽബു..ഉൽബു…പണ്ടാരം.. ങാ…ഉൽബുദ്ധരാക്കിയതാണല്ലൊ.

വത്സാ റഫീക് കീഴാറ്റൂരേ,

മണീചെയിൻ കിണീചെയീൻ എന്നിവ പാപമാണു. വൈദ്യഭാഗം എന്നു പറഞ്ഞാൽ വിറ്റുകിട്ടുന്നതിന്റെ ആറിലൊന്ന് ഭാഗമേ എടുക്കാവൂ എന്നാണ് കുക്കുട സംഹിതയിലെ അനുശാസനം. 1 ലക്ഷം വച്ചു വിറ്റാലും ചെലവായതിന്റെ ആറിലൊന്നേ കിട്ടൂ. അതുവച്ച് ഇവിടെ ഒറ്റ തോർത്തു മുണ്ടും രണ്ട് കീറിയ ബർമുഡയും വച്ച് കഴിച്ചുകൂട്ടുന്ന ഹഠ യോഗിയായ ഈയുള്ളവനോട് മണീചെയിൻ എന്നൊക്കെ പറയാമോ ? പോത്തിങ്കാൽ നരകം കാത്തിരിക്കുന്നു വത്സാ നിനക്കായ്…

പ്രിയ ഷെയ്ഖ് അലവലാതീ

അഞ്ചെട്ടണ്ണം ഒന്നിച്ചെടുത്തപ്പോൾ കുറച്ച് ഡിസ്കൌണ്ട് നൽകിയെന്നു കരുതി ഈ പണി കാണിക്കാവോ ?
ഒന്നാമത് താങ്കൾ മൂന്ന് യന്ത്രം ഒന്നിച്ച് കെട്ടുക എന്ന അബദ്ധമാണു താങ്കൾ കാട്ടിയത്. അതു വായു കേറിയതല്ല, ഗർഭമാണു ഗർഭം !

പിന്നെ തൈലം തലയിൽ പുരട്ടനാനുള്ളതാണു എടുത്ത് കുടിക്കാൻ യാരു പറഞ്ച് ?
ഗർദ്ദഭ സംഹിതയിലെ “മുരിക്കസ്യമുരിക്കേ ഇറങ്ങസ്യ കേറസ്യ, കേറാൽ പരമ സൌഖ്യം ലാഭസ്യ, ഇറങ്ങാൽ ചർമ്മ നഷ്ടസ്യ” എന്ന ശ്ലോകപ്രകാരം ഇനിയിപ്പോ മുരിക്ക് മരത്തിൽ കേറി അഞ്ചുവട്ടം നിരങ്ങിയിറങ്ങുക. അല്പം ചർമ്മനഷ്ടം ഉണ്ടായാലും, ഗർഭം കലങ്ങികിട്ടും. പൊത്തുകാലപ്പൻ അനുഗ്രഹിക്കട്ടെ.

മൂർത്തി മാഷേ,

പോത്തുകാലപ്പനെ സ്തുതിക്കുന്ന ആ കവിതാശകലം അത്യുഗ്രനായിട്ടുണ്ട്. ഇത് ഞാൻ മോഹന രാഗത്തിൽ ട്യൂൺ ചെയ്ത് പാടിയത് എം.പി.4 ആക്കി ഉടൻ നിരക്ഷരശ്ലോക ബ്ലോഗിൽ ഇടുന്നതായിരിക്കും. ബാബു മാഷെഴുതിയ ആസ്വാദനം അതിനോടൊപ്പം കൊടുക്കുന്നതായിരിക്കും. സുഡാല്ഫി ആന്റ് ഡിക്കോലിഫിക്കേഷൻ റിസേർച്ച് ഫൌണ്ടേഷന്റെയും കാന്തപ്രഭാവാ ആർട്ട്സ് ആന്റ് മ്യൂസിക് ക്ലബിന്റെയും സംയുക്ത അവാർഡായ ഗർദ്ദഭശിരോമണി പുരസ്കാർ അടുത്ത വർഷം ശബരിമല തന്ത്രിയിൽ നിന്നു തന്നെ ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു.

മിസ്റ്റർ കുഞ്ഞൻ ചോദിച്ച ബുള്ളറ്റ് ചോദ്യങ്ങൾക്ക് മറുപടി:

ഈ യന്ത്രം ലഭിക്കാന്‍ ഒരു ലോണ്‍ ശരിയാക്കിത്തരുമൊ..?

സ്റ്റേറ്റ് ബാങ്ക് ഒഫ് വിഡ്ഡീസിന്റെ (SBV) കോത്താഴം ശാഖയുമായി ഞങ്ങൾ ഒരു 25% ഇന്ററസ്റ്റിന്റെ ഫൈനാൻസിംഗ് പദ്ധതി രൂപീകരിച്ചു വരുന്നു. പൂർത്തിയായാൽ ഉടൻ ബ്രോഷറും തവള..സോറി..തവണ വ്യവസ്ഥകളും അയച്ചുതരാം.

ഒരു ദര്‍ശനം കിട്ടാനെന്താണു മാര്‍ഗ്ഗം..?

ഇപ്പോ തരാവില്ല മകനേ.. അപ്പം തിന്നാൽ പോരേ ?

ഈ തകിടു ധരിക്കുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കാമൊ..?

ചെരുപ്പ് ഉപയോഗിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. താങ്കൾ ഇ.സി.ജി യെക്കുറിച്ച് മനസിലാക്കിയിട്ടില്ലേ ? നാം ഓരോ ശരീരാവയവവും പ്രത്യെകം പ്രത്യേകം എർത്ത് ചെയ്താലേ ഈ യന്ത്രത്തിന്റെ കാന്തിക പ്രഭാവം നഷ്ടപ്പെടൂ. അതുകൊണ്ട് മകൻ 230 വോൾട്ടിന്റെ കമ്പിക്കടുത്തൊന്നും പോയി നിൽക്കാതിരുന്നാൽ മാത്രം മതി. (യന്ത്രം ക്ലോസ്ഡ് സർക്യൂട്ട്യുകളുമായി ഇന്ററാക്ഷൻ നടത്തിക്കളയും. യന്ത്രം കിടന്ന് ആടിത്തുടങ്ങിയാൽ വത്സാ അതു ഒടുക്കത്തെ ആട്ടമാവും !

ഈ യന്ത്രം ഉപയോഗിച്ചാല്‍ ഫലപ്രാപ്തി കിട്ടിയില്ലെങ്കില്‍ കാശ് തിരികെ തരുമൊ..?

ഫലപ്രാപ്തി ഞങ്ങൾക്കല്ലേ .. സോറി … ഒരു ആത്മഗതം വിട്ടതാ… ങാ കാശു റീ ഇമ്പേഴ്സ് ചെയ്യുന്നകാര്യം ആലോചിക്കാവുന്നതാണ്.

കുളിക്കുമ്പോള്‍ ഈ തകിട് ധരിക്കാമൊ..?

കുളിക്കുമ്പോൾ ഒന്നും ധരിക്കരുത് എന്നാണു പ്രമാണം. എന്നാലും ഈ തകിട് ധരിക്കാവുന്നതാണു. പക്ഷേ വാട്ടർ മോളിക്യൂളുകളുകളുടെ മാഗ്നെറ്റിക് പവറിനെ കുറിച്ചും സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയെക്കുറിച്ചും അറിഞ്ഞിരിക്കണം. പ്രൊഫസർ യൂ ഫക് മീയുടെ ഗ്രന്ഥം കൂടി യന്ത്രത്തോടൊപ്പം വാങ്ങിയാൽ വിശദാംശങ്ങൾ അതിലുണ്ട്.

തകിടു ധരിച്ച് മദ്യപിക്കാമൊ..?

മദ്യം നിങ്ങളെ മൃഗതുല്യനാക്കും. നിങ്ങളുടെ മനസ്സും മദ്യത്തേതിനു തുല്യമാകും – വളു വളാന്ന്… അതുകൊണ്ട് കഴിവതും മദ്യാഹാരം വർജ്ജിക്കുക. ചില പ്രാചീന വൈദ്യന്മാർ മദ്യത്തെ കുറിച്ചൊക്കെ അടിപൊളിയായി എഴുതിയിട്ടുണ്ട് എന്നു ചില മർക്കടന്മാർ പറയുന്നു. അതൊക്കെ തെറ്റാണ്.

ഈ യന്ത്രം കെട്ടിയാല്‍ ഓളിമ്പിക്സില്‍ പങ്കെടുക്കാന്‍ പറ്റുമൊ..?

ഒളിമ്പിക്സിൽ മാത്രമല്ല സാഫ്, ഏഷ്യൻ ഗെയിംസ് എന്നിവയിലും പങ്കെടുക്കാൻ പറ്റും. അഭിനവ് ഭിന്ദ്ര എന്നൊരു ഭിന്ദ്രൻ വാല ഈ യന്ത്രം കെട്ടിക്കൊണ്ട് പോയി വെടിവച്ചാണു രാജ്യമറിയുന്ന ഒരു വെടിക്കാരനായത്. 100 കോടി ജനമുള്ള നമ്മൾ വെടിവയ്ക്കാനെങ്കിലും ഒട്ടും മോശമല്ല എന്ന് അവൻ തെളിയിച്ചുകൊടുത്തില്ലേ…പോത്തിൻ കാലപ്പന്റെ മാഹാത്മ്യം..

ശ്രീവല്ലഭരേ, മാരീചാനന്ദരേ, അപ്പൂ….

നിങ്ങൾ ഇതിനെ തമാശയായിട്ടാണോ എടുക്കുന്നത്…ങേ ??
നിങ്ങൾക്ക് നരകം കാത്തിരിക്കുന്നു. സഫോളയാണു പോത്തുകാലപ്പൻ ശിക്ഷിതനെ വറുക്കാൻ ഉപയോഗിക്കുന്നത് എന്നോർക്കുക. ഒരു കെട്ട മണമാണതിന് എന്നറിയാമല്ലൊ . ഇപ്പോൾ സമസ്താപരാധം പറഞ്ഞാൽ കുറഞ്ഞത് വെളിച്ചെണ്ണയെങ്കിലും ഉപയോഗിച്ചെന്നു വരും മൂപ്പർ.


യാരിദ് ചോദിക്കുന്നു : ഈ ഗുണ്‌ഡലിനി ഗുണ്‌ഡലിനി എന്നുവെചാല്‍ എന്താ??

ഞങ്ങളുടെ താന്ത്രിക് തേങ്ങാക്കൊലാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാന സയന്റിസ്റ്റ് പ്രൊഫസർ : സി. കെ ബാബുവിന്റെ വിവരണം വായിച്ചു കാണുമെന്ന് കരുതുന്നു. അത് കാണാത്തവർക്കായി ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു. (കോപ്പീ റൈറ്റ് എന്നും പറഞ്ഞ് ഇഞ്ചിപ്പെണ്ണ് വന്നാൽ ഞാനെന്റെ മിന്നാമിനുങ്ങ് പൊക്കിക്കാണിക്കും പറഞ്ഞേക്കാം..ങ്ഹാ !)

യോഗശാസ്ത്രപ്രകാരം മൂലാധാരത്തില്‍ സര്‍പ്പാകൃതിയില്‍ വളഞ്ഞുകിടക്കുന്ന
ജീവശക്തിയായ കുണ്ഡലിനി തീറാധാരത്തില്‍ വരുമ്പോള്‍ ഗുണ്ഡലിനി ആവും.
സ്കൂട്ടാവുമ്പോള്‍ സ്കുണ്ഡലിനി ആവും. സ്ക്രൂ ഇളകുമ്പോള്‍ സ്ക്രുണ്ഡലിനി ആവും.
സ്വാമി സൂരജിന്റെ സര്‍വ്വരോഗസംഹാരയന്ത്രം അരയില്‍ കെട്ടിയെടുക്കുമ്പോള്‍ അതു്
വണ്ടിയുടെ ജാക്കി പോലെ പ്രവര്‍ത്തിച്ചു് അയഞ്ഞ സ്ക്രൂവിനെ മുറുക്കുകയും, സകലമാന
ജീവശക്തിയേയും മൂലക്കുരുമൂലം മുതല്‍ മേലോട്ടു് ഉണര്‍ത്തുകയും ഉയര്‍ത്തുകയും
ചെയ്യും!(ജാക്കിയും തത്വത്തില്‍ സ്ക്രൂ തന്നെയല്ലോ!)

ബോധ്യമാവാത്ത മക്കുണങ്ങൾക്ക് വിശദമായൊരു ഡയഗ്രാം തന്നെ കൊടുക്കുന്നു..ശ്രദ്ധിച്ച് വായിച്ച് പഠിച്ചോണം.

Advertisements
 

21 Responses to “പത്മ-ആ‍സനവും സ്കൂണ്ഡ്രലിനിയും : ചോദ്യോത്തര പംക്തി”

 1. എതിരന്‍ കതിരവന്‍ Says:

  ഡോക്ടര്‍, എന്റെ ദേഹം അങ്ങനെയാകുമോ ഡോക്ടര്‍? അപ്പോള്‍ എനിയ്ക്ക് കല്യാണം കഴിക്കാമോ ഡോക്ടര്‍? ഹോ! ഡോക്ടര്‍ എന്റെ കല്യാണത്തിനു വരുമോ?

  ഒരു ഫോടോ എങ്കിലും അയക്കണേ എന്നും പൂജിക്കാനാണ്. (തലമുടിയും താടിയും നീട്ടിക്കഴിഞ്ഞിട്ട് ഫോടോ എടുത്താല്‍ മതി. അതാ എനിയ്ക്കിഷ്ടം)

 2. സൂരജ് :: suraj Says:

  കെട്ടാ കോതയായി നടന്നോ. വയന്ന് 32 ആയി എന്നൊരു ഓർമ്മ വേണം.

  ദേഹം ഇങ്ങനെയായാൽ പിന്നെ കാര്യങ്ങൾ വളരെ എളുപ്പമല്ലേ..ധൈര്യമായി കെട്ടിക്കോ ലച്ചം ലച്ചം പിന്നാലെ !

  ഫോട്ടോ ഇത് മതിയോ ? മുടിയേ നീണ്ടുള്ളൂ..താടി.. പണ്ട് അടിയനൊരു തൈലമുണ്ടാക്കി സ്വയം പരീക്ഷിച്ചത് ഇങ്ങനെയായി..എന്തുചെയ്യാം !

 3. മൂര്‍ത്തി Says:

  പോത്തിന്‍‌കാലപ്പന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം എന്നൊരു പോസ്റ്റര്‍ വെയ്കുന്നത് മേലിലും അഭിവൃദ്ധി ഉണ്ടാകുവാന്‍ ഉപകരിക്കില്ലേ മഹിഷപാദരേ?

  എനിക്ക് തേങ്ങ ഉടക്കുവാനുള്ള ചാന്‍സ് നഷ്ടപ്പെടുത്തിയ എതിരനെ ഞാന്‍ ശപിക്കുന്നു. അദ്ദേത്തിന്റെ ശരീരം കേവല ലൌകിക ജീവികളായ സാധാരണ മനുഷ്യരുടേത് പോലെ ആകട്ടെ! ഭും ഭും ഫട് ഫട്…….

 4. യാരിദ്‌|~|Yarid Says:

  ഉബുണ്ടു കൊണ്ടു വെച്ച സ്ഥലം കൊള്ളാം സൂരജെ..;) അവരു കാണണ്ടാ. സൂരജിന്റെ കുണ്ടലീനി പോയതു തന്നെ…!

 5. ശ്രീവല്ലഭന്‍. Says:

  ഹാ ഹാ 🙂

 6. അതുല്യ Says:

  പ്രഭോ മഹാകുരുവേ… അടിയനു ആകെ ക്കൂടി ആഗ്രഹം ബ്ലോഗ്ഗില്‍ ഒരു കവിതയീടണമ്മെന്നാണു.ഈ ചരട് അരയില്‍ കെട്ടിയാല്‍, (പശുവിനെ കെട്ടണ ചരട് വേണ്ടി വരും 🙂 എനിക്ക് ഗവിത വര്വോ?

  പിന്നെ പതിനഞ്ച് വയസ്സായ എനിക്ക് മറ്റെ പറമ്പില്‍ താമസിയ്ക്കുന്ന ജീജോയിന്‍ (വയസ്സ് 21) ആയിട്ട് ആത്മബന്ധുമുണ്ട്, പക്ഷെ കുട്ടികള്‍ ഉണ്ടാവുന്നില്ല, അപ്പൊഴ് ഈ ചരട് ഞാന്‍ കെട്ടണോ അല്ലാ ജീമ്മോന്‍ ചേട്ടനെ കൊണ്ട് കെട്ടിക്കണോ? ഇതിലൂടെ ഒരു മറുപടീ തന്ന് അങ്ങ് എനിക്ക് കുട്ടികളുണ്ടാക്കി തരണമെന്ന് താണുവണങി കേഴുന്നു. എന്റെ കരള്‍ അലിയിയ്ക്കുന്ന പ്രശ്നം വേഗം സ്വോള്‍വാക്കി തരണേ.

 7. മാരീചന്‍‍ Says:

  ഒരുങ്ങിത്തന്നെയാണല്ലോ ഡോക്ടറേ……

 8. Radheyan Says:

  100 കോടി ജനമുള്ള നമ്മൾ വെടിവയ്ക്കാനെങ്കിലും ഒട്ടും മോശമല്ല എന്ന് അവൻ തെളിയിച്ചുകൊടുത്തില്ലേ…പോത്തിൻ കാലപ്പന്റെ മാഹാത്മ്യം..

  വെടിവെയ്ക്കാനെങ്കിലും അറിയുന്നത് കൊണ്ടാണല്ലോ നൂറൂ കോടി ഉണ്ടായതെന്ന് കോറോളറി

 9. സി. കെ. ബാബു Says:

  പ്രൊഫ: ശ്രീ ശ്രീ ശ്രീ.. മഹിഷപാദപത്മര്‍ ഡബിള്‍ പ്രൊഫസറും ത്രിബിള്‍ ഡോക്ടറുമായ എന്റെ കാലമാടനാലയ ബിരുദങ്ങള്‍ ചേര്‍ക്കാന്‍ വിട്ടുപോയി. അതിവിടെ ചേര്‍ക്കുന്നു. L.P.S., U.P.S., S.S.L.C. (T.H.I.R.D. C.L.A.S.S.). അഞ്ചാം വയസ്സില്‍ രണ്ടാം ക്ലാസില്‍ (R.C.) ചേരാനുണ്ടായിരുന്നതിനാല്‍ L.K.G., U.K.G., O.C. (ഒന്നാം ക്ലാസ്) എന്നീ ബിരുദങ്ങള്‍ ഞാന്‍ അമ്മസഹായസഹിതം വീട്ടിലിരുന്നു് മണലിലെഴുതിയെടുക്കുകയായിരുന്നു. അവകൂടി ബിരുദങ്ങളോടു് കൂട്ടിച്ചേര്‍ക്കാന്‍ മറക്കരുതു് എന്നു് പ്രത്യേകം അപേക്ഷ. പള്ളിയില്‍ പതിവായി മണിയടിച്ചിരുന്നതിനാല്‍ ഇടവക എനിക്കു് പോസ്റ്റലായി അയച്ചുതന്ന ഒത്തിരി നീളവും വീതിയുമുള്ള ബിരുദങ്ങള്‍ വേറെയുമുണ്ടു്. അതെന്തു് കുന്ത്രാണ്ടം എന്നു് എനിക്കോ ഇട‌വകയില്‍ മറ്റാര്‍ക്കെങ്കിലുമോ അറിയില്ലാത്തതിനാല്‍ അവയിവിടെ ചേര്‍ക്കുന്നില്ല. (ഗജാന്‍‌ജിക്കു് അറിയാമായിരുന്നത്രേ! പക്ഷേ അങ്ങേരു് ഒരു കന്യാസ്ത്രിപീഡനക്കേസിന്റെ പേരില്‍‍ തൂങ്ങിച്ചത്തു. ആത്മീയ-മതപരപഠനങ്ങളിലെ പതിവുപോലെ ഇംഗ്ലീഷിലെ ഇരുപത്താറു് അക്ഷരങ്ങള്‍ കിലുക്കിക്കുത്തിയെടുത്താണു് ഇടവകകളില്‍ ബിരുദങ്ങള്‍ ഉണ്ടാക്കുന്നതെന്നും കേള്‍ക്കുന്നുണ്ടു്. ഇടവക സ്വന്തം നിലയില്‍ രഹസ്യമായി അതിനെപ്പറ്റി പരസ്യമായി അന്വേഷിക്കുന്നുണ്ടുപോലും!) എനിക്കു് ഡോക്ടറേറ്റുള്ളതു് ആദ്യം കൊടുത്ത മൂന്നു് വിഭാഗങ്ങളിലാണെന്നും ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

  “ബിരുദമാണഖിലസാരമൂഴിയില്‍
  ബിരുദമില്ലേല്‍ പ്രൊഫസര്‍ക്കും
  മാരണം‍ മാമ്പഴങ്ങളും”

  തക്ഷശിലയിലെ ഒരു ചുമരില്‍ ഒരിക്കല്‍ വായിക്കാന്‍ ഇടയായ ഈ വരികളാണു് ഇത്തരമൊരു കമന്റിന്റെ ആവശ്യകതയിലേക്കു് വിരല്‍ ചൂണ്ടിയതു് എന്നുംകൂടി ഇവിടെ സൂചിപ്പിച്ചുകൊണ്ടു് ഞാന്‍ മൈക്ക് അടുത്ത പ്രാസംഗികനായി തിരി‍ച്ചേല്പിക്കുന്നു.

 10. കാവലാന്‍ Says:

  പണ്ടാരവും സ്വാമിജിയും കൂടി മത്സരം തുടങ്ങിയോ? പണിയെടുത്തു ജീവിച്ചു പോകാന്‍ സമ്മതിക്കൂലല്ലേ.ഇന്നലെ ഉച്ചയ്ക്കു ശേഷം ബ്ലോഗ് തുറന്നിട്ടില്ല.ബ്ലോഗ് തുറന്നാലുടന്‍ ഒരു പണ്ടാറക്കെട്ട് ആടിയാടി വന്ന് തലയ്ക്കൊരൊറ്റ അടിയാണു സ്വാമിന്‍.സധാരണ അടിയല്ല ഇതൊന്നു കിട്ടിയാല്‍ പിന്നെ മണിക്കൂറുകളോളം ചിരിയാണു സ്വാമിന്‍,പോസിട്ടു നടക്കാന്‍ പറ്റുന്നില്ല സ്വാമിന്‍.ഞാനെന്തു ചെയ്യണം????
  അതിന്റെ ശാസ്ത്രീയ വശമന്വേഷിച്ച് മെഡിക്കല്‍ കോളേജിലേക്കു വന്നതാണ് ഇവിടെ പണ്ടാറത്തിന്റെ
  ആദിമധ്യാന്തപ്രഭവസ്ഥാനം ദര്‍ശിച്ച് ഏതാണ്ട് ആ എക്സ്റേയില്‍ കണ്ട പോലെയാണ് എന്റെ മോന്ത ഇപ്പോള്‍. വായ അടയ്ക്കാനേ പറ്റുന്നില്ല സ്വമിന്‍. അങ്ങയുടെ അതുല്യപ്രഭാവം ഇത്തിരി കുറച്ചില്ലെങ്കില്‍
  ഈ പാവം ഭക്തന്റെ കര്യം ഏതോഗതി സ്വാമിന്‍ മിന്‍ ന്‍….

 11. വിലാസിനി അമ്മാള്‍ Says:

  സാര്‍,
  പച്ചക്കരടിയും, അമ്മാളൂന്റെ വാപ്പായും, മരുതപാണ്ടിയും ഓളെ പീഡിപ്പിക്കുന്നൂ സാര്‍. എന്തെങ്കിലും മരുന്നു പറഞ്ഞു തരൂ സാര്‍, സാര്‍, ഒരു ഏലസ്സായാലും മതി സാര്‍, സാര്‍ പ്ലീസ് സാര്‍

  കയറു
  അമ്മാളൂന്റെ ഫ്രണ്ട്

 12. അഭയാര്‍ത്ഥി Says:

  ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം പോലെ തോന്നുന്നു സൂരജ്ജിനെ.

  എന്തിന്ന്‌ പുറകെപ്പോയാലും ഒരു തരം എക്സണ്ട്രിസിറ്റി.
  ബഹുഭൂരിപക്ഷം ആളുകള്‍ അനുവര്‍ത്തിക്കുന്നതും വിശ്വസിക്കുന്നതുമായ കാര്യങ്ങളെ ആക്ഷേപിക്കുക.അധിക്ഷേപിക്കുക.

  സൂരജ്ജിപ്പോള്‍ അഭിമാനപുരസ്സരം പഠിക്കുന്ന രാജ്യത്തിന്റെ സ്ലോഗന്‍ തന്നെ “ഇന്‍ ഗോഡ്‌ വീ ട്രസ്റ്റ്‌ “എന്നാകുന്നു.
  ഡോള്ളറിലും അത്‌ മുദ്രണം ചെയ്തിരിക്കുന്നു.
  അവര്‍ ചന്ദ്രനില്‍ പോയിരിക്കുന്നു, ക്ലോണിംഗ്‌ കണ്ട്‌ പിടിച്ചിരിക്കുന്നു. ചൊവ്വയിലെ ജലാംശത്തെക്കുറിച്ച്‌
  പര്യവേഷണം ചെയ്യുന്നു.

  അവിടുത്തെ ഒരു പാട്‌ ഡോക്ടര്‍ മാര്‍ വലിയ ഓപ്പറേഷന്ന്‌ പോകുന്നതിന്ന്‌ മുന്ന്‌ കുരിശ്‌ വരക്കുന്നുണ്ടത്രെ. കൈ വിടുന്ന
  കേസില്‍ “ദൈവത്തോട്‌ പ്രാര്‍ത്ഥിക്കു “എന്നും മര്യാദയോടെ പറയാറുണ്ടെന്നും കേള്‍ക്കുന്നു. (എല്ലാരുമല്ല കേട്ടൊ).

  സൂരജ്ജിന്റെ ഈ പരാക്രമം കാണുമ്പോള്‍ എനിക്കെന്നെതന്നെ ഓര്‍മ്മ വരുന്നു. എന്റെ യുക്തിവാദ മണ്ഠലങ്ങളെക്കുറിച്ചോര്‍മ്മ വരുന്നു.
  ഞാനും നല്ലൊരളവില്‍ എക്സണ്ട്രിക്കാണ്‌.

  {അര്‍ദ്ധ രാത്രി ഒറ്റക്ക്‌ ശ്മശാനത്തില്‍ പോവുക. നിങ്ങള്‍ ഫോസ്ഫരസ്സ്‌ കത്തുന്നു എന്ന്‌ പറയുന്ന
  സാധന്ത്തെ വീഡിയോയിലെങ്കിലും ഒന്ന്‌ രാത്രി ഒറ്റക്കിരുന്ന്‌ കാണൂക. മരിച്ചവരെ ഏകാന്തമായ മുറിയില്‍ ഒറ്റക്കുള്ള ഉറക്കത്തില്‍ ദര്‍ശിക്കുക
  ഭീകരവാദികളാല്‍ ബന്ധിയാക്കപ്പെടുക, യുദ്ധമുഖത്ത്‌ എത്തിപ്പെടുക. അരാജകത്വം നിലനില്‍ക്കുന്ന നൈജീരിയായിലും, ആഫ്രികന്‍
  രാജ്യങ്ങളിലും എന്തിന്ന്‌ ഒറീസ്സായിലും അപകടകരമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെടുക.അപകടങ്ങളില്‍ പെടുക, മഹാരോഗങ്ങള്‍ക്കടിമയാവുക
  യുക്തിവാദങ്ങള്‍ നമ്മളെ ഉപേക്ഷിക്കുന്നത്‌ ഇത്തരം സാഹചര്യ്ങ്ങളീലത്രെ.നാമറിയാതെതന്നെ.}
  കരുണാമയകൃഷ്ണാ എന്ന്‌ ദീന ദീനം നാം വിലപിക്കും. ഈശോയെ എന്ന്‌ നാം കേഴും, അള്ളാഹു അക്ബര്‍ എന്ന്‌ നാം തിരിച്ചറിയും, വായ്ഗുരുവെ തിരയും.

  ഇനി പറയാനുള്ളതൊരു പ്രവചനമാണ്‌(സൈക്കോളജി പടിച്ചിട്ടില്ലാത്തതിനാലങ്ങിനെ പറയുന്നില്ല).

  കടുത്ത ഭക്തിയുമായി കറുപ്പുമുടുത്ത്‌ മല്‍ക്കുപോകും അയ്യപ്പന്മാരിലൊരാളായി സൂരജ്ജിനെ ഒരുനാള്‍ ഞാന്‍ കാണൂം. ബാക്കി അന്ന്‌ ഞാന്‍ പറയാം.

 13. സി. കെ. ബാബു Says:

  അമ്മാളൂന്റെ ഫ്രണ്ടു്‌ കയറു,

  സ്ത്രീപീഡനത്തിനു് ഏലസ്സു് പോര. തുടുതുടാ പഴുത്ത കാന്താരിമുളകു് നല്ല മയത്തില്‍ അരച്ചു് ആദ്യം പീഡകന്റെ നോട്ടാധാരത്തിലും പിന്നെ മൂലാധാരത്തിലും പൊതിയെ തേക്കുക. അതിനുശേഷം തീറാധാരചക്രം നോക്കി നാലു് തൊഴി. തുടര്‍ന്നു് ഉബുണ്ടു പറ്റെ ചെത്തി അടുപ്പിലിട്ടു് ചുട്ടു്‌ പത്തുദിവസം പട്ടിണി കിടന്ന തെരുവുപട്ടിയുടെ മുന്നിലേക്കു് എറിഞ്ഞുകൊടുക്കുക.

  (ഇവിടെ ഇപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞു. ഞാനും‍ ഒരു eccentric ആയതിനാല്‍ എനിക്കുടനെ ഒറ്റയ്ക്കു് ശ്മശാനത്തിലേക്കു് പോകേണ്ടതുണ്ടു്‌. നാളെ പുലര്‍ച്ചെ എനിക്കു് ബോംബേറില്‍ ചിതറിത്തെറിച്ച ശവങ്ങള്‍ കാണാന്‍ പോകണം. പറ്റിയാല്‍ മറ്റു് ചില അത്യാഹിതങ്ങളും കാണണം! ഹായ്! ഹായ്!! മറ്റുള്ളവരുടെ അവശതകളും അപകടങ്ങളും കണ്ട്‌ അവനവന്റെ ദൈവത്തെ പുകഴ്ത്തുന്നതില്‍ കവിഞ്ഞ ഒരു സന്തോഷമെവിടെ, സന്തുഷ്ടി എവിടെ, സംതൃപ്തി എവിടെ? ചിലര്‍ ഈ സ്വഭാവത്തെ perversion എന്നും വിളിക്കും. പക്ഷേ മനുഷ്യരുടെ ‌ അഭിപ്രായങ്ങള്‍ ഞാന്‍ അത്ര കാര്യമാക്കുന്നില്ല. എനിക്കെന്റെ ദൈവവും ആ ദൈവത്തിന്റെ വെളിപാടുകളും‍ മാത്രം മതി!)

  -“താന്ത്രിക് ഇസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനസയന്റിസ്റ്റ്”.

 14. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. Says:

  സൂരജേ ഇങ്ങനെയാണെങ്കില്‍ , സൂരജിനെന്ത് പറ്റി എന്ന് ഞാന്‍ ഒരു പോസ്റ്റ് ഇടേണ്ടി വരും . ബ്ലോഗ് എന്നാല്‍ ഇന്നത്തേക്ക് വായിച്ചും കമന്റിയും തീര്‍ക്കാനുള്ളതല്ല . നാളത്തേക്ക് ഒരു ഈട് വെപ്പ് കൂടിയാവണം . ഭാവിയില്‍ ആരെങ്കിലും രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ഗൂഗ്ലിയാല്‍ നേരെ ഇവിടെയെത്തണം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
  സ്നേഹപൂര്‍വ്വം,

 15. സി. കെ. ബാബു Says:

  K. P. S.,

  സ്വാമി സൂരജ് ഉറങ്ങുകയാവും. ഇന്‍ഡ്യയിലെയും അമേരിക്കയിലെയും സമയം ഒന്നല്ലല്ലോ.

 16. ഗുപ്തന്‍ Says:

  ന്റമ്മച്ചീ.. ഈ സീരിസ്മുഴുവന് വായിച്ചു തീര്‍ക്കാന്‍ കൊറേപാടുപെട്ടു.. ഇനീം ഗണപതി ദാഹിച്ചാല്‍ ഒളിച്ചിരുന്നു കൊക്കക്കോള കുടിച്ചോളും..ഓടിനടന്ന് പാലുകുടിക്കൂല്ല..

  ചിരിച്ചുവയറുളുക്കിയാല്‍ എന്താണ് ചികിത്സ ഡോ‍ക് ?

 17. ദസ്തക്കിര്‍ Says:

  സുരജേ,
  സുകുമാരന്‍ ചേട്ടന്‍ പറഞ്ഞത് കേട്ടില്ലേ? ഇങ്ങനെയാണൊ ഗൌരവമായ കാര്യങ്ങള്‍ എഴുതുന്നത്? നിങ്ങളുടെ പുതിയ പ്രൊഫൈല്‍ ചിത്രം തന്നെ നോക്കൂ. ഒരു കട്ടി മീശയൊക്കെ വച്ച് താടിക്കു കൈയ്യും കൊടുത്ത് അനന്തതയിലേക്ക് നോക്കിയിരിക്കുന്ന ഒരു ഫോട്ടോ എടുപ്പിച്ചൂടെ? ഇല്ലെങ്കില്‍ ഭാവി തലമുറയിലെ പിള്ളേര്‍ക്ക് ഒരു ബഹുമാനവും കാണില്ല.

 18. മാരാര്‍ Says:

  ഏഷ്യാനെറ്റില്‍ “ശ്രീ പോത്തുകാലപ്പന്‍” എന്ന സീരിയല്‍ തുടങ്ങുന്നു എന്ന് കേട്ടിരുന്നല്ലോ, അതെന്തായി?

 19. mathan Says:

  Well said Babu !! Abhayarthi’s words are the actual sample of majority thinking. We are so selfish and we think God is existing for saving us alone.
  He predicted that Mr. Sooraj will also join this majority and go to Sabarimala for his selfishness.
  Bakthi is all about : Nhaanum ente daivavum.
  Is god so narrow minded to give special consideration to whoever goes to sabarimala and cry infront of him?

 20. മാരീചന്‍‍ Says:

  ശ്രീ പോത്തുകാലപ്പന് ഈ ബ്ലോഗിന്റെ ഐശ്വര്യം എന്നെഴുതിത്തൂക്കൂ സൂരജേ…

 21. ദേവന്‍ Says:

  അപ്പോ ഈ പോത്തിന്‍കാലപ്പം ശരിക്കും ഉണ്ടല്ലേ? അദ്ദേഹത്തെപ്പറ്റി മൂന്നാലു കൊല്ലം മുന്നേ പാപ്പാന്‍ ഒരു പോസ്റ്റിട്ടിരുന്നു. ഈയുള്ളവന്റെ മരത്തലയില്‍ തോന്നിയത് പാപ്പാന്റെ അന്തോം കുന്തോം ഇല്ലാത്ത ഭാവന സൃഷ്ടിച്ച ഒരു കഥാപാത്രമാണ് അതെന്നാണ്. ഇനി വിശ്വസിക്കാം.
  സമസ്താപരാധം. ഏത്തം, ഏത്തം.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )