മെഡിസിന്‍ @ ബൂലോകം

തുമ്മലിന് ഒരു ഒറ്റമൂലി ! ജനുവരി 26, 2008

വ്യാഴാഴ്ചത്തെ (24.1.2008) മാതൃഭൂമിയില്‍ വാര്‍ത്തയുടെ രൂപത്തില്‍ Advt എന്നൊരു smallprint അടിക്കുറിപ്പുപോലുമില്ലാതെ വന്ന ഒരു ഒറ്റമൂലി പരസ്യവാര്‍ത്ത നിങ്ങളാരെങ്കിലും ശ്രദ്ധിച്ചിരുന്നോ ? ജ്യോതിഷം, മന്ത്രയന്ത്രതന്ത്രം, വാസ്തു,തുടങ്ങിയ ഒരു പാടു സംഗതികള്‍ വാര്‍ത്തയായും പരസ്യമായുമൊക്കെ നമ്മുടെ പത്രങ്ങളില്‍ വരാറുണ്ട്. എങ്കിലും ഒരു ഒറ്റമൂലി-പപ്പാ‍യയുടെ ഹാംഗ് ഓവര്‍ മാറത്തതുകൊണ്ടാവാം പ്രസ്തുത വാര്‍ത്ത കണ്ണിലുടക്കിയത്. (തിര്വന്തോരം എഡീഷനില്‍ സംഗതി പേജ്-15 ല്‍ വലത്തെ മൂലയ്ക്ക് ഗ്രേ ടിന്റുള്ള കോളത്തിലാണ്)

വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍ :

“ഒരൊറ്റ ഔഷധപ്രയോഗം കൊണ്ടു തന്നെ തുമ്മല്‍ മാറ്റാനാവും. അതിനു പേരുകേട്ട സ്ഥപനമാണ് പയ്യമ്പള്ളില്‍ വൈദ്യശാല. നാടിന്റെ നാനാ ഭാഗത്തു നിന്നുമുള്ളവര്‍ ഇവിടെ ചികിത്സ ത്തേടിയെത്തുന്നു. ഒരു ദിവസത്തെ നസ്യം, തളം ഇവ മാത്രമേ ഈ ചികിത്സയിലുള്ളൂ എന്ന് ഈ വൈദ്യ ശാലയിലെ ഡോ: പി ജെ പോള്‍ പറഞ്ഞു. നസ്യം ചെയ്ത് അല്പ സമയത്തിനുള്ളില്‍ രോഗി തുമ്മുവാന്‍ തുടങ്ങുന്നു. കുറേ കഫവും പുറത്തേയ്ക്കു പോകുന്നു.അല്പം സമയം കഴിഞ്ഞ് ഇതു താനേ നില്‍ക്കുന്നതോടെ രോഗം പൂര്‍ണ്ണമായും മാറിയതാ‍യി ഉറപ്പിക്കാം എന്ന് അദ്ദേഹം പറഞ്ഞു. അതിപുരാതന പയ്യമ്പള്ളില്‍ കുടുംബത്തിന് തലമുറകളിലൂടെ പകര്‍ന്നു കിട്ടിയതാണ് ഈ ചികിത്സാവിധി എന്നദ്ദേഹം വെളിപ്പെടുത്തി…

..വര്‍ഷങ്ങളായുള്ള തുമ്മല്‍, കണ്ണ് ചെവി മൂക് തൊണ്ട എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന അസഹ്യമായ ചൊറിച്ചില്‍, വിട്ടുമാറത്ത മൂക്കൊലിപ്പ് എന്നിവയെല്ലാം ഒരു ദിവസത്തെ ചികിത്സയാല്‍ മാറും എന്നത് മിക്കവര്‍ക്കും അവിശ്വസനീയമായി തോന്നിയേക്കം എന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ചികിത്സയ്ക്ക് വിധേയരായ ആയിരക്കണക്കിനു ആളുകളുടെ സാക്ഷ്യപ്പെടുത്തലുകള്‍ ഇതു തികച്ചും സത്യമാണെന്നു തെളിയിക്കുന്നു. പഴക്കം ചെന്ന അലര്‍ജിയുള്ളവര്‍ക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും. ഇതിനാവശ്യമായ ആയുര്‍വേദമരുന്ന് കുറിച്ചുനല്‍കുന്നതാണ്….

..പാലക്കാട് ശാന്തിഗിരി ആയുര്‍വേദ കോളേജില്‍ BAMSന് പഠിക്കുന്ന തന്റെ മകള്‍ Dubey Joseന് ഈ ചികിത്സയുടെ രഹസ്യം കൈമാറണം. അങ്ങനെ അടുത്ത തലമുറയ്ക്ക് ഈ ചികിത്സയുടെ നേട്ടം ലഭിക്കണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.”

(‘വാര്‍ത്തപ്പരസ്യ’ത്തിനോടൊപ്പം ” ഈ ചികിത്സയുടെ അടുത്ത തലമുറയിലെ അവകാശി “ എന്ന അടിക്കുറിപ്പോടെ ‘ഡൂബീ ജോസ് ‘ എന്ന പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൊടുത്തിട്ടുണ്ട്.)

തുമ്മല്‍ എന്നത് ഒരു രോഗലക്ഷണമാണോ അതോ രോഗമാണോ അതോ ശരീരത്തിന്റെ ഒരു നോര്‍മല്‍ റിയാക്ഷനാണോ എന്നൊക്കെ അച്ഛന്‍ ചോദിച്ചു. കൃത്യമായൊരു ഉത്തരം പറഞ്ഞാല്‍ തുമ്മല്‍ ഇതു മൂന്നുമാണ്. ഓരോ അവസ്ഥയില്‍ ഓരോന്നായിക്കാണാമെന്നു മാത്രം. അതിനേക്കുറിച്ചു ചിലതുരചെയ്യാം…ബൂലോകരേ.. “ആംഗല സയന്‍സ്” (??) പറഞ്ഞ് ഞാനിതാ നിങ്ങളെ വീണ്ടും ബോറടിപ്പിക്കാന്‍/പ്രകോപിപ്പിക്കാന്‍ പോകുന്നു….വാള്‍,പരിച,കഠാര, ഗൂഗിള്‍ സേര്‍ച്ച് എന്നീ ആയുധങ്ങളെടുത്ത് റെഡിയാവുക.(എന്റെ വണ്ടിക്കട ഭഗവതീ…അട്ടിപ്പാറമ്മച്ചീ..!) ബോറഡിക്കുന്നവര്‍ കവിതാബ്ലോഗുകളില്‍ പോയി ഒരു ബീഡി വലി..

ചൊറിഞ്ഞതും നീയേ ചാപ്പാ…കൊണ്ടു തുമ്മിച്ചതും നീയേ ചാപ്പാ….

പ്രഥമമായി തുമ്മല്‍ ഒരു ശാരീരിക പ്രതികരണമാണ്. മൂക്കില്‍ എന്തെങ്കിലുമിട്ട് ചൊറിഞ്ഞാല്‍ തുമ്മുന്ന തുമ്മല്‍. ചില അവസരങ്ങളില്‍ ശരീത്തിന്റെ ഈ പ്രതികരണം അല്പം ഓവറാകുന്നു. അതു മറ്റു ചില ലക്ഷണങ്ങള്‍ കൂടിയുണ്ടാക്കി ഒരു സാദാ ജലദോഷ് മുതല്‍ നല്ല വലിയന്‍ ആസ്മ വരെയായി തീരുന്നു.

[ ചെറിയൊരു ഡൈഗ്രഷന്‍…..

തലനീരുതാഴ്ന്നാല്‍ ജലദോഷം വരുമെന്നൊക്കെ പറയുന്നതിനു ശാസ്ത്രീയമായ തെളിവൊന്നുമില്ല. ഈ ‘തലനീര്’ എന്നു പറയുന്ന സംഗതിയെ ഒട്ട് കണ്ടെത്തിയിട്ടുമില്ല. ജലദോഷം ഉണ്ടാക്കുന്ന അണുക്കള്‍ അധികവും വൈറസുകളാണ്. ഇവയാകട്ടെ പൊതുവേ ജലകണങ്ങളിലൂടെ പകരുകയോ അന്തരീക്ഷത്തിലെ ജലാംശം വര്‍ദ്ധിച്ചിരിക്കുമ്പോള്‍(മഴക്കാലത്ത് / മഞ്ഞുകാലത്ത് ) പകരുന്നവയോ ഒക്കെയാണ് . മഴനനയല്‍, നനഞ്ഞ തല തോര്‍ത്താതിരിക്കല്‍, തലനീര് താഴല്‍ എന്നിങ്ങനെയുള്ള ധാരണകള്‍ പ്രചരിച്ചത് ഇങ്ങനെ മഞ്ഞ് , വെള്ളം എന്നിവയുമായുള്ള ഇതിന്റെ ബന്ധം നിരീക്ഷിച്ച പ്രാചീനരില്‍നിന്നാവാം. (പരമ്പരാഗതം എന്ന് ഇവിടെ ഒരു വാക്കെങ്ങാന്‍ മിണ്ടിയാല്‍ പാരമ്പര്യവൈദ്യം Versus ‘ആംഗല’ വൈദ്യം എന്നു വായിച്ചെടുക്കുന്ന കാ‍ലമാണ് – സൂക്ഷിച്ച്, മുള്ളില്‍ ചവിട്ടാതെ….മെല്ലെ…) ]

ഹിസ്റ്റിയോ സൈറ്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം വെളുത്ത രക്ത കോശങ്ങളുണ്ട്. നമ്മുടെ രക്തത്തില്‍. ‘മാസ്റ്റ്’ കോശങ്ങള്‍ (Mast cells) എന്നു ചെല്ലപ്പേര്. (സാങ്കേതികമായി ചില്ലറ വ്യത്യാസങ്ങളുണ്ടേലും)
മാസ്റ്റ് കോശങ്ങള്‍ രക്തക്കുഴലുകളിലും ഞരമ്പുകളിലും പിന്നെ തൊലിക്കടിയിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. യെവന്‍ പുലിയാണ് ക്യേട്ടാ… ഈ കോശങ്ങളില്‍ നിറയെ കൊച്ചു കൊച്ചു സഞ്ചികളാണ് – അതില്‍ നിറയെ പലതരം രാസവസ്തുക്കളും.(പേനാക്കത്തി മുതല്‍ ആറ്റം ബോംബു വരെ – യെവനാരെടാ ‘പവനായി’യോ ?!)

മാസ്റ്റ് കോശങ്ങള്‍ പലതരത്തില്‍ ഉദ്ദീപിക്കപ്പെടാം. സൂര്യപ്രകാശം മുതല്‍ പാമ്പിന്‍ വിഷം വരെയുള്ളതെന്തും മാസ്റ്റ് കോശങ്ങളേയും അവന്റെ ശിങ്കിടികളേയും ഇളക്കിവിടും – ഓരോന്നിനും അതിന്റേതായ സമയമുണ്ട് എന്നേയുള്ളൂ ദാസാ..
ഉദാഹരണത്തിനു നിങ്ങള്‍ക്ക് പൊടി അലര്‍ജിയാണെന്നിരിക്കട്ടെ. സര്‍ക്കാരാപ്പീസിലെ ഒരു പഴയ ഫയലെടുത്ത് ഒന്ന് തട്ടിക്കുടയൂ … പൊടി കണികകള്‍ നിങ്ങളുടെ മൂക്കിനുള്ളിലേക്ക് പറന്നു കയറുന്നു. മൂക്കിനുള്ളിലെ അതിലോലമായ ചര്‍മ്മത്തിലെ വഴുവഴുപ്പുള്ള ദ്രാവകത്തില്‍ (മൂക്കള, മൂക്കട്ട എന്നൊക്കെ നമ്മള്‍ മനോഹരമായ പേരിട്ടു വിളിക്കണ ലവനില്ലെ..അദ് തന്നെ) ഈ പൊടി കണികകള്‍ അലിഞ്ഞ് ചര്‍മ്മത്തിന്റെ പ്രതലത്തിലെത്തുന്നു. ഇവിടെ സെക്യൂരിറ്റികളായി നില്‍ക്കുന്ന മാക്രോഫേജ് കോശങ്ങള്‍ ഈ പൊടി കണികയെ വിഴുങ്ങുന്നു. വിഴുങ്ങിയ സാധനത്തിനെ ഉള്ളിലിട്ട് പാതിദഹിപ്പിച്ച് സെക്ക്യൂരിറ്റി നേരെ ചര്‍മ്മപ്രതലത്തിനു കീഴിലുള്ള രക്തക്കുഴലിലേക്ക് പോകും. അവിടെ തൈമോസൈറ്റുകള്‍ (T-Lymphocytes)അഥവാ ടീ-കോശങ്ങള്‍ എന്നറിയപ്പെടുന്ന മാനേജര്‍ സാറിരിപ്പുണ്ട്. മൂപരുടെ അടുത്ത് മാക്രോഫേജ് സെക്ക്യൂരിറ്റി പോയി കാര്യം പറയും – “അണ്ണാ…ദേ,ഒരുത്തന്‍ അതിക്രമിച്ചു കടക്കാന്‍ നോക്കി, ദാ ഞാനവനെ അങ്ങു വിഴുങ്ങി”. ഇത്രയും പറഞ്ഞ് മാക്രോഫേജ് കോശം താന്‍ വിഴുങ്ങിയ പൊടി കണികയുടെ പാതിദഹിച്ച അവശിഷ്ടം ടി-കോശത്തിനു മുന്നിലേക്കിട്ടുകൊടുക്കും. ഈ അവശിഷ്ടത്തെ ‘തൊട്ടും മണപ്പിച്ചു’മൊക്കെ നോക്കിയിട്ട് ടി-കോശം ഉടന്‍ ഒന്നുരണ്ടു രാസവസ്തുക്കളെ അങ്ങു ഛര്‍ദ്ദിക്കും. ഈ രാസവസ്തുവിന്റെ ‘മണമടിച്ച് ‘ മുകളിരിക്കുന്ന ശരീരത്തിന്റെ ‘പ്രതിരോധ ഫാക്ടറി’യുടെ ചീഫ് എക്സിക്യൂട്ടിവ് ആയ ബി-കോശങ്ങള്‍ (B-lymphocytes) ഉണരും. ഛടേന്ന് പ്രോട്ടീനുകളായ കുറേ ഇമ്മ്യൂണോ ഗ്ലോബുലിനുകളെ ( Ig -E വിഭാഗത്തില്‍ ഉള്ള ഇമ്മ്യൂണോ ഗ്ലോബിനുകള്‍ ) നിര്‍മ്മിച്ച് രക്തത്തിലേക്കൊഴുക്കും.
ഈ ഇമ്മ്യൂണോ ഗ്ലോബിനുകള്‍ ചെന്ന് നമ്മുടെ മാസ്റ്റ് കോശത്തെ ഉണര്‍ത്തുന്നു. മൂപ്പരുണര്‍ന്നാല്‍ പിന്നെ കോശത്തിനുള്ളിലെ സഞ്ചികളില്‍ സൂക്ഷിച്ചിരിക്കുന്ന രാസവസ്തുക്കള്‍ നാലുപാടും വിതറുകയായി.

ഈ രാസവസ്തുക്കളില്‍ ഏറ്റവും പ്രധാനം ഹിസ്റ്റമീനാണ് (histamine) . ഇതു കൂടാതെ, ല്യൂക്കോ ട്രയീനുകള്‍, പ്രോസ്റ്റാ ഗ്ലാന്‍ഡിനുകള്‍, ബ്രാഡികൈനിനുകള്‍, എന്നിങ്ങനെയുള്ള രാസവസ്തുക്കളും മാസ്റ്റ് കോശങ്ങള്‍ വാരി വിതറുന്ന സംഗതികളില്‍ പെടുന്നു. ഹിസ്റ്റമീനാണിതില്‍ പുപ്പുലി…!
ചെറിയ രക്തക്കുഴലുകളെ അവന്‍ ചെന്ന് വികസിപ്പിക്കും. അതോടെ ഈ രക്തക്കുഴലുകളുടെ മതിലില്‍ ഉള്ള കുഞ്ഞുതുളകള്‍ വലുതായി മാറുന്നു. ആ തുളകളിലൂടെ മറ്റു ഗണത്തില്‍പ്പെടുന്ന വെളുത്തരക്തകോശങ്ങള്‍ രക്തക്കുഴലില്‍ നിന്നും പുറത്തേക്ക് നൂണ്ടു കടന്ന്, പൊടിക്കണികയെ മാക്രോഫേജ് വിഴുങ്ങിയെന്നു ‘റിപ്പോര്‍ട്ട് ചെയ്ത’ സ്ഥലത്തേയ്ക്കു കുതിയ്ക്കുന്നു. അവിടെച്ചെന്ന് യെവന്മാര്‍ പൊടി-കണികയെ വിഴുങ്ങാനുള്ള വേലത്തരങ്ങളൊക്കെ കാണിച്ചുതുടങ്ങും.

മൂക്കിനുള്ളിലെ അതിലോല ചര്‍മ്മത്തില്‍ വെളുത്തരക്താണുക്കളുടെ വേലത്തരങ്ങള്‍ നീര്‍ക്കെട്ടുണ്ടാക്കും. ഹിസ്റ്റമീനിന്റെ പ്രവര്‍ത്തനം മൂലം വികാസം പ്രാപിച്ച കുഞ്ഞു രക്തക്കുഴലുകളില്‍ നിന്നും പുറത്തേയ്ക്കൊഴുകുന്ന ജലം മൂക്കിന്റെ ചര്‍മ്മത്തിലെ നീര്‍ക്കെട്ടിന് കൂടുതല്‍ കാരണമാകുന്നു.
രക്തക്കുഴലിലില്‍ നിന്നും കുഞ്ഞുതുളകള്‍ വഴി പുറത്തേയ്ക്ക് കിനിഞ്ഞിറങ്ങുന്ന ഈ വെള്ളമാണ് മൂക്കൊലിപ്പായി മാറുന്നത്. നേര്‍ത്ത ചര്‍മ്മത്തിനടിയിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതിനാല്‍ ഈ ചര്‍മ്മം ഡോക്ടര്‍ ടോര്‍ച്ചടിച്ച് നോക്കുമ്പോള്‍ ചുവന്നിരിക്കും. മാത്രമോ, ചര്‍മ്മത്തിലെ നീര്‍ക്കെട്ടുകാരണം മൂക്കിന്റെ സ്വാഭാവികമായുള്ള തുള അടയും. അതാണ് മൂക്കടപ്പായി അനുഭവപ്പെടുന്നത്.

തലയോട്ടിയില്‍, കണ്ണുകള്‍ക്ക് മുകളിലും താഴെയുമായിട്ടൊക്കെ ഉള്ള ചില വായുവിന്റെ അറകളുണ്ട്. തലയുടെ കനം കുറയ്ക്കാനും ഒപ്പം നമ്മുടെ ശബ്ദത്തിന് അതിന്റെ ടോണ്‍ തരാനും സഹായിക്കുന്ന ഈ വായു അറകളാണ് സൈനസുകള്‍.(Air Sinuses). സൈനസുകളിലെ, സ്വാഭാവികമായി ഊറി ഉണ്ടാവുന്ന, ദ്രാവകങ്ങളും അഴുക്കുമൊക്കെ സാധാരണ മൂക്കിനുള്ളിലേക്ക് ചെറിയ രണ്ടു മൂന്ന് തുളകള്‍ വഴിയാണ് ഒഴുകിപ്പോകുന്നത്. കണ്ണില്‍ നിന്നുള്ള കണ്ണുനീരും ഇങ്ങനെ ഒരു കുഞ്ഞു ഡ്രെയിനേജ് സിസ്റ്റം വഴി മൂക്കിനുള്ളിലേക്കൊഴുകുന്നത് തന്നെ. ജലദോഷം, മൂക്കടപ്പ് എന്നിവയുണ്ടാകുമ്പോള്‍ നേരത്തെ പറഞ്ഞ ഹിസ്റ്റമീനിന്റെ പ്രവര്‍ത്തനം മൂലമുള്ള നീര്‍ക്കെട്ട് മൂക്കിനുള്ളിലെ ചര്‍മ്മത്തില്‍ വ്യാപിക്കുന്നു. അതോടെ സൈനസുകളുടെയും കണ്ണുനീരിന്റെയുമൊക്കെ നാച്വറല്‍ തുളകള്‍ താല്‍ക്കാലികമായെങ്കിലും അടഞ്ഞു പോകുന്നു. എന്തു പറ്റും അപ്പോള്‍ എന്ന് ഊഹിക്കാമല്ലോ. കണ്ണുനീര്‍ ഡ്രെയിനേജ് സിസ്റ്റം ബ്ലോക്കാവുന്നതോടെ കണ്ണില്‍ തന്നെ നിറഞ്ഞു കവിയുന്നു. സൈനസുകളിലെ അഴുക്കും ജലാംശവും പഴുപ്പുമൊക്കെ അവിടെത്തന്നെ കെട്ടിക്കിടന്ന് ബാക്റ്റീരിയയുടെ താവളമായി ഭവിക്കുന്നു. ഇത് കുറച്ചു ദിവസം നീണ്ടു നിന്നാല്‍ അതു സൈനസൈറ്റിസ് എന്ന ജാഡപ്പേരില്‍ അറിയപ്പെടുന്ന അസുഖമായി. ( നല്ല വിങ്ങുന്ന തലവേദനയാണ് പ്രധാ‍ാന ലക്ഷണം – ഇതു പരിശോധിക്കാനാണ് ഡോക്ടര്‍ നെറ്റിയിലും മൂക്കിന്റെ ഇരുവശത്തുമൊക്കെ പിടിച്ച് ഞെക്കിനോക്കുന്നതും വേദനകൊണ്ട് നിങ്ങള്‍ ‘ അയ്യോ ‘ എന്നു വിളിക്കുന്നതും ! )

ശക്തമായ അലര്‍ജികളിലും , ആസ്മ യിലുമൊക്കെ സ്രവിക്കുന്ന ഹിസ്റ്റമീന്‍ ശരീരത്തില്‍ ഒട്ടനവധിയിടങ്ങളില്‍ പോയി പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. മാസ്റ്റ് കോശങ്ങള്‍ പുറത്തേക്കുവിടുന്ന ല്യൂക്കോട്രയീനുകളും മറ്റും പോയി വേറെയും ‘ഭൂതഗണങ്ങളെ’രംഗത്തെയ്ക്ക് വിളിച്ചോണ്ടുവരും. ന്യൂട്രോഫില്‍ കോശങ്ങള്‍, ബേസോഫില്‍ കോശങ്ങള്‍, ഇയോസിനോഫില്‍ കോശങ്ങള്‍ എന്നിങ്ങനെ കുറേ കോശങ്ങള്‍ കൂടി വന്ന് സംഭവസ്ഥലത്ത് ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കും. അതോടെ കാര്യങ്ങള്‍ അടിപൊളിയാകുന്നു 😉

മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ പ്രാഥമികമായ ഒരു പ്രതികരണം മാത്രമാണ്. അതോടൊപ്പം തൊണ്ടയ്ക്കു പിന്നിലായി ചൊറിച്ചില്‍, തൊണ്ടവീക്കം എന്നിവയും കാണാം. കൂടുതല്‍ ഭീകരമായ പ്രതികരണം ഉണ്ടാകുമ്പോള്‍ നമ്മുടെ തൊലിപ്പുറം തിണര്‍ത്ത് പൊങ്ങുന്നു. കടന്നല്‍, തേനിച്ച എന്നിവ കുത്തുമ്പോള്‍, ആട്ടാമ്പുഴുവിനെ സ്പര്‍ശിക്കുമ്പോള്‍, ചൊറിതണത്തില്‍ തൊടുമ്പോഴോ ഒക്കെ ഉണ്ടാകുന്ന തിണര്‍ത്തുപൊങ്ങലും ചൊറിച്ചിലും ഓര്‍ക്കുക.(urticaria)
പലപ്പോഴും ചുണ്ടിലെ പതുപതുപ്പുള്ള കലകളില്‍ (tissues) ഈ നീര്‍ക്കെട്ട് വരുന്നതിനെ ആഞ്ചിയോ എഡീമ എന്നു വിളിക്കും. ഹിസ്റ്റമീനും പ്രോസ്റ്റാ ഗ്ലാന്‍ഡിനുകളും ചേര്‍ന്ന് ശ്വാസകോശത്തിലെ കുഞ്ഞുപേശികള്‍ ചുരുക്കുന്നതുവഴി ശ്വസനത്തിനു സഹായിക്കുന്ന കുഴലുകള്‍ അടയുകയും ചെയ്യുന്നു(bronchial smooth muscles constriction). ഇതോടൊപ്പം ശ്വാസകോശത്തില്‍ കഫം കൂടുതലായി ഉല്‍പ്പാദിപ്പിക്കുക, നീര്‍ക്കെട്ടുണ്ടാകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ കൂടിയാകുമ്പോള്‍ ‘വലിവ്’ (breathlessness) തുടങ്ങുന്നു. ഈ രീതിയിലുള്ള ശ്വാസമ്മുട്ടലിന്റെ വിശ്വരൂപമാണ് ആസ്മയില്‍ കാണുന്നത്.

കക്ക (കക്കിരി), ചിലതരം മത്സ്യങ്ങള്‍, മുട്ടയിലെ ചില പ്രോട്ടീനുകള്‍, ചിലതരം പഴവര്‍ഗ്ഗങ്ങള്‍, പാലില്‍ അടങ്ങിയിട്ടുള്ള ചില വസ്തുക്കള്‍, തുകല്‍ ചെരുപ്പ്, സ്വര്‍ണ്ണം, ചെമ്പ്, പിച്ചള പോലുള്ള ലോഹങ്ങള്‍, പലതരം മരുന്നുകള്‍, എന്തിന് സൂര്യപ്രകാശം പോലും അലര്‍ജിക്കു കാരണമാകാം. എന്നാല്‍ മിക്കപ്പോഴും ഈ അലര്‍ജികളെല്ലാംകൂടി ഒരാളില്‍ ഒരേസമയത്തു കാണാറില്ലെന്നു മാത്രം.

അലര്‍ജിയുടെ ജാതകവും ഗ്രഹ നിലയും…

അലര്‍ജി ഉണ്ടാ‍ക്കുന്ന വസ്തുക്കളെ ‘അലര്‍ജന്‍’ എന്നു വിളിക്കും. അലര്‍ജനെ (Allergen) വിഴുങ്ങുന്ന മാക്രോഫേജുകള്‍ കൊടുക്കുന്ന സിഗ്നലനുസരിച്ച് വന്നു ചേരുന്ന ഇമ്മ്യൂണോഗ്ലോബുലിന്‍-E യാണ് മാസ്റ്റ് കോശങ്ങളെക്കൊണ്ട് അലര്‍ജിക്കുകാരണമായ രാസവസ്തുക്കള്‍ വിസര്‍ജ്ജിപ്പിക്കുന്നത്.

അലര്‍ജന്റെ വീര്യമനുസരിച്ച് അലര്‍ജി സാദാ തുമ്മല്‍ മുതല്‍ ശ്വാസതടസ്സവും തൊണ്ടയടപ്പും വരെ വരാം. തേനീച്ച കുത്തുമ്പോള്‍ ശരീരത്തില്‍ പ്രവേശിക്കുന്ന ‘മെലിറ്റിന്‍‘ (mellitin) ഇത്തരത്തില്‍ വീര്യമാര്‍ന്ന ഒരു അലര്‍ജനാണ്. അതു ചിലപ്പോള്‍ ശ്വാസ്സതടസം കൊണ്ട് മരണം വരെയുണ്ടാക്കാം. പെനിസിലിനും, സള്‍ഫാ മരുന്നുകളും (സെപ്ട്രാന്‍ പോലുള്ള ചില പഴയ ആന്റീബയോട്ടിക്കുകള്‍), ആസ്പിരിനും, പരസെറ്റമോളും, ബ്രൂഫന്‍ പോലുള്ള ചില വേദന സംഹാരികളും, അനസ്തേഷ്യക്കുപയോഗിക്കുന്ന ചില മരുന്നുകളുമൊക്കെ അലര്‍ജി-പ്രശ്നമുള്ളവരില്‍ തീവ്രമായ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ കുപ്രശസ്തിയുള്ളവരാണ്.

(മരുന്നുകള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ അവ ഏതൊക്കെയാണ് എന്നു കണ്ടെത്തുന്നതിന് ഈ മരുനുകള്‍ വളരെ നേര്‍പ്പിച്ചയളവില്‍ കുത്തിവച്ചിട്ട് അതുണ്ടാക്കുന്ന തിണര്‍ത്തു പൊങ്ങല്‍ തൊലിയില്‍ അളക്കുകയാണ് ചെയ്യുക. ശസ്ത്രക്രിയകള്‍‍ക്കും മറ്റും മുന്‍പ് ഇതു ചെയ്തു നോക്കി, പ്രശ്നമുണ്ടാവാന്‍ സാധ്യതയുള്ള മരുന്നുകള്‍ നാം ഒഴിവാക്കാറുണ്ട്. )

അലര്‍ജിക് റൈനൈറ്റിസ് എന്ന തരം സനാതന അലര്‍ജിയില്‍ (chronic allergy) സ്ഥിരമായ തുമ്മലാണ് പ്രധാന പ്രശ്നം. ഈ രോഗികളില്‍ ഇമ്മ്യൂണോ ഗ്ലോബുലിന്‍-E യുടെ അളവു കൂടുതലായിരിക്കും. അവരുടെ മാസ്റ്റ് കോശങ്ങളും ഇയോസിനോഫില്‍ കോശങ്ങളുമൊക്കെ സാധാരണയില്‍ക്കവിഞ്ഞ പ്രതികരണ ശേഷിയുള്ളവരും (hyper sensitive). അല്പം പൊടി, അല്ലെങ്കില്‍ ഏതെങ്കിലും പൂമ്പൊടി – അതു വീട്ടിലെയോ, പൂന്തോട്ടത്തിലെയോയോ, മെത്ത, സോഫ,ഫയലുകള്‍,കര്‍ട്ടന്‍,വിരിപ്പുകള്‍,അടുക്കള, തട്ടിന്‍ പുറങ്ങള്‍ എന്നിങ്ങനെ എവിടെ നിന്നു വരുന്നതുമാവാം – അതു മതി അലര്‍ജിക് റൈനൈറ്റിസ് ഉള്ളവരില്‍ തുമ്മല്‍ തുടങ്ങിക്കൊടുക്കാന്‍. അതിന്റെ മെക്കാനിസമൊക്കെ മുകളില്‍ പറഞ്ഞതു തന്നെ; അവസരത്തിനനുസരിച്ച് ശരീരത്തിന്റെ പ്രതികരണവും വ്യത്യാസപ്പെടുമെന്നു മാത്രം.

ചിലതരം കാലാവസ്ഥകളില്‍ മാ‍ത്രം ഉണ്ടാകുന്ന അലര്‍ജിയെ ‘സീസണല്‍’ റൈനൈറ്റിസ് എന്നു വിളിക്കുന്നു. പൊതുവായുള്ള അലര്‍ജിക ശരീരപ്രകൃതിയില്‍ സ്ഥിരമായ ചൊറിച്ചില്‍ മൂലം ഉണ്ടാകുന്ന എക്സീമ (chronic eczema) എന്നതും അലര്‍ജിയുടെ മറ്റൊരു വകഭേദം. ഏതെങ്കിലും ഭക്ഷണസാധനങ്ങളോട് അലര്‍ജിയുണ്ടെങ്കില്‍ ആ വസ്തു കഴിക്കുന്നതോടെ പലപ്പോഴും വയറു വേദനയും വയറിളക്കവും, ഛര്‍ദ്ദിയും, വെപ്രാളവുമൊക്കെ കാണാം.

ഒരാള്‍ക്ക് അലര്‍ജികള്‍ ഉണ്ടാ‍കുമോ ഇല്ലയോ എന്ന് നിശ്ചയിക്കുന്നതില്‍ അയാള്‍ക്ക് കിട്ടുന്ന ജീനുകള്‍ക്ക് വലിയ പങ്കുണ്ട്. അലര്‍ജിക്ക് കാരണമാകുന്നവയെന്ന് കണ്ടെത്തപ്പെട്ട 21-ഓളം ജീനുകളില്‍ DPP10, HLA-G, GPRA, PHF11, ADAM33 എന്നീ അഞ്ചെണ്ണമാണ് പുലികള്‍. ഇമ്മ്യൂണോഗ്ലോബിനുകളെ വിവേചനബുദ്ധിയില്ലാതെ അമിതമായി വിസര്‍ജ്ജിക്കുക, ചെറിയ പ്രകോപനങ്ങള്‍ക്കെതിരേ ഓവര്‍ റിയാക്റ്റു ചെയ്യുക എന്നിങ്ങനെയുള്ള കലാപരിപാടികളാണ് ഈ ജീനുകള്‍ കോശങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത്. (നമ്മള്‍ ബ്ലോഗര്‍മാരെ പോലെത്തന്നെ..ല്ലേ ?!)
ആസ്മ, അലര്‍ജി മൂലമുള്ള തുമ്മല്‍, സ്ഥിരമായ ചൊറിച്ചില്‍ എന്നിവ കുടുംബത്തിലെ രക്തബന്ധമുള്ളവരില്‍ സാധാരണയാണ്. ഏതെങ്കിലും ഒരു വസ്തുവിനോട് അലര്‍ജിയുള്ളവരില്‍ മറ്റു അലര്‍ജികളും ക്രമേണ കാണാനുള്ള സാധ്യതയും കൂടുതലാണ്. ആദ്യകാല അലര്‍ജികള്‍ പ്രായം ചെല്ലുമ്പോള്‍ ആസ്മയായി രൂപാന്തരപ്പെടാനും സാധ്യതയുണ്ട് (late onset asthma). അതിനാല്‍ അലര്‍ജികളുള്ളവര്‍ പുകവലി പോലുള്ള ശീലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക; ഫാക്ടറി പോലുള്ള ജോലിസ്ഥലങ്ങളില്‍ നിന്നും.

‘ബാധ’യടക്കാനുള്ള തന്ത്രങ്ങള്‍

ഹിസ്റ്റമീനിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ് ആന്റി ഹിസ്റ്റമീനുകള്‍. ഇവ ഹിസ്റ്റമീന്‍ ചെന്ന് ഉദ്ദീപിപ്പിക്കുന്ന കോശ-സ്വീകരിണികളെ (cellular receptors) അടച്ചുകളയുന്നു. അതോടെ ഹിസ്റ്റമീനിന്റെ പ്രവര്‍ത്തനം തടയപ്പെടുന്നു. ഹേതു വിപരീതം തന്നെ!
ക്ലോര്‍ ഫെനിറമീന്‍ (Clorpheniramine), സെട്രിസിന്‍ (cetrizine), ലൊറാറ്റഡിന്‍ (Loratadine) തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പ്രധാന മരുന്നുകള്‍.

മാസ്റ്റു കോശങ്ങളുടെ കലിതുള്ളല്‍ അടക്കാനാണ് മാസ്റ്റ് സെല്‍ സ്റ്റെബിലൈസര്‍ ഗണത്തില്‍പ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നത്. കീറ്റോട്ടിഫന്‍ (ketotifen), സോഡിയം ക്രോമോ ഗ്ലൈക്കേറ്റ് (Sodium Chromoglycate) എന്നിവ ഈ വിഭാഗത്തിലുള്ള മരുന്നുകള്‍.
ശരീരമാസകലം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ – പ്രത്യേകിച്ച് ശ്വാസതടസ്സം, തിണര്‍ത്തു പൊങ്ങല്‍, രക്തസമ്മര്‍ദ്ദം താഴ്ന്നുപോകല്‍ എന്നിവ – ഉപയോഗിക്കുന്ന അറ്റ കൈ മരുന്നുകളാണ് അഡ്രീനാലിന്‍. അതേ നമ്മുടെ കോപതാപങ്ങളെയൊക്കെ നിയന്ത്രിക്കുന്ന അതേ വിദ്വാന്‍ തന്നെ – അഡ്രീനാലിന്‍ !

അഡ്രീനാലിനോടൊപ്പമോ തനിച്ചോ ഈയവസരങ്ങളില്‍ ഉപയോഗിക്കാവുന്ന മരുന്നുകളാണ് ഡെക്സോണ, പ്രെഡ്നിസൊളോണ്‍ തുടങ്ങിയ സ്റ്റീറോയിഡുകള്‍. ഇവ ഇമ്മ്യൂണോ ഗ്ലോബുലിനുകള്‍ അമിതമായി ഉണ്ടാകുന്നതു തടയുന്നു. ഒപ്പം പ്രോസ്റ്റാ ഗ്ലാന്‍ഡിനുകള്‍, ല്യൂക്കോട്രയീനുകള്‍ എന്നിങ്ങനെയുള്ള കെമിക്കലുകള്‍ ഉണ്ടാകുന്നതും തടഞ്ഞ്, പ്രശ്നങ്ങള്‍ വഷളാകാതെ നോക്കുന്നു.

മൂക്കിലെ നീര്‍ക്കെട്ടിനു കാരണം അവിടുത്തെ ചര്‍മ്മത്തിനു കീഴിലുള്ള രക്തക്കുഴലുകള്‍ വികസിച്ചു വീര്‍ക്കുന്നതാണെന്നു പറഞ്ഞല്ലോ. ആ വീര്‍ക്കല്‍ തിരികെ നോര്‍മലാക്കാന്‍ നാം എഫീഡ്രിന്‍ ഗണത്തില്‍ പെടുന്ന ഓക്സി മെറ്റസോളിന്‍, സൈലോ മെറ്റസോളിന്‍ എന്നിവ തുള്ളിമരുന്നായി മൂക്കില്‍ ഉപയോഗിക്കുന്നു. അതോടെ മുക്കടപ്പു മാറുന്നു. സൈനസൈറ്റിസിനു ആന്റിബയോട്ടിക്കുകള്‍ എടുത്ത് പ്രയോഗിക്കും മുന്‍പേ ഇത് വേണം ഉപയോഗിക്കാന്‍ എന്നു ശാസ്ത്രം. അതില്‍ത്തന്നെ മിക്ക സൈനസൈറ്റിസും മുല്ലപ്പെരിയാര്‍ കടക്കും. രക്തക്കുഴലിനെ ചുരുക്കുന്ന തായതിനാല്‍ ഈ മരുന്നുകള്‍ക്ക് രക്ത സമ്മര്‍ദ്ദം കൂട്ടുവാനും കഴിവുണ്ട്. (ഒഴിച്ചൊഴിച്ച് ഓവര്‍ ആക്കല്ല് എന്ന് സാരം! )

ആസ്മയിലാകട്ടെ ശ്വാസകോശത്തിലെ ചെറു പേശികള്‍ പ്രവര്‍ത്തിച്ചു ശ്വാസനാളികള്‍ ചുരുങ്ങി അടയുന്നതാണ് കുഴപ്പം എന്നു പറഞ്ഞല്ലോ. ഈ കുഞ്ഞു പേശികളെ തിരിച്ച് വികസിപ്പിക്കാനായി നാം ഉപയോഗിക്കുന്ന മരുന്നുകളാണ് സാന്തീനുകളും, ബീറ്റാ-2 ബ്ലോക്കറുകളുമൊക്കെ. തിയോഫിലിന്‍, അമിനൊഫിലിന്‍, ടെര്‍ബ്യൂട്ടലിന്‍, സാല്‍ബ്യൂട്ടമോള്‍ (ചിലയിടങ്ങളില്‍ ഇവന്‍ ആല്‍ബ്യൂട്ടറോള്‍ എന്നറിയപ്പെടുന്നു), സാല്‍മെറ്ററോള്‍, ഓര്‍സിപ്രിനാലിന്‍, ഐസോ പ്രിനാലിന്‍ എന്നിവയാണ് ഇവയില്‍ ചിലത്. നേരിട്ട് കണികകളായോ ബാഷ്പമായോ ശ്വാസനാളികളില്‍ എത്തുമ്പോഴാണ് ഇവ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുക. അങ്ങനെയുപയോഗിക്കുന്നപക്ഷം സൈഡ് ഇഫക്റ്റുകള്‍ ഏറ്റവും കുറവായിരിക്കുകയും ചെയ്യും.

ഹിസ്റ്റമീനെ തടയുമ്പോള്‍ സ്വാഭാവികമായും അതിന്റെ സാധാരണ ശാരീരിക പ്രവര്‍ത്തനങ്ങളും തടയപ്പെടും. അതിന്റെ ഫലമായി ചെറിയ മയക്കം, മന്ദത, തൊണ്ടവരള്‍ച്ച എന്നിങ്ങനെയുള്ള സൈഡ് ഇഫക്റ്റുകള്‍ വരുന്നു. പുതിയ മരുന്നുകളില്‍ ഈ സൈഡ് ഇഫക്റ്റുകള്‍ കുറവാണ്. ആസ്മയില്‍ ഉപയോഗിക്കുന്ന സാല്‍ബ്യൂട്ടമോള്‍ പോലുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ നേരിയ തോതില്‍ വിറയല്‍ ഉണ്ടാകാം. പ്രായമായവരില്‍ ഇതു കൂടുതലാണ്. ഡെറിഫിലിന്‍ പോലുള്ള മരുന്നുകള്‍ക്ക് ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കാന്‍ കഴിയും. അതിനാല്‍ അവ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ താരതമ്യേന കുറവാണ്.

ഈ മരുന്നുകളൊക്കെ നിരന്തരമായി പുതുക്കുകയും സൈഡ് ഇഫക്റ്റു കുറഞ്ഞ രാസഘടനയുള്ളവ കണ്ടെത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം അലര്‍ജിയുണ്ടാക്കുന്ന ജീനുകളെ കണ്ടെത്തി അവയെ പ്രവര്‍ത്തനരഹിതമാക്കാനുള്ള ഗവേഷണവും നടക്കുന്നു.

ഇന്ന് അലര്‍ജിക്ക് ഉപയോഗിക്കപ്പെടുന്നതില്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗം ‘ഡീസെന്‍സിറ്റൈസേഷന്‍’ (desensitization) ആണ്. ഏതൊക്കെ വസ്തുക്കളോടാണോ ഒരാള്‍ക്ക് അലര്‍ജിയുള്ളത്, ആ വസ്തുക്കളുടെ വളരെ നേര്‍ത്ത ലായനികള്‍ അയാളുടെ ശരീരത്തില്‍ അല്പാല്പമായി പ്രയോഗിച്ച് അയാളുടെ ശരീരത്തിന്റെ ‘അമിത പ്രതികരണ’ത്തെ ക്ഷീണിപ്പിക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്. ഇതു കൊണ്ടുള്ള മെച്ചമെന്തെന്നാല്‍, ഒരാള്‍ക്ക് അലര്‍ജിയുള്ളതും, എന്നാല്‍ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതുമായ ചില സാധനങ്ങളെ മാത്രമായി തെരഞ്ഞു പിടിച്ച് അയാളില്‍ പ്രയോഗിച്ച് അതിനോടുള്ള അലര്‍ജി കുറച്ചു കൊണ്ടുവരാമെന്നതാണ്. ഉദാഹരണത്തിന് തുകല്‍ (leather) അലര്‍ജിയായുള്ള ഒരു ചെരുപ്പു വ്യാപാരി, ഏതെങ്കിലും അവശ്യമരുന്നിന് അലര്‍ജിയുള്ള രോഗി, സ്വര്‍ണ്ണത്തിനോട് അലര്‍ജിയുള്ള ജ്വലറിക്കാരന്‍ എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഈ ചികിത്സ ഫലപ്രദമാകും. എന്നാല്‍ ഈ ചികിത്സ വളരെ വളരെ പതിയെ മാത്രമേ ഇഫക്റ്റീവ് ആകൂ. മാത്രമല്ല നല്ല ചെലവും വരും.

ഇതൊക്കെയാണേലും ശാസ്ത്രലോകം ഒരു കാര്യം സമ്മതിക്കുന്നു. അലര്‍ജിയെന്നത് ഒരു രോഗമല്ല. ശരീരത്തിന്റെ സാധാരണ പ്രതികരണം അതിരുവിടുന്നതാണ് എന്ന്. അതിനാല്‍ തന്നെ, അലര്‍ജിയെ പൂര്‍ണ്ണമായും തടയണമെങ്കില്‍ ശരീരത്തിന്റെ നോര്‍മല്‍ പ്രതികരണം വരെ തടയേണ്ടിവരും (എയിഡ്സ് രോഗികളിലൊക്കെ കാലക്രകേണ സംഭവിക്കുന്ന ഒരു പ്രശ്നം). അങ്ങനെ ചെയ്യുന്നത് വിഡ്ഢിത്തവും!


ഒറ്റമൂലിയുടെ രാഷ്ട്രീയം….

ഇനി നിങ്ങള്‍ തന്നെ തീരുമാനിക്കൂ, പയ്യാമ്പിള്ളി ഫാമിലിയുടെ അത്ഭുത ഒറ്റമൂലി ഈ മേല്‍ വിവരിച്ച ഏതേത് ലൊക്കേഷനുകളില്‍ പോയി ആക്റ്റു ചെയ്യും എന്ന്.
തുമ്മലിന്റെ കാക്കത്തൊള്ളായിരം കാരണങ്ങളില്‍ ഏതാനും ചിലതേ ഇവിടെ വിസ്തരിച്ചിട്ടുള്ളൂ. ഒറ്റമൂലി എന്ന വാക്കിന്റെ അര്‍ത്ഥം ‘ഒറ്റ മൂലം = ഒരു വേര് / ഒരു മരുന്ന്’ എന്ന് പിരിച്ചെഴുതിയാല്‍ മനസ്സിലാകും ജനസാമാന്യം അതിനു കല്പിച്ചിരിക്കുന്ന അര്‍ത്ഥവും, യഥര്‍ത്ഥത്തില്‍ അതിന്റെ അര്‍ത്ഥവും.

എന്നാല്‍ മാതൃഭൂമി പരസ്യ വാര്‍ത്തയനുസരിച്ച് ” വര്‍ഷങ്ങളായുള്ള തുമ്മല്‍, കണ്ണ് ചെവി മൂക് തൊണ്ട എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന അസഹ്യമായ ചൊറിച്ചില്‍, വിട്ടുമാറത്ത മൂക്കൊലിപ്പ് എന്നിവയെല്ലാം ഒരു ദിവസത്തെ ചികിത്സയാല്‍ മാറും… “ സകല തുമ്മലിനും ഒറ്റദിവസത്തെ നസ്യം കൊണ്ട് രോഗശാന്തി, ഡിസ്കോ ശാന്തി ! (ദേവന്‍ ജീക്കും വക്കാരി ജീക്കും കടപ്പാട്).

എന്റെ പൊന്ന് പോള്‍ സാറേ…ഡൂബിയനിയത്തീ…ദിവാകരന്‍ സാറ് ഉപദേശിച്ചതോടെ നാട്ടാ‍ര് അരിയാഹാരം കുറച്ചുകാണും..എന്നു വച്ച് തീട്ടം തിന്നു തുടങ്ങിയിട്ടൊന്നുമില്ല..!
(ഛായ്..മെഡിസിന്‍ @ ബൂലോകത്തിന്റെ ഭാഷ വന്നു വന്ന് മഹാ മോശമാകുന്നു…സുകൃതക്ഷയങ്ങള് തന്ന.. അല്ലാതെന്തര് പറയാ‍ന്‍ ?)

പിന്‍ വിളി :
ഈ പോസ്റ്റിന്റെ ആശയം ” തുമ്മലിനെ ഈ പറഞ്ഞ ഒറ്റമൂലി ഒരു രീതിയിലും ബാധിക്കാന്‍ സാധ്യതയില്ല” എന്നതല്ല. അങ്ങനെയാരെങ്കിലും ‘നിഗമനോല്പ്രേക്ഷ’ നടത്തിയാല്‍, ഉടന്‍ ഊളമ്പാറ, കുതിരവട്ടം ഇത്യാദിയിടങ്ങളിലേക്ക് കണസള്‍ട്ടേഷനെഴുതി റെഫര്‍ ചെയ്യുന്നതായിരിക്കും!
ശരീരത്തെയും രോഗത്തെയും പറ്റി അറിഞ്ഞുകഴിഞ്ഞാല്‍ തീരാവുന്ന മൂഢവിശ്വാസങ്ങളാണ് ഇത്തരം കച്ചവടങ്ങള്‍ക്ക് പിന്നിലെന്ന് വീണ്ടും സവിനയം പറയാന്‍ മാത്രം ആഗ്രഹിക്കുന്നു.

Advertisements
 

27 Responses to “തുമ്മലിന് ഒരു ഒറ്റമൂലി !”

 1. സൂരജ് Says:

  “തുമ്മലിന് ഒരു ഒറ്റമൂലി !” : മെഡിസിന്‍ @ ബൂലോകം

  “”ഒരൊറ്റ ഔഷധപ്രയോഗം കൊണ്ടു തന്നെ തുമ്മല്‍ മാറ്റാനാവും.ഒരു ദിവസത്തെ നസ്യം, തളം ഇവ മാത്രമേ ഈ ചികിത്സയിലുള്ളൂ … നസ്യം ചെയ്ത് അല്പ സമയത്തിനുള്ളില്‍ രോഗി തുമ്മുവാന്‍ തുടങ്ങുന്നു. കുറേ കഫവും പുറത്തേയ്ക്കു പോകുന്നു.അല്പം സമയം കഴിഞ്ഞ് ഇതു താനേ നില്‍ക്കുന്നതോടെ രോഗം പൂര്‍ണ്ണമായും മാറിയതാ‍യി ഉറപ്പിക്കാം”

 2. സന്തോഷ് Says:

  സൂരജ് എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നും പറയാന്‍ ഞാനാളല്ല. എന്നാല്‍ ‘ഭാഷ മോശമാവുന്നു’ എന്ന് തമാശരൂപേണയെങ്കിലും എഴുതേണ്ടി വന്ന സ്ഥിതിക്ക് പറയട്ടെ: സര്‍കാസവും ‘മോശ ഭാഷ’യും ഒഴിവാക്കിയാല്‍ താങ്കളെഴുതുന്നത് വായിക്കാന്‍ എന്നേപ്പോലെ ധാരാളം പേരുണ്ടാവുമെന്നുറപ്പാണ്.

 3. മൈനാഗന്‍ / പി. ശിവപ്രസാദ്‌ Says:

  നിശ്ചയമായും വായിച്ചറിയ്യെണ്ടുന്ന ഒരു ലേഖനമാണ്‌ ഇതെന്ന്‌ പറയാന്‍ മടിയില്ല. സൂരജ്‌ നന്നായി പറഞ്ഞു ഫലിപ്പിച്ചു. വളരെ നന്ദി.

 4. സൂരജ് Says:

  പ്രിയ സന്തോഷ് ജീ, ശിവപ്രസാദ് ജീ,

  വായിച്ചതിനും കമന്റിയതിനും നന്ദി.

  ഇനി വരുന്ന കമന്റുകള്‍ യഥാര്‍ത്ഥ വിഷയം വിട്ട്, ഭാഷാചര്‍ച്ചയിലേക്കും അതിന്റെ സദാചാര വിചാരങ്ങളിലേക്കും വീഴാന്‍ സാധ്യതയുള്ളതിനാല്‍ മാത്രം ഇത്രയും എഴുതട്ടെ:

  ചില സംഗതികള്‍ പറയാന്‍ ഈ ഭാഷ തന്നെ വേണം എന്നു ഞാന്‍ കരുതുന്നു.

  മാതൃഭൂമിപത്രത്തിനു തന്നെ അലോപ്പതി, ആയുര്‍വേദം, യുനാനി തുടങ്ങിയ ചികിത്സാരീതികളിലെ ഇമ്മാതിരിയുള്ള തട്ടിപ്പ്/കച്ചവടങ്ങളെക്കുറിച്ച് എത്രയോ വട്ടം മനോഹരമായ സാഹിത്യത്തില്‍ തന്നെ എഴുത്തുകള്‍ അയച്ചിട്ടും അവര്‍ ഒറ്റ ഒരെണ്ണം പോലും പ്രസിദ്ധീകരിച്ചു കണ്ടില്ല. അവരെന്നല്ല, ഒരു മാധ്യമവും അതു ചെയ്തിട്ടില്ല. ആ അനുഭവം ഉള്ളതുകൊണ്ടും ബ്ലോഗിന്റെ ജനാധിപത്യാധിക്യം കൊണ്ടും ആവാം, ഈ ഭാഷയിലും ചിലത് എഴുതി അരിശം തീര്‍ക്കുന്നത്.

  മുകളില്‍ എഴുതിയതൊന്നും വ്യക്തമായ ന്യായങ്ങളല്ല എന്നറിയാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം സ്വയം ആശ്വസിക്കാന്‍ അതു ധാരാളം 🙂

  സസ്നേഹം,
  സൂരജ്.

 5. സുഗതരാജ് പലേരി Says:

  സൂരജ്, വായിച്ചു. വളരെ വിജ്ഞാനപ്രദമായ ലേഖനം. ഇനിയും ഇതുപോലെയുള്ള ലേഖനങ്ങള്‍ താന്‍കളില്‍ നിന്നും പ്രതീക്ഷിക്കന്നു.

  ഭാഷ, സര്‍കാസം വരെ ആവാം അതിനപ്പുറത്തേക്ക് പോയാല്‍ വായനാ സുഖം നഷ്ടമാകും. അതില്‍ ശ്രദ്ധിക്കുക.

 6. സി. കെ. ബാബു Says:

  പ്രിയ സൂരജ്,

  സരസമായി വിവരിച്ചിരിക്കുന്നു. ആശംസകള്‍!

  പത്രപരസ്യങ്ങളിലെ തട്ടിപ്പുകള്‍ വെളിപ്പെടുത്തുക എന്നാല്‍ മാതൃഭൂമിക്കും വരുമാനനഷ്ടമാണു് ‘വാരഫലം’. മാനനഷ്ടത്തേക്കാള്‍ കൂടുതല്‍ സ്ഥാനവില ധനനഷ്ടത്തിനുതന്നെ! 🙂

 7. കാവലാന്‍ Says:

  “ചില സംഗതികള്‍ പറയാന്‍ ഈ ഭാഷ തന്നെ വേണം എന്നു ഞാന്‍ കരുതുന്നു.”

  സമ്മതിച്ചേ…അല്ല, നമിക്കുന്നേ.
  ഇനിയും ഒരുതവണകൂടി വായിച്ചിട്ടു കമന്റിയാല്‍ സൂരജിനെ ഞാന്‍ പുകഴ്ത്തിയേക്കും,അതിനാല്‍ ആദ്യം കമന്റട്ടെ എന്നിട്ട് അടുത്തവായന.
  ഒറ്റമൂലി,ഏലസ്സ് മുതലായ ‘അത്ഭുതശാസ്സ്ത്രീയാടിസ്ത്ഥിത തത്വങ്ങളെ’ വധിക്കാന്‍ പറ്റിയ ഏറ്റവും നല്ല ആയുധമാണ് ഈ ഭാഷ. ശ്രീ സി.കെ യുടെ ചില ലേഖനങ്ങളും വായിച്ചാല്‍ ഇങ്ങനെയാണ് ഏതു മൂത്ത വിശ്വാസിയും ഒന്നു ചിരിച്ചുപോകും.വളരെ നല്ല ലേഖനം. പ്രയത്നങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.
  വന്നവഴിക്കൊരു സംശയം ശരിയാണോന്നു കൂടിചോദിച്ചേയ്ക്കാം.
  വൈറസ് രോഗങ്ങള്‍ക്ക് അലോപ്പതയില്‍ വാക്സിനേഷനല്ലാതെ (രോഗ ബാധയ്ക്കു ശേഷം)ഔഷധ പ്രയോഗങ്ങള്‍ വല്ലതുമുണ്ടോ?
  ഇല്ലെന്നു പലയിടത്തുനിന്നും കേട്ടറിവുള്ളതൊന്നു നിവര്‍ത്തിക്കാമെന്നു കരുതിയാണ്.

 8. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി Says:

  പ്രിയ സൂരജ് , ഇതേ പോലെയുള്ള ലേഖനങ്ങളാണ് ഞാന്‍ സൂരജില്‍ നിന്ന് തുടക്കത്തിലേ പ്രതീക്ഷിച്ചിരുന്നത് . ബ്ലോഗുകളിലെ ചര്‍ച്ചകളില്‍ സൂരജ് വളരെ ഇന്‍‌വോള്‍‌വ്ഡ് ആയത് കൊണ്ടാണ് ഈ പോസ്റ്റില്‍ ആവശ്യത്തിലധികം ഹാസ്യപരാമര്‍ശങ്ങള്‍ വന്നു പെട്ടത് . അത് ഒരു ശാസ്ത്രലേഖനം എന്ന നിലയില്‍ ഈ പോസ്റ്റിന്റെ ഗൌരവം വല്ലാതെ ചോര്‍ത്തിക്കളയുന്നുണ്ട് എന്ന് പറയാതെ വയ്യ .

  പത്രങ്ങളിലും ആനുകാലികങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ഞാന്‍ എന്റെ ഓര്‍ക്കുട്ട് മാധ്യമസുഹൃത്തുക്കളുമായി സംസാരിച്ചിട്ടുണ്ട് . നിസ്സഹായമായ സ്വരത്തില്‍ “ ശരിയാണ് ” എന്ന് മാത്രാമാണ് അവരുടെയൊക്കെ പ്രതികരണങ്ങള്‍ . പരസ്യക്കൂലിയിനത്തില്‍ വന്‍‌തുക ലഭിക്കുമെങ്കിലും സാമന്യബുദ്ധിയെ പരിഹസിക്കുന്നതും ആളുകളെ പറ്റിക്കുന്നതുമായ ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പത്രധര്‍മ്മത്തിന് നിരക്കുന്നതാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല. എന്നാല്‍ ഇതൊക്കെ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ് . തെറ്റിദ്ധരിപ്പിക്കപ്പെട്ടതും വിജ്ഞാനശൂന്യവുമായ ആള്‍ക്കൂട്ടം എല്ലാവര്‍ക്കും ഇന്ന് ആവശ്യമായി വന്നിരിക്കുന്നു . പാരമ്പര്യവാദവും , ഭക്തിയും , ആരോഗ്യവും ചികിത്സയും , വിദ്യാഭ്യാസവും , സോഷ്യലിസം പോലും ഇന്ന് വില്പനച്ചരക്കുകളാണ് . അടുത്തവന്റെ കീശയിലെ കാശ് എങ്ങിനെ എന്റെ പോക്കറ്റിലേക്ക് അടിച്ച് മാറ്റാം എന്നത് മാത്രമാണ് ഈ ആസുരകാലത്തിന്റെ നീതിശാസ്ത്രം . സത്യമാണ് ഇന്ന് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്നത് .

  അറിവ് ആവശ്യമുള്ളവര്‍ അത് തേടിപ്പിടിച്ച് കണ്ടെത്തിക്കൊള്ളും . ഇക്കാലത്ത് ആരെയും പഠിപ്പിക്കാന്‍ കഴിയില്ല . വിശ്വസിപ്പിക്കലാണ് ഏറ്റവും എളുപ്പം , ഇന്ന് നടക്കുന്നതും അതാണ് .അത് കൊണ്ട് ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞ പോലെ വിദ്യ പകര്‍ന്ന് നല്‍കുക എന്നത് ഒരു മഹത്തായ സാമൂഹ്യസേവനമാണ്. കമന്റ് എഴുതുന്നവര്‍ക്ക് വേണ്ടിയല്ലാതെ , അറിവ് തേടി വരുന്നവര്‍ക്ക് വേണ്ടി ആധുനിക വൈദ്യ വിജ്ഞാനം എഴുതി വയ്ക്കുക . നാളത്തെ തലമുറക്കും ഉപകരിച്ചേക്കാം .

 9. സൂരജ് Says:

  അഭിപ്രായങ്ങള്‍ക്ക് എല്ലാരോടും നന്ദി.

  ഭാഷ: ‘പ്രജാപതിക്കു തൂറാന്‍ മുട്ടി’ എന്ന വാചകമെഴുതിക്കൊണ്ട് അതിപ്രധാനമായ ഒരു രാഷ്ട്രീയ നോവല്‍ ആരംഭിച്ച ഓ.വി.വിജയനെ ഒന്നു സ്മരിക്കട്ടെ .

  കാവലാന്‍ ,
  വൈറസുകള്‍ക്ക് സ്വന്തമായി വ്യക്തമായ ഒരു കോശമോ, കോശത്തിനകത്ത് സാധാരണയായി കാണുന്ന വസ്തുവഹകളോ ഒന്നുമില്ല. നമ്മുടെ കോശങ്ങളുടെ ഉള്ളില്‍ കടന്ന്, കോശത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന കോശകേന്ദ്ര(nucleus)ത്തെ കീഴ്പെടുത്തുകയാണ് ചെയ്യുന്നത്. വൈറസ് ബാധിച്ച കോശത്തിന് വൈറസിന്റെ ജീനുകളെ മാ‍ത്രമേ അനുസരിക്കാനാവൂ. അതുകൊണ്ടുതന്നെ വൈറസുകള്‍ക്കെതിരേ എന്തു മരുന്നു പ്രയോഗിച്ചാലും അത് എലിയെക്കൊല്ലാന്‍ പത്തായത്തിനു തന്നെ തീ വയ്ക്കുന്നപോലെയാവും. അപ്പോള്‍ വൈറസുകളുടെ ഇന്‍ഫക്ഷന്‍ വരാതെ നോക്കാന്‍ വാക്സിനേഷന്‍ കൊണ്ടു പറ്റുമോയെന്നാണ് ശാസ്ത്രം അന്വേഷിച്ചത്. (വൈറസ് ഇന്‍ഫക്ഷന്‍ വന്നതിനു ശേഷമല്ല, വരുന്നതിനു മുന്‍പാണ് കുത്തിവയ്പ് എടുക്കുന്നത്.)

  കോശമെന്ന ഒരു കൃത്യമായ ഒരു സംഗതിയില്ലാത്തതിനാല്‍ ഇവറ്റയെ ആക്രമിക്കാന്‍ പറ്റിയ ഇടങ്ങളില്ല. മാത്രമല്ല, വൈറസുകളില്‍ ജീന്‍ മാറ്റങ്ങള്‍ വളരെ സ്വതന്ത്രമായി,വേഗത്തില്‍ നടക്കുന്നു.(അവ ഓരോ മിനുട്ടിലും വേഷം മാറുന്ന രോഗാണുക്കളാണ്). അപ്പോള്‍ ജീനുകളെ തപ്പിപ്പിടിച്ച് ആക്രമിക്കാന്‍ പറ്റിയ മരുന്നുകള്‍ ഉണ്ടാക്കിയെടുത്താലും അവ പെട്ടെന്നു തന്നെ വൈറസിലെ മ്യൂട്ടേഷന്‍ -ജീന്‍ മാറ്റം- കാരണം നിഷ്പ്രയോജനമാകുന്നു. അങ്ങനെ‘നഷ്ടപ്പെടാന്‍’ ഒന്നുമില്ലാത്ത വൈറസില്‍ ഫലപ്രദമാകുന്ന മരുന്നുകള്‍ കണ്ടെത്തുക വലിയ പാടാണ്.എല്ലാ വൈറസുകളും ഇങ്ങനെയല്ല കേട്ടോ. നമ്മുടെ ജലദോഷ വൈറസുകളാണ് ഇങ്ങനെ വേഷം മാറിക്കളിക്കുന്നതില്‍ ഏറ്റവും വിരുതന്മാര്‍. (വര്‍ഷത്തില്‍ ഒരു തവണ മാത്രം ജീന്‍ മാറ്റം സംഭവിക്കുന്ന ഇന്‍ഫ്ലുവെന്‍സാ വൈറസിനെ ഇപ്പോള്‍ വര്‍ഷാവര്‍ഷം പുതിയ വാക്സീന്‍ ഇറക്കിയാണ് പ്രതിരോധിച്ചു പോരുന്നത്…!)

  എന്നാല്‍ വൈറസുകള്‍ ശരീരത്തില്‍ കടന്നാലും, അവ കൂടുതല്‍ കോശങ്ങളിലേക്കു വ്യാപിക്കാതിരിക്കാന്‍ പറ്റിയ ഒട്ടനവധി മരുന്നുകള്‍ നമുക്കിന്നുണ്ട്. ആദ്യകാല മരുന്നായ അമാന്റാഡിന്‍ മുതല്‍ ഇന്ന് എയിഡ്സില്‍ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുകള്‍ വരെയുള്ള അമ്പതോളം ഔഷധങ്ങള്‍ നിലവില്‍ ഉണ്ട്. കൂടുതല്‍ റിസെര്‍ച്ച് ഇതില്‍ നടക്കുന്നുമുണ്ട്.

  (ബാക്റ്റീരിയ അടക്കമുള്ള മറ്റു രോഗാണുക്കള്‍ ഇങ്ങനെയല്ല നമ്മെ ബാധിക്കുന്നത്. അതിനാല്‍ അവരെ തുരത്താനുപയോഗിക്കുന്ന മിക്ക മരുന്നുകളും വളരെ സുരക്ഷിതമാണ്)

  സുകു മാഷ്,

  ലോകത്തെ പാഠ്യപദ്ധതികളില്‍ ഏറ്റവും പ്രയാസമേറിയതും വ്യാപ്തിയേറിയതുമായ ഒന്നാണ് വൈദ്യത്തിന്റേത്. അതു അല്പമെങ്കിലും എനിക്കു പഠിക്കാന്‍ കഴിഞ്ഞത് ഇങ്ങനെ freaky ആയ ഒരു ഭാഷയില്‍ സംഗതികളെ (അമിത)ലളിതവല്‍ക്കരിച്ച് മനസ്സില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് എന്നു ഞാന്‍ കരുതുന്നു.
  അതിനാല്‍ത്തന്നെ, ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ വളരെ casual ആയ ഒരു സംഭാഷണ ശൈലി ഉപയോഗിക്കാനാണ് എനിക്കിഷ്ടം. തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊക്കെ ദിതീയ പരിഗണന മാത്രം. 🙂

  ഈ ലേഖനങ്ങള്‍ വായിച്ചിട്ട് ഒരാളുടെയെങ്കിലും, ഒരു അന്ധവിശ്വാസമോ ഒരു തെറ്റിദ്ധാരണയോ എങ്കിലും, ഒരു ശതമാനമെങ്കിലും കുറഞ്ഞാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഇതിന്റെ ധര്‍മ്മം നിറവേറിക്കഴിഞ്ഞു.

 10. കിരണ്‍ തോമസ് തോമ്പില്‍ Says:

  സൂരജേ മനോഹരമായ ലേഖനം. പിന്നെ ഇത്തരം പോസ്റ്റൊക്കെ എഴുതി ബൂലോകത്ത് നിന്ന് പോകാന്‍ ചിലപ്പോള്‍ ഇത്തരം ഭാഷയൊക്കെ വേണ്ടി വരും. പാരമ്പര്യ വാദിക്കാര്‍ പരിഷക്കരണവാദിയെന്ന് ആരോപിച്ച് ഒതുക്കിക്കളയുന്നതിനെ തടയിടാന്‍ ഈ ഭാഷയൊന്നും മതിയാകില്ല. മരീചന് ശിഷ്യപ്പെടുന്നതാകും ബുദ്ധി. ഏതായാലും ആശയ സമരം നടക്കട്ടെ അതിനേ തടയിടാന്‍ ഒരു ശക്തിക്കും കഴിയില്ല പി.ബിക്ക് കഴിയില്ല പിന്നെയല്ലെ ഇവിടെ

 11. മൂര്‍ത്തി Says:

  നന്ദി സൂരജ്…

 12. റഫീക്ക് കിഴാറ്റൂര്‍ Says:

  പ്രിയ സൂരജ്,

  “ശരീരത്തെയും രോഗത്തെയും പറ്റി അറിഞ്ഞുകഴിഞ്ഞാല്‍ തീരാവുന്ന മൂഢവിശ്വാസങ്ങളാണ് ഇത്തരം കച്ചവടങ്ങള്‍ക്ക് പിന്നില്‍.“

  താങ്ങളുടെ ഈ കമന്‍റില്‍ നമ്മുക്ക് പ്രതീക്ഷ അര്‍പ്പിക്കാം.‍

  ശരീരത്തെയും,രോഗങ്ങളേ കുറിച്ചും ലളിതമായ
  ഭാഷയില്‍ അറിവുകള്‍ നല്‍കുന്ന നിങ്ങളുടെ ശ്രമങ്ങള്‍ക്ക് നന്ദി.
  തുടരുക.

 13. ഹരിത് Says:

  ആദ്യമായാണ് ഈ വഴിക്കു വന്നത്. ഇഷ്ട്മായി. ഭാഷയും, വിഷയവും.

 14. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി Says:

  സൂരജ് , ശാസ്ത്രവിഷയങ്ങള്‍ പ്രത്യേകിച്ച് വൈദ്യശാസ്ത്രസംബന്ധിയായത് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ലളിതവല്‍ക്കരിച്ച് എഴുതുക തന്നെയാണ് വേണ്ടത് . “ഇവിടെ അടി നടക്കാന്‍ പോകുന്നു ” എന്ന മട്ടിലുള്ള പ്രയോഗങ്ങള്‍ മലയാളം ബ്ലോഗുകളില്‍ കടന്നുകയറുന്നതിലുള്ള എന്റെ അസംതൃപ്തി സൂചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ .

  ആയുര്‍വേദത്തെക്കുറിച്ചുള്ള ഈ ബ്ലോഗ് നോക്കുക, എത്ര വെടിപ്പായും വൃത്തിയായും എഴുതിയിരിക്കുന്നു. ഞാന്‍ സൂരജിനെ കുറ്റം പറയുകയാണെന്ന് കരുതരുത് . മലയാളം ബ്ലോഗുകളിലെ സംവാദശൈലി അല്പം കൂടി ആരോഗ്യകരമാവണമായിരുന്നു എന്നാണെന്റെ അഭിപ്രായം .

 15. സൂരജ് Says:

  കിരണ്‍ ജി,
  റഫീക് ജീ,
  മൂര്‍ത്തി ജീ,
  ഹരിത് ജീ, കമന്റുകള്‍ക്ക് നന്ദി. ലേഖനം ഉപകാരപ്രദമായി എന്നു വിശ്വസിക്കുന്നു.

  പ്രിയ സുകു മാഷ്,

  “ഇവിടെ അടി നടക്കാന്‍ പോകുന്നു ” എന്ന മട്ടിലുള്ള ധ്വനി ഒരു തമാശയ്ക്ക് ഉള്‍ച്ചേര്‍ത്തതാണ്.( ആ ഹാസ്യം ഇപ്പോള്‍ പഴഞ്ചനാവുകയും ചെയ്തു.)

  മാത്രമല്ല, ഇങ്ങനെയുള്ള അവസരങ്ങളില്‍ നടക്കുന്ന ‘അടികള്‍’ ആര്‍ക്കെങ്കിലുമൊക്കെ എന്തെങ്കിലും അഭിപ്രായ രൂപീകരണത്തിനു സഹായമാകുന്നുണ്ട് എന്നു ഞാ‍ന്‍ കരുതുന്നു.

  അങ്ങു തന്ന ലിങ്കില്‍(അനിതയുടെ ബ്ലോഗ്) കയറി വെറുതേ പത്തുപന്ത്രണ്ട് പോസ്റ്റുകള്‍ നോക്കി.ഒരു കമന്റു കണ്ടത് ഒരേയൊരെണ്ണത്തിലാണ്. Ayurveda Shows The Way To Live One Hundred Years! എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ ഉണ്ടായിട്ടു കൂടി, അവിടെ ഒരു സംവാദവും നടക്കുന്നില്ല. ഒരു പക്ഷേ ലേഖനങ്ങള്‍ ഇംഗ്ലീ‍ഷില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പ്രശ്നമാവാം.

  അഭിപ്രായമുള്ളപ്പോഴേ അഭിപ്രായ വ്യത്യാസവുമുണ്ടാകൂ. വിവരക്കേടിന്റെയോ മൌലികവാദത്തിന്റെയോ വിശ്വരൂപപ്രദര്‍ശനമാവാത്തിടത്തോളം, അതു പ്രോത്സാഹിപ്പിക്കാവുന്നതു തന്നെയല്ലേ ?

  ഒരു ജനറല്‍ കമന്റ്:

  മൂന്നാലു സുഹൃത്തുക്കള്‍ ഫോണ്‍ വഴി സംശയ നിവൃത്തിവരുത്തിയെന്നതൊഴിച്ചാ‍ല്‍, പോസ്റ്റിലെ ജ്ഞാനസംബന്ധിയായ സംഗതികളെക്കുറിച്ച് ആരും സംശയങ്ങള്‍/വിശദീകരണങ്ങള്‍ ചോദിച്ചു കണ്ടില്ല. (കാവലാന്‍ വിഷയത്തിനനുബന്ധമായ ഒരു സംശയം ഇവിടെ ചോദിച്ചതും മറക്കുന്നില്ല.) അങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റിലെ വിവരങ്ങള്‍ക്ക് അനുപൂരകമാകും എന്നു പ്രതീക്ഷിക്കുന്നു.

 16. കാവലാന്‍ Says:

  വളരെ നന്ദി സൂരജ് ഇത്രയും വ്യക്തമാക്കിയതിന്.ചിലയിടങ്ങളില്‍ (സാദാ ചായക്കട സംവാദം) അലോപ്പതിയെ വധിക്കാന്‍ ഞാനുപയോഗിച്ചിരുന്ന ഒരു വാദമാണ് ‘ഒരു ജലദോഷത്തിനു പോലും മരുന്നില്ലാത്ത ചികിത്സ എന്ന്.
  ഇംഗ്ലീഷ് മരുന്നുരീതികളോട് കുറേയൊക്കെ എനിക്കു വെറുപ്പാണ്.കാരണം ചില പൂര്‍വ്വാനുഭവങ്ങള്‍ തന്നെ.
  സംഗതികളെ ഗൗരവത്തോടെ സംസ്കൃതത്തിലും,മുട്ടന്‍ ഇംഗ്ലീഷിലും വിവരിച്ചാലും അന്വേഷികള്‍ അതുകണ്‍ടെത്തും. പക്ഷേ സാദാരണക്കരന്‍ അവന്റെ അന്നമന്വേഷിക്കുന്നതിനിടയ്ക്ക് ഇതിനൊന്നും തുനിയില്ല. അത്തരക്കാര്‍ക്കാണ്(ഞാനടക്കമുള്ള) ഇത്തരം ശൈലി ഏറ്റവും ആവശ്യം. കാരണം എല്ലാവരാലും ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വര്‍ഗ്ഗം അവരാണ്.
  ആരാന്റെ തോട്ടത്തിലെ ഹരിതഗൃഹത്തില്‍ നില്‍ക്കുന്ന ആന്തൂറിയത്തേക്കാള്‍,പണിക്കു പോകുന്ന വഴിക്ക് തലയാട്ടി നില്‍ക്കുന്ന ചെടികളിലാണ് അവരുടെ നോട്ടം പതിക്കുന്നത്. അതിലൊന്നു പറിച്ചു മണത്തുനോക്കാനോ മുടിയില്‍ ചൂടാനോ അവര്‍ക്കു ഭയം കാണില്ല.
  വാദപ്രതിവാദങ്ങള്‍ക്കു വേണ്ടിയല്ല,ബ്ലോഗുകൊണ്ട് സകലരേയും പ്രബുദ്ധരാക്കിക്കളയാം എന്നു തോന്നുന്നതു വരെയെങ്കിലും വായനക്കാരെ തരം തിരിക്കുന്നതിനേക്കാള്‍ ഉദ്ധേശിക്കുന്നതുള്‍കൊള്ളിച്ച് ഏതു ശൈലിയിലും പറയുകതന്നെയാണ് നല്ലത് എന്നെനിക്കുതോന്നുന്നു.
  എല്ലാറ്റിനും ഈ ശൈലി തുടര്‍ന്നില്ലെങ്കിലും ചിലതിനെല്ലാം ഈശൈലി തുടരുമെന്നു കരുതട്ടെ.
  തുടരുക ഭാവുകങ്ങള്‍.

 17. Satheesh :: സതീഷ് Says:

  സൂരജ്,
  നല്ല ഒരു ലേഖനം കൂടി. ലളിതമായി കാര്യങ്ങള്‍ വിവരിക്കുവാനുള്ള സൂരജിന്റെ കഴിവ് അപാരം തന്നെ.
  ഒരു പാട് കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു! പെട്ടെന്ന് എഴുതി ഫലിപ്പിക്കാന്‍ പറ്റുന്ന ചിലത് ചോദിക്കാം ആദ്യം!
  1. സിംഗപ്പൂരിലെ വൃത്തിയെ പറ്റി കേട്ടിട്ടുണ്ടാവുമല്ലോ. ഇങ്ങനെ ഒരു mysophobic ആയ ഒരു രാജ്യം വേറെ ഇല്ലാന്നാണ്‍ എന്റെ അറിവ്. പക്ഷെ ഇവിടെ സ്ഥിരം കേള്‍ക്കാറുള്ള ഒരു പരാതി, കുട്ടികളുടെ ജലദോഷവും തുമ്മലും തന്നെ. എനിക്കറിയുന്ന ഒട്ടുമിക്ക കുട്ടികള്‍ക്കും സ്ഥിരമായി തുമ്മലുണ്ട്. (എന്റെ പുത്രനാണെങ്കില്‍ രാത്രിയില്‍ ഒരു കാരണവുമില്ലാതെ ഇത് വരും. വന്നാല്‍ 10 മിനിട്ട് പടപടേന്ന് ഒരു 20-25 തുമ്മലും നടത്തിയിട്ട് ആശാന്‍ അങ്ങ് കിടന്നുറങ്ങും. ഇതു കേട്ടെഴുന്നേറ്റ നമ്മടെ അന്നത്തെ ഉറക്കം ഗോപി!). തുമ്മലിന്‍ ഡോക്ടറുടെ അടുത്ത് ചെന്നാല്‍ കിട്ടുന്നത് നല്ല ഡോസില്‍ സാല്‍ബ്യൂട്ടാമോള്‍ ! പിന്നെ രണ്ടാഴ്ചത്തേക്ക് നെബ്യുലൈസറും കൊണ്ടുള്ള ഗുസ്തിയാണ്‍ വീട്ടില്‍(ഈ സാധനം വാടകക്ക് കൊടുക്കുന്ന ഡോക്റ്റര്‍മാരും ഇവിടെയുണ്ട്!). നാട്ടിലെത്തിയിട്ട് നല്ല ഒരു ഡോക്റ്ററെ കാണിക്കാം എന്ന് വിചാരിച്ച് കാത്തിരുന്ന്, നാട്ടിലെത്തുമ്പഴേക്ക് ഇവര്‍ക്ക് ഒരു കുഴപ്പവുമില്ലാതാനും! ഇത് ഒന്നൊഴിയാതെ എല്ലാ കുട്ടികള്‍ക്കും ഉണ്ട് എന്നത് വല്ലാത്ത ഒരു പ്രാഹേളികയാണ്‍! സൂരജിന്‍ ഇതിനെ പറ്റി വല്ലതും തോന്നുന്നുണ്ടോ പറയാന്‍?
  2. (ക്രോണിക് ആസ്ത്‌മാ പേഷ്യന്റിന്റെ മകനായ)ഞാന്‍ കേട്ടിടത്തോളം വെച്ച്, ഒരു പാട് ദൂഷ്യങ്ങളുള്ള ഒരു മരുന്നാണ്‍ ഈ സാല്‍ബ്യൂട്ടാമോള്‍. ചെറിയ പ്രായത്തിലേ തിമിരം മുതല്‍ പല പല അസുഖങ്ങള്‍ ഇത് വഴി വരാം എന്ന് കേട്ടിരിക്കുന്നു. ഇതില്‍ എത്ര മാത്രം ശരിയുണ്ട്?
  3. സനാതന അലര്‍ജി ട്രീറ്റ് ചെയ്ത് മാറ്റിയാല്‍ അത് eczema ആയി തിരിച്ച് വരാം എന്നത് ശരിയാണോ?

  എന്തായാലും ഞാന്‍ ഒറ്റമൂലിയെ നേരത്തേ വിട്ടു എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?

 18. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ Says:

  വളരെ ലളിതമായി, ഇടക്കു ഹാസ്യത്തിന്റെ മേമ്പൊടിയും ചേര്‍ത്തുള്ള എഴുത്ത് ശ്ലാഘനീയമായിരിക്കുന്നു. ആധികാരികതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടതായി വരുമ്പോള്‍ സാധാരണക്കാരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തക്ക കെല്പുള്ള ഭാഷ പലര്‍ക്കും സ്വായത്തമായിയെന്നു വരില്ല.അതേ സമയം ഒറ്റമൂലിക്കാ‍രുടേയും, വ്യാജ വൈദ്യന്മാരുടേയുമൊക്കെ ഭാഷ സാധാരണക്കാരിലേക്കു നേരിട്ടിറങ്ങിച്ചെല്ലുന്ന തരത്തിലുള്ളതാണ്. അതിനാല്‍ കുറച്ചു പേരോടുമാത്രം സംവദിക്കുന്ന അക്കാദമിക് തലത്തിലുള്ള ഭാഷയുടെ പരിമിതികള്‍ തന്നെയാവാം യഥാര്‍ത്ഥ അറിവില്‍ നിന്നും സാധാരണക്കാരനെ മടുപ്പിച്ചകറ്റുന്നത്. സൂരജിന്റെ എഴുത്തിന് ഈ വിരസതയെ മറികടക്കാനുള്ള കരുത്തുണ്ട്. അലോപ്പതിയുടെ അപാരമായ കഴിവിനെയും, നിഗമനങ്ങളിലെത്താനുള്ള സങ്കേതങ്ങളെയും അംഗീകരിക്കുമ്പോഴും അലോപ്പതി മരുന്നുകള്‍ വരുത്തി വയ്ക്കുന്ന സൈഡ് എഫക്റ്റുകള്‍ കാണാതിരിക്കുക വയ്യ. ആര്‍ക്കും എവിടെയും സധൈര്യം എടുത്തു പ്രയോഗിക്കാവുന്ന ഒന്നായി മാറുകയും, ഒരു പാടു വ്യാജന്മാരുടെ കൈകളാല്‍ ദുരുപയോഗത്തിനിരയാവുകയും ചെയ്യപ്പെട്ടതിനാലാവം ആയുര്‍വേദത്തിന് ഇന്നൊരു പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരുന്നതെന്നു തോന്നുന്നു. സൂരജിന്റെ വരാനിരിക്കുന്ന പോസ്റ്റുകളിലൂടെ വൈദ്യശാസ്ത്രത്തിന്റെ വിശാലതകളിലേക്ക് അനായാസം നടന്നെത്തമെന്നുള്ള പ്രതീക്ഷയോടെ – സസ്നേഹം

 19. സൂരജ് Says:

  ഇവിടെയും ഈ-മെയില്‍ വഴിയായും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച എല്ലാവര്‍ക്കും വീണ്ടും നന്ദി.

  പ്രിയ സതീഷ് ജീ,

  “…സിംഗപ്പൂരിലെ കുട്ടികളുടെ ജലദോഷവും തുമ്മലും തന്നെ. എനിക്കറിയുന്ന ഒട്ടുമിക്ക കുട്ടികള്‍ക്കും സ്ഥിരമായി തുമ്മലുണ്ട്…”

  ഇന്ത്യയിലെ ഒരു മൂലക്കിരുന്ന് സിംഗപ്പൂരിലെ പൊതുജനാരോഗ്യപ്രശ്നത്തില്‍ അഭിപ്രായം പറയുന്നത് അത്ര സുഖമുള്ള കാര്യമല്ല. 🙂 എന്നാലും അറിവുള്ള ചില കാര്യങ്ങള്‍ പറയാം.
  സിംഗപ്പൂരിലെ ആസ്മ/അലര്‍ജി എന്നിവയുടെ ഔദ്യോഗിക പഠനങ്ങളില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നതനുസരിച്ച് മൊത്തം ജനസംഖ്യയുടെ 2.5 – 5 % വരെയാണ് അലര്‍ജി രോഗികള്‍. ഇത് ഇന്ത്യയടക്കമുള്ള മൂ‍ന്നാം ലോക രാജ്യങ്ങളിലേതിന് ഏതാണ്ട് തുല്യമാണ്. (അലര്‍ജിയുടെ ലോക-തലസ്ഥാനങ്ങളായ വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, വേത്സ്, സ്കോട്ലന്റ് തുടങ്ങിയ സ്ഥലങ്ങളിലെ അലര്‍ജി നിരക്ക് 10 – 20% വരെയാണ് എന്നോര്‍ക്കുക.)
  തുമ്മലും ശ്വാസം മുട്ടലും മിക്കവാറും അലര്‍ജിയുടെ ഫലമായിരിക്കയില്ല, മറിച്ച് അന്തരീക്ഷത്തിലെ വാഹന/വ്യാവസായിക വാതകമാലിന്യങ്ങള്‍ കാരണമുണ്ടാവുന്ന പ്രശ്നമാവാനാണ് സാധ്യത. ആസ്മ മൂലമുള്ള മരണനിരക്ക് സിംഗപ്പൂര്‍, മൌറീഷ്യസ് തുടങ്ങിയ ചില രാജ്യങ്ങളില്‍ വളരെ കൂടുതലാണ് എന്നും കാണുന്നു. പൊടിയേക്കാള്‍ കൂടുതല്‍, അന്തരീക്ഷ വാതക മാലിന്യങ്ങള്‍ – ഫാക്റ്ററി/വാഹനപ്പുക/സിഗററ്റ് തുടങ്ങിയവ – ആണ് കുട്ടികളിലെ ശ്വാസം മുട്ടലിന്റെ പ്രധാന കാരണം. അലര്‍ജി-സാധ്യത കൂട്ടുന്ന ജീനുകള്‍ കൂടി ജന്മനാ കിട്ടുന്ന കുട്ടികളാണെങ്കില്‍ ഇതു കൂനിന്മേല്‍ കുരു എന്നതു പോലാവുകയും ചെയ്യും. സാധാരണ ആസ്മയുള്ള കൂട്ടികള്‍ക്ക് ചികിത്സവിധിക്കുമ്പോള്‍ നാം ആദ്യം പറയുന്നകാര്യങ്ങളിലൊന്ന് വീട്ടില്‍ പുകവലിക്കുന്നവരുണ്ടെങ്കില്‍ അതു നിര്‍ത്താനാണ്.(കൂട്ടത്തില്‍ കഴിയുമെങ്കില്‍ വിറക് കൊണ്ടുകത്തിക്കുന്ന അടുപ്പും).

  സതീഷ് ജീയുടെ മകന്റെ കാര്യത്തില്‍, നാട്ടില്‍ വരുമ്പോള്‍ ഈ പ്രശ്നങ്ങളില്ല എന്നാണെങ്കില്‍, മേല്പറഞ്ഞ അന്തരീക്ഷമാലിന്യമോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ആവാനാണ് സാധ്യത.

  “… തുമ്മലിന്‍ ഡോക്ടറുടെ അടുത്ത് ചെന്നാല്‍ കിട്ടുന്നത് നല്ല ഡോസില്‍ സാല്‍ബ്യൂട്ടാമോള്‍ ! പിന്നെ രണ്ടാഴ്ചത്തേക്ക് നെബ്യുലൈസറും കൊണ്ടുള്ള ഗുസ്തിയാണ്‍ വീട്ടില്‍….നാട്ടിലെത്തുമ്പഴേക്ക് ഇവര്‍ക്ക് ഒരു കുഴപ്പവുമില്ലാതാനും! “

  സാല്‍ബ്യൂട്ടമോള്‍ (അഥവാ ആല്‍ബ്യൂട്ടറോള്‍ ) എന്നത് ആസ്മയ്ക്കുള്ള മരുന്നാണ് – എല്ലാതരം ശ്വാസം മുട്ടലിനു പോലും ഉപയോഗിക്കാത്ത അതെടുത്ത് അലര്‍ജിക്ക് ഉപയോഗിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. അവിടുത്തെ ആരോഗ്യ സേവന രംഗത്തെക്കുറിച്ചോ ഡോക്ടര്‍മാരുടെ നിലവാരത്തെക്കുറിച്ചോ അഭിപ്രായം പറയാന്‍ ഞാനാളല്ല. പക്ഷേ നമ്മുടേ നാട്ടിലും അലര്‍ജി മൂലമുള്ള തുമ്മല്‍ മാത്രമുള്ളവരില്‍ സാല്‍ബ്യൂട്ടമോള്‍ ഒരു മുന്‍ കരുതല്‍ മരുന്നായിട്ടൊക്കെ (അലര്‍ജി മൂത്ത് ശ്വാസം മുട്ടല്‍ വരാതിരിക്കാന്‍) ഉപയോഗിച്ചുകാണാറുണ്ട്. ഇതു തെറ്റാണ്. കാരണം : 1) ആസ്മയായി രൂപാന്തരം പ്രാപിച്ചവരിലേ സാല്‍ബ്യൂട്ടമോള്‍ അതിന്റെ പൂര്‍ണ്ണ ഫലം തരുന്നതായി കണ്ടെത്തിയിട്ടുള്ളൂ. 2) ശ്വാസം മുട്ടലുകളില്‍ത്തന്നെ, ആസ്മയൊഴിച്ചുള്ള പ്രശ്നങ്ങളില്‍ – ഉദാഹരണത്തിനു പുകവലിക്കാരില്‍ വരുന്ന ബ്രോങ്കൈറ്റിസ്, എംഫൈസീമ എന്നിങ്ങനെയുള്ള തരം ശ്വാസം മുട്ടലുകളിലൊക്കെ – സാല്‍ബ്യൂട്ടമോള്‍ നമ്മള്‍ ഉദ്ദേശിക്കുന്നരീ‍തിയിലുള്ള ഫലങ്ങള്‍ തരാറില്ല എന്ന് പല ഗവേഷനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന മിക്ക പ്രായോഗിക ചികിത്സാ Guide line-കളിലും സാല്‍ബ്യൂട്ടമോള്‍ ആസ്മാ ചികിത്സയ്ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

  “…കേട്ടിടത്തോളം വെച്ച്, ഒരു പാട് ദൂഷ്യങ്ങളുള്ള ഒരു മരുന്നാണ്‍ ഈ സാല്‍ബ്യൂട്ടാമോള്‍… ചെറിയ പ്രായത്തിലേ തിമിരം മുതല്‍ പല പല അസുഖങ്ങള്‍…. ഇതില്‍ എത്ര മാത്രം ശരിയുണ്ട്? ”

  സാല്‍ബ്യൂട്ടമോളിന്റെ ദൂഷ്യഫലങ്ങളില്‍ തിമിരം ഉള്‍പ്പെടുന്നില്ല. ആസ്മയടക്കമുള്ള ശ്വാസം മുട്ടലുകളില്‍ തീവ്ര ചികിത്സ വേണ്ടി വരുമ്പോള്‍ പ്രയോഗിക്കുന്ന സ്റ്റിറോയ്ഡ് (steroids) ആണ് തിമിരം ഉണ്ടാക്കുന്നതെന്നു സാധാരണയായി പറയാറുള്ളത്. എന്നാല്‍ വലിയ അളവുകളില്‍ ഗുളികയായിട്ടൊക്കെ സ്ഥിരമായി കഴിക്കുന്നവര്‍ക്കാണ് ഈ പ്രശ്നം ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. ഇന്ന് വിഴുങ്ങുന്ന ഗുളികകള്‍ക്ക് പകരം പൊടിയായോ, സ്പ്രേയായോ (ബാഷ്പ രൂപത്തില്‍ – aerosol ) ഒക്കെയാണ് സ്റ്റീറോയിഡ് വേണ്ടവര്‍ക്ക് അതു നല്‍കുന്നത്. മാത്രമല്ല, ശ്വാസകോശത്തില്‍ കൂടുതലിടപെടുകയും, അതെസമയം സൈഡ് ഇഫക്റ്റുകള്‍ കുറഞ്ഞതുമായ നല്ല സ്റ്റിറോയിഡ് മരുന്നുകള്‍ ഇന്ന് ലഭ്യമാണ്.

  സാല്‍ബ്യൂട്ടമോളിന്റെ പ്രധാന സൈഡ് ഇഫക്റ്റ്കള്‍ എന്നു പറയാവുന്നത്, കൈക്കും ശരീരത്തിനും ഉണ്ടാവുന്ന ഒരു നേര്‍ത്ത വിറയലും കിടുകിടുപ്പുമാണ്. പ്രായമായവരില്‍ ഉറക്കക്കുറവ് ഒരു പ്രശ്നമായി കാണാ‍റുണ്ട്. നെഞ്ചിടിപ്പ് കൂടുക, ചെറിയതോതില്‍ വെപ്രാളം വരുക എന്നിങ്ങനെ ചില പ്രശ്നങ്ങളും സാല്‍ബ്യൂട്ടമോള്‍ കാണിക്കാറുണ്ട്. നാവു വരണ്ടതായി തോന്നുക, രുചിവ്യത്യാസം തോന്നുക എന്നിങ്ങനെ ചില പ്രശ്നങ്ങളും 0.5 – 1% രോഗികളില്‍ കാണാം. സാധാരണ, ഹൃദയസംബന്ധിയായ രോഗങ്ങളുള്ളവരോ അതിന് മരുന്നുകഴിക്കുന്നവ്രോ ആയവര്‍ക്ക് സാല്‍ബ്യൂട്ടaമോള്‍ കൊടുക്കാറില്ല. അവര്‍ക്ക് കുറേക്കൂടി സുരക്ഷിതമായ ഇപ്രാ ട്രോപ്പിയം, ടെര്‍ബ്യൂട്ടലിന്‍ എന്നിങ്ങനെയുള്ളവയാണ് നല്‍കാറ്.

  സൈഡ് ഇഫക്റ്റുകള്‍ കുറയ്ക്കാന്‍ പാകത്തില്‍ ഈ മരുന്നുകള്‍ ഉപയോഗിക്കാന്‍ പുതിയ റിസേര്‍ച്ചുകളിലൂടെ വന്ന ചില നല്ല പ്രായോഗിക ചികിത്സ Guide line-കള്‍ ഇന്ന് ഡോക്ടര്‍മാരെ സഹായിക്കാന്‍ ഉണ്ട്. ഇവയൊക്കെ നോക്കിയും, ഡോസളന്നും, അസുഖത്തിന്റെ കാഠിന്യം മനസ്സിലാക്കിയും രോഗിയുടെ ശരീരത്തെയും ചര്യകളെയറിഞ്ഞുമാണ് പ്രയോഗിക്കപ്പെടുന്നതെങ്കില്‍ ഈ മരുന്നുകള്‍ വളരെ നല്ല ഫലങ്ങള്‍ തരും.

  “..സനാതന അലര്‍ജി ട്രീറ്റ് ചെയ്ത് മാറ്റിയാല്‍ അത് eczema ആയി തിരിച്ച് വരാം എന്നത് ശരിയാണോ?..”

  സനാതന അലര്‍ജി ചികിത്സമൂലം കാഠിന്യം കുറച്ച് , അടക്കി വയ്കാനേ കഴിയൂ . അതു ചികിത്സിച്ച് പൂര്‍ണമായി ഭേദമാക്കാനാവില്ല. (കാരണം അതു ജീനുകളില്‍ ആലേഖനം ചെയ്യപ്പെട്ട ഒരു പ്രശ്നമാണ്).

  ശരീരത്തിന്റെ അമിത പ്രതികരണ (hyper reactivity)ത്തിന്റെ കാഠിന്യം പ്രായം ചെല്ലുമ്പോള്‍ കുറഞ്ഞു വരും. അതിനാലാണ് 5- 6 വയസ്സിലൊക്കെ തുടങ്ങുന്ന ആ‍സ്മയും വിട്ടുമാറാതുമ്മലുമൊക്കെ 20-ഓ 25-ഓ വയസാകുമ്പോഴെക്കും നിശേഷം മാറുന്നതായി കാണപ്പെടുന്നത്. പക്ഷേ ഇവരിലൊക്കെ തന്നെ അലര്‍ജി ജീനുകള്‍ ഉണ്ട് എന്നതു മറക്കരുത്. അത് പില്‍കാലത്ത് മറ്റ് അലര്‍ജികളായി പുറഠു വരുകയും ചെയ്യാം . ഉദാഹരണത്തിന്, എന്റെയൊരു ബന്ധു 6 മുതല്‍ 14 വയസ്സ് വരെ ആസ്മാരോഗിയായിരുന്നു. മൂപ്പര്‍ക്ക് പിന്നീട് ശ്വാസം മുട്ടല്‍ ഒരിക്കലും വന്നിട്ടില്ല എങ്കിലും 40 വയസ്സോടടുത്ത് പല ഭക്ഷണ വസ്തുക്കള്‍ക്കുമെതിരേ അലര്‍ജിയായി. ഞണ്ട്, ഗോതമ്പ്, പാല്‍, എന്നിങ്ങനെ പലതിനോടും. കൂട്ടത്തില്‍ ചില മരുന്നുകളോടും അലര്‍ജി തുടങ്ങി. ആദ്യമാദ്യം സംഗതി മനസ്സിലായില്ല. പിന്നിട്, പഴയ ആസ്മയുടെ കഥ പുറത്തുവന്നതോടെയാണ് സംഗതി അലര്‍ജിയാണെന്നു തന്നെ ഉറപ്പായത്.

  അപ്പോള്‍ അലര്‍ജിയുടെ ജിനുകള്‍ നമ്മുടേ ഉള്ളീലുള്ളിടത്തോളം എക്സീമ അടക്കം ഏത് അലര്‍ജിയും എപ്പോള്‍ വേണമെങ്കിലും ആവിര്‍ഭവിക്കാം. മുന്‍പ് ഏതെങ്കിലുമൊരു അലര്‍ജി ചികിത്സിച്ചു കാഠിന്യം കുറച്ചതുകൊണ്ടല്ല അതു വരുന്നതും.

 20. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി Says:

  ഓക്കെ സൂരജ് , സതീഷിന് നല്‍കിയ മറുപടി നന്നായിട്ടുണ്ട് . ഇതൊക്കെ റഫറന്‍സ് ആയി ഉപയോഗിക്കേണ്ടുന്ന വിവരങ്ങളായിരുന്നു . ഇങ്ങനെ കമന്റുകളില്‍ വിവരങ്ങള്‍ ചിതറിക്കിടക്കുമ്പോള്‍ പലര്‍ക്കും ഇവിടെ എത്തിപ്പെടാന്‍ കഴിയില്ല . എഡിറ്റ് ചെയ്ത് ചോദ്യങ്ങളും ഉത്തരങ്ങളും പോസ്റ്റ് ആയി പബ്ലിഷ് ചെയ്യുകയും അതാത് വിഷയത്തിന്റെ പേര് ബ്ലോഗിന്റെ ഒരു വശത്ത് ലിങ്ക് കൊടുക്കുകയും ചെയ്താല്‍ പലര്‍ക്കും പ്രയോജനപ്പെടും .

  പ്രധാനപ്പെട്ട മറ്റൊരു കാര്യം : മോഡേണ്‍ മെഡിസിന് (ആളുകളുടെ ഭാഷയില്‍ അലോപ്പതിക്ക്)അതിഭയങ്കരമായ സൈഡ് ഇഫക്റ്റ് ഉണ്ടെന്ന് ഭീതിജനകമായി പ്രചരിപ്പിക്കപ്പെടുന്നു. എന്റെ അഭിപ്രായത്തില്‍ ഈ മെഡിസിന് മാത്രമേ ഇഫക്റ്റ് ഉള്ളൂ . ഇഫക്റ്റ് ഉണ്ടാക്കുന്ന എന്തിനും സൈഡ് ഇഫക്റ്റും ഉണ്ടാകും . അത് ഒരു ദൂഷ്യമല്ല . പല മരുന്നുകളുടെയും ബ്രോഷറില്‍ ഇങ്ങിനെ ഒരു മുന്നറിയിപ്പ് നല്‍കുന്നത് കൊണ്ടാണോ ഇങ്ങിനെയൊരു പ്രചാരണം പ്രാബല്യത്തിലുള്ളത് എന്നറിയില്ല. സൈഡ് ഇഫക്റ്റ് ഇല്ല എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഇഫക്റ്റും ഇല്ല എന്നാണ് . ഈ സൈഡ് എഫക്റ്റിന്റെ കാര്യത്തില്‍ വിശദമായ ഒരു പോസ്റ്റ് സൂരജ് എഴുതണം . ഇപ്പോള്‍ ഇത്രമാത്രം !

 21. സൂരജ് Says:

  പ്രിയ സുകു മാഷ്,

  ഈ പോസ്റ്റുകള്‍ പി.ഡി.എഫ് ഫോര്‍മാറ്റിലേയ്ക്ക് മാറ്റി സൂക്ഷിക്കുന്നതിന് പ്ലാനുണ്ട്. അതില്‍ അങ്ങ് പറഞ്ഞപോലെ ഒരു ചോദ്യോത്തരരൂപത്തില്‍ വിഷയാനുസൃതമായി കാര്യങ്ങള്‍ അവതരിപ്പിക്കാം എന്ന് വിചാ‍രിക്കുന്നു. ആ ആശയത്തിനു നന്ദി.

  മരുന്നുകളുടേ സൈഡ് ഇഫക്റ്റിനെക്കുറിച്ചുള്ള പരാതി സ്ഥിരമായി കേള്‍ക്കുന്നതാണ്. എന്നാല്‍ ഏറ്റവും വലിയ തമാശയെന്നത്, സൈഡ് ഇഫക്റ്റുകളെക്കുറിച്ചൊക്കെ ഇത്രയധികം തെറ്റിദ്ധാരണകള്‍ പരക്കുമ്പോഴും ആളുകള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും യഥേഷ്ടം മരുന്നുകള്‍ വാങ്ങിത്തിന്നുന്നതിനും അപകടങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള മരുന്നുകള്‍ ഉപയോഗിച്ച് ‘സ്വയംചികിത്സ’ നടത്തുന്നതിനും യാതൊരു മടിയുമില്ല എന്നതാണ്. പനിക്കും, വേദനയ്ക്കും മറ്റുമുള്ള NSAID വിഭാഗത്തിലെ മരുന്നുകള്‍, ചുമ മരുന്നുകള്‍,ഉറക്കഗുളികകള്‍ തുടങ്ങിയവയാണ് ദുരുപയോഗത്തില്‍ മുമ്പില്‍. പണ്ടെന്നോ വന്ന കഫക്കെട്ടിനു ഡോക്ടര്‍ കൊടുത്ത കുറിപ്പടിയുപയോഗിച്ച് വര്‍ഷങ്ങളോളം സ്വയം ചികിത്സ നടത്തുന്നവരും വിരളമല്ല.

  ഏതായാലും ‘ഇഫക്റ്റുണ്ടെങ്കില്‍ സൈഡ് ഇഫക്റ്റുമുണ്ടാകും’ എന്നു മാഷ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അതേക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഇടാം.

 22. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി Says:

  നന്ദി സൂരജ് …ഈ വെബ്‌സൈറ്റ് ശ്രദ്ധിച്ചിരിക്കുമല്ലോ അല്ലേ ?

 23. Simy Chacko Says:

  ലേഖനം വളരെ വളരെ നന്നായിരിക്കുന്നു. മറ്റുള്ള ബ്ലൊഗ് വായിക്കും പോലെ ഓടിച്ചാണു വായിച്ചത്. അതിനാല്‍ മുഴുവന്‍ അങ്ങു തലേ കേറീട്ടില്ല. ഓന്നിരുത്തു വായിച്ചേചു, സംശയങ്ങളുമൊക്കെ ആയി പിന്നീട് ഒരു വിശധമായ കമെന്റ് ഇടനുണ്ടട്ടൊ….

  വലരെ ജെനറലായ ഒരു സംശയം:

  ചില ആയുര്‍വേദ/സിദ്ധ ഔഷദങ്ങള്‍ ചില രോഗങ്ങള്‍ക്കു ഫലപ്രദമാകുന്നുണ്ടെന്നതു സത്യമല്ലേ. ആങ്ങിനെ എങ്കില്‍, ആ കഷായതിലെ ഏതു ഖടകങ്ങള്‍ ഒക്കെ, എങ്ങിനെ പ്രവര്‍ത്തിക്കുബോഴാണതു അതു ഫലപ്രദമാകുന്നതെന്നു ശാസ്ത്രീയമായി ഇന്ത്യയിലെ/കേരളത്തിലെ വൈദ്യ സമൂഹം പടിച്ചിട്ടുണ്ടോ ? (ആയുര്‍വേദ്ക്കാര്‍ ഇതു ചെയ്തിട്ടില്ല എന്നതാണു ഞാന്‍ മനസ്സിലാക്കുന്നതു. ശരിയോ ?)

  തീവ്രവാദം, മതതിന്റെ പേരിലായലും, യുക്തി വാദത്തിന്റെ പേരിലായആലും, പ്രത്യയശാസ്ത്രതിന്റെ പേരിലായലും, ശാസ്ത്രതിന്റെ പേരിലായാലും നന്നാണോ ?

 24. സൂരജ് :: suraj Says:

  പ്രിയ സിമി ചേട്ടാ,
  പോസ്റ്റിഷ്ടപ്പെട്ടതില്‍ സന്തോഷം.ഡീറ്റെയില്‍ഡ് ആയി വായിച്ച് ചര്‍ച്ച നടത്താന്‍ താല്പര്യപ്പെടുന്നതില്‍ അതിലും വലിയ സന്തോഷം.

  …ചില ആയുര്‍വേദ/സിദ്ധ ഔഷദങ്ങള്‍ ചില രോഗങ്ങള്‍ക്കു ഫലപ്രദമാകുന്നുണ്ടെന്നതു സത്യമല്ലേ. ആങ്ങിനെ എങ്കില്‍, ആ കഷായതിലെ ഏതു ഖടകങ്ങള്‍ ഒക്കെ, എങ്ങിനെ പ്രവര്‍ത്തിക്കുബോഴാണതു അതു ഫലപ്രദമാകുന്നതെന്നു ശാസ്ത്രീയമായി ഇന്ത്യയിലെ/കേരളത്തിലെ വൈദ്യ സമൂഹം പടിച്ചിട്ടുണ്ടോ ? (ആയുര്‍വേദ്ക്കാര്‍ ഇതു ചെയ്തിട്ടില്ല എന്നതാണു ഞാന്‍ മനസ്സിലാക്കുന്നതു. ശരിയോ ?)…

  എന്റെ അറിവില്‍ ആയുര്‍വേദ മരുന്നുകളിലെ ആക്റ്റീവ് ഘടകങ്ങള്‍ ഉണ്ടോ, എങ്കില്‍ അത് ശരീരത്തില്‍ എങ്ങനെ/എവിടെ പ്രതിപ്രവര്‍ത്തിക്കും എന്നൊക്കെ ഇപ്പോള്‍ Ethnopharmacology എന്ന വിഭാഗത്തില്പെടുത്തി ആധുനിക ശാസ്ത്രം വിശകലനം ചെയ്യുന്നുണ്ട്. ആ‍യുര്‍വേദ വൈദ്യന്മാരോ വൈദ്യശാലകളോ ഒന്നും ആധുനികശാസ്ത്രത്തിന്റെ രീതികളുപയോഗിച്ച് ഈ മരുന്നുകളെ പഠിക്കുന്നതായി അറിവില്ല – കേരളത്തില്‍ പ്രത്യേകിച്ചും.
  നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുനിമാര്‍ കണ്ടെത്തിയ തത്വങ്ങളും ചികിത്സാമുറകളും എന്തോ അനിഷേധ്യ സംഗതികളാണെന്നും അവ തിരുത്താന്‍ പാടില്ലാത്തതും മാറ്റത്തിനതീതവുമാണ് എന്ന ആയുര്‍വേദ/സിദ്ധക്കാരുടെ പിടിവാശിയാണ് ഇതിനു പ്രധാന കാരണം. സയന്റിഫിക് കോണ്‍ഫറന്‍സുകള്‍,സ്ക്രീനിംഗ്,ഡ്രഗ് ഐസൊലേഷന്‍,സൈഡ് ഇഫക്റ്റ് പ്രൊഫൈലിംഗ്,പ്രോട്ടോക്കോള്‍ നിര്‍മാണം, പോസ്റ്റ് മാര്‍ക്ക്കറ്റിംഗ് സ്റ്റഡികള്‍ എന്നിങ്ങനെ ഒട്ടനവധി കടമ്പകള്‍ കടന്നാണ് ഓരോ ആധുനിക മരുന്നും രോഗിയിലെത്തുന്നത്. ഈ കടമ്പകള്‍ കടന്ന് അഗ്നിപരീക്ഷകള്‍ കഴിഞ്ഞ് ആയുര്‍വേദ മരുന്നുകളെ ആധുനികീകരിക്കാന്‍ ആദ്യം തയാറാവേണ്ടത് ഈ വൈദ്യരീതി പ്രാക്ടീസുചെയ്യുന്നവര്‍ തന്നെയാണ്.

  …തീവ്രവാദം, മതതിന്റെ പേരിലായലും, യുക്തി വാദത്തിന്റെ പേരിലായആലും, പ്രത്യയശാസ്ത്രതിന്റെ പേരിലായലും, ശാസ്ത്രതിന്റെ പേരിലായാലും നന്നാണോ ?..

  ഗണിതത്തിലെ ഒരു തിയറം പ്രൂവു ചെയ്യാനോ ഡിസ് പ്രൂവു ചെയ്യാനോ നാം ഉപയോഗിക്കുക ഗണിത സങ്കേതങ്ങള്‍ തന്നെയല്ലേ ? അല്ലാതെ ഫിലോസഫിയോ പാരാസൈക്കോളജിയോ ഉപയോഗിച്ചല്ലല്ലോ ഗണിത സമീകരണങ്ങള്‍ കൈകാര്യം ചെയ്യുക. അപ്പോള്‍ സയന്‍സിനും അതു ബാധകമാണ്. സയന്‍സിന്റെ പേരില്‍ ഉയരുന്ന അവകാശവാദങ്ങള്‍ക്ക് സയന്‍സിന്റെ ഭാഷയില്‍ തന്നെ പ്രൂഫ് വേണം. സയന്‍സ് അറിയാവുന്നവര്‍ തന്നെ അതു ചര്‍ച്ച ചെയ്യുകയും വേണം.
  സ്വയംനവീകരണത്തിനുള്ള ഈ അവസരത്തെ പാടേ തള്ളിക്കളയുകയും പണ്ടുപുരാതനകാലത്തു കണ്ടെത്തിയ ഏതോ സനാതന സത്യങ്ങളാണ് പാരമ്പര്യചികിത്സാസിദ്ധാന്തങ്ങളും, വാസ്തുവും, ജ്യോതിഷവും, മഷിനോട്ടവുമൊക്കെ എന്നും അവ മാറ്റങ്ങള്‍ക്കതീതമാണ് എന്ന് അവകാശപ്പെടുകയും ചെയ്യുന്നവര്‍ ഏതു സയന്‍സ് ബിരുദധാരിയായാലും ശരി, അവര്‍ക്കു ശാസ്ത്രവുമറിയില്ല, അത് ഉത്തരവാദിത്വത്തോടെ പ്രയോഗിക്കാനുള്ള വിദ്യയുമില്ല എന്നേ ഞാന്‍ പറയൂ.

  ഇമ്മാതിരി വിഡ്ഢിത്തങ്ങളിലകപ്പെടാതെ നാട്ടുകാരെ രക്ഷിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ജനം കരം കെട്ടുന്ന കാശുകൊണ്ട് കോടികള്‍ ചെലവുള്ള മെഡിക്കല്‍ കോളെജുകളും എഞ്ചിനിയറിംഗ് കോളെജുകളും മറ്റു ടെക്നിക്കല്‍ സ്ഥാപനങ്ങളുമൊക്കെ ഉണ്ടാക്കിവയ്ക്കുന്നതും വര്‍ഷാവര്‍ഷം ‘മിടുക്കരെന്നു’ തോന്നുന്ന കുറേ വിദ്യാര്‍ത്ഥികളെ പരീക്ഷയിലൂടെ തെരഞ്ഞെടുത്ത് അടവച്ച് വിരിയിച്ച് ജനസേവനത്തിനായി പറഞ്ഞുവിടുന്നതും.

  നല്ല വീടുകള്‍ വയ്ക്കുന്നതു മാത്രമല്ല ആര്‍ക്കിടെക്റ്റിന്റെ പണി; എങ്ങനെ വീടുവച്ചാല്‍ അതു പ്രയോജനരഹിതമാകുമെന്നും തകര്‍ന്നു തരിപ്പണമാവുമെന്നും അറിയുകയും മനസ്സിലാക്കിക്കൊടുക്കുകയും കൂടിയാണ്. മികച്ച സോഫ്റ്റ് വെയറുകള്‍ എഴുതിയുണ്ടാക്കി ടെസ്റ്റുചെയ്യല്‍ മാത്രമല്ല ഐ.ടി.വിദഗ്ധന്റെ പണി; എങ്ങനെയൊക്കെ ഒരു സോഫ്റ്റ് വെയറ് malfunction ചെയ്യാം എന്നു അറിയുകയും അത് അറിയാത്തവര്‍ക്ക് അതു മനസ്സിലാക്കിക്കൊടുക്കുകയും കൂടിയാണ്. തളര്‍ച്ചയ്ക്കും വാതത്തിനുമൊക്കെ എക്സര്‍സൈസ് പറഞ്ഞുകൊടുക്കുക മാത്രമല്ല ഫിസിയോ തെറാപ്പിസ്റ്റിന്റെ പണി; എന്തൊക്കെ ചെയ്താല്‍/ചെയ്തില്ലെങ്കില്‍ ശരീരത്തിനു കേടാണ് എന്നു അറിയുകയും അതു ജനത്തിനു മനസ്സിലാക്കിക്കൊടുക്കുകയും കൂടിയാണ്. വാര്‍ഷിക വരവുചെലവും ടാക്സുമൊക്കെ ഓഡിറ്റ് ചെയ്യല്‍ മാത്രമല്ല അക്കൌണ്ടന്റിന്റെ പണി; എങ്ങനെയൊക്കെ ലാഭമുണ്ടാക്കാം എങ്ങനെയൊക്കെ ലാഭമുണ്ടാക്കിക്കൂടാ എന്നു അറിയുകയും മനസ്സിലാക്കിക്കൊടുക്കുകയും കൂടിയാണ്…..വൈദ്യനും വൈദ്യശാസ്ത്രവും ഇവയില്‍ നിന്നും വ്യത്യസ്ഥമല്ല!

  ഇത് വിളിച്ചു പറയുമ്പോള്‍ ഭാഷയ്ക്കിത്തിരി തീവ്രവാദ ചുവ വന്നാല്‍ അതില്‍ യാതൊരു തെറ്റുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. (പ്രായത്തിന്റെ പ്രശ്നമായിരിക്കും..ഹ ഹ ഹ;)

 25. Simy Chacko :: സിമി ചാക്കൊ Says:

  പ്രീയ സൂരജേ,

  മറുപടിക്കു നന്ദി. സമൂഹത്തിലെ അന്ധവിസ്വാങ്ങള് നീക്കാന് പരിശ്രമിക്കുന്ന സൂരജിനേപോലുള്ളവര്ക്ക്, എന്റേയും, എന്നേ പോലെ ചിന്തിക്കുന്നവരുടെയും പിന്തുണ ഉണ്ടെന്ന കാര്യം ആദ്യമേ പറഞ്ഞു കൊള്ളട്ടേ.

  ലേഖനം പിന്നയും വായിച്ചു. വലരെ ഉപകാരപ്രദം എന്നു മാത്രമേ, 7-ആം ക്ലാസ്സീനു ശേഷം ജീവശാസ്ത്രം പടിച്ചിട്ടില്ലാത്ത എനിക്കു പറയാനുള്ളൂ (ഞാന് റ്റെക്നിക്കല് സ്കൂളിങ് തൊട്ടിങ്ങോടു പടിച്ചാതിലൊന്നും ഇതു പെടുന്നില്ല !)

  സമൂഹത്തിലും, സമുദായത്തിലുമുള്ള ദുരാചാരങ്ങളെ പിഴുതെറിയാന് ശ്രമിച്ച പല മനുക്ഷ്യസ്നേഹികളും അതി തീവ്രവാദപരമായ ഭാഷയോ, നിലപാടുകളോ സ്വീകരിച്ച്തിന് പേരില് നടപ്പാകാതെ പോയിട്ടുണ്ട്. സൂരജിന്റേ ശ്രമങ്ങള് അതുപോലാകരുത്.

  ആഴത്തിലുറച്ച വിശ്വാസങ്ങളെ മാറ്റിയെടുക്കാന് സമൂഹത്തിനു അതിണ്ടെതായ സമയം വേണ്ടി വരും എന്നു ഞാന് വിസ്വസിക്കുന്നു. പ്രത്യേകിച്ചും കപട സാശ്ത്രങ്ങളെ. കാരണം, ഇതിലേ തിയറികള്ക്കും വിശദീകരനങ്നള് അനുഭവത്തിന്റേയും ! ഇല്ലാത്ത ഉപ-തിയറികളും ചെര്ത്ത് വിശ്വാസയോഗ്യമെന്നു തൊന്നിപ്പിക്കുന്ന തരത്തില് അവതരിപ്പിക്കാന്, എത്ര വിദഗ്ധന്മാരാ നമുക്ക് ! … ടിവിയിലെ ജ്യോതിഷം പരിപാടീകള് ഒരുദാഹരണം മാത്രം.

  പിന്നെ മറ്റൊന്നു കൂടി പരഞ്ഞു കൊള്ളട്ടെ … ഒന്നില് കൂടുതല് ചികിത്സാരീതികള് നിലനില്കേണ്ടത് ഒരാവശ്യം ആണെന്നു തോന്നുന്നു (ഇതിനേ കുറിച്ചു സൂറജിന്റെ അഭിപ്രായം അറിയാന് താത്പര്യപെടുന്നു). ആധുനീക ചികിത്സാ രീതി മെച്ച്പ്പെടുവാന് അതു ഉപകരിച്ചേക്കും. ഒരോ രീതികള്ക്കും ഉണ്ടെന്നു ആരോപിക്കപ്പെടുന്ന കുറവികള് കുറയ്ക്കാന് അത് സഹായകരമാകും. ഉദാഹരണത്തിനു, ആധുനിക ചികിസാരീതിയേ കുരിച്ചു ആരോപിക്കപ്പെടുന്ന, വബിച്ച് ചിലവ്, സൈഡ് എഫ്ഫെക്റ്റ്സ്, റ്റെസ്റ്റുകളുടെ സഹായമില്ലാതെ ലക്ഷണങ്ങള് വച്ചുകൊണ്ടുല്ല രോഗനിര്‍ന്നയത്തിലെ വൈഗദ്ധ്യകുറവ്, അനാവശ്യ ടെസ്റ്റുകള്, രോഗനിര്‍ണ്ണയത്തിലെ പിഴവികള് ഉണ്ടാക്കാവിന്ന വലിയ റിസ്ക്, രോഗം മാറ്റാനല്ലാതെ രോഗപ്രതിരോത ശേഷി കൂട്ടുവാന് ഒന്നും ചെയ്യുന്നില്ല്, തുടങ്ങിയ കാര്യ്ങ്ങളേകുരിച് രണ്ടാമതൊന്നോടെ ആലോചിക്കാനും, തെറ്റായ ധാരണകള്ക്ക് ശരിയായ വിശദീകരണങ്ങള് നല്‍കി, രോഗികളുടെ ആശങ്ക അകറ്റാനും സഹായകരമാവും

  ചില മാറാരോഗങ്ങള്‍ക്ക് ചികിത്സകളില്ലാതെ വരുംബോള് ബദല് ചികിത്സാരീതികള് പരീക്ഷിക്കാന് ഉപദേശിക്കുന്ന എക്സ്പീരിയന്‍സെഡ് ആയ ആധുനീക ഭിക്വഗ്വരന്മാര് നമ്മുക്കിടയില് ഉണ്ട്. മന്ത്രം , ധ്യാനം, പട്ടു കേള്ക്കല്, വെള്ളം മാത്രം കുടിക്കല്, യോഗ, ചിരി, വിശ്രമം തുടങ്ങിയവകൊണ്ടും, ഒരു ചികിത്സയും ഇല്ലാതേയും മാറുന്ന രൊഗങ്ങളും രോഗികളും ഉള്ള ഈ നാട്ടില് സൂരജും ഭാവിയില് ഇതു ചെയ്തേക്കാം. (അതായത്, ശസ്ത്രീയമായി തെളിയിക്കപെടാത്ത പലതും ഉപയോഗിക്കേണ്ടി വന്നേക്കാം). തീവ്രവാദപരമല്ലാതെ പ്രശ്നങ്ങളെ സാമീപിക്കണ്ടതിന്റെ ആവശ്യകതയേ കുറിച്ചു ഒന്നു പരഞ്ഞന്നെ ഉള്ളൂ. കൂടുതല് പരഞ്ഞുതരാനും വിശദീകരിക്കാനും തക്ക പ്രായം എനിക്കും ആയിട്ടില്ല .. ഹ ഹ ഹാ‍ാ

  പിന്നെ താഴേ പറയും കാര്യങ്ങ്ല്ക്ക് സൂരജിന്റെ അഭിപ്രായം അറിയാന് താത്പര്യപെടുന്നു (പുതിയൊരു പോസ്റ്റായോ മറ്റൊ).

  1. പഴയ ശ്രീനിവാസന് സിനിമയിലെ ക്രോസിനാദിവടകം പോലുള്ള ആയുര്വേദ മരുന്നുകള് ഇന്നു വിപണിയില് ഉണ്ടെന്നു പറയപ്പെറ്റുന്നു. ഇതു ശരിയൊ, ഇതു പൊതു ജനാരൊഗ്യത്തെ എങ്ങണെ ബാധിക്കുന്നു.
  2. വളരെ കാലത്തെ ഗവേക്ഷനങ്ങള്‍ക്കു ശേഷം ഉണ്ടാക്കിയെടുത്ത, ചില തടി കുരയ്ക്കുന്ന മരുന്നുകള്, ഉള്ളില് കഴിക്കാവുന്നതും തലയിലും പുരട്ടാവുന്നതുമായ ചില മരുന്നുകള് നാം ടിവിയില് കാണുന്നു. ഇതു സാധ്യമൊ ?
  3. ശസ്ത്രീയമായി തെളിയിക്കപെടാതെ, അനുഭവങ്ങളുടെ വെളിച്ച്ത്തില് , ഒരു പരിധി വരെ പ്രയോജനകരമായ ചികിത്സകള് നടത്താം എന്നു ആയുര്‍വേദം തെളിയിച്ചതാണ്. ഈ അനുഭവങ്ങള് തന്നെ ഒരു രഫെറന്‍സ് ആയി ഏടുതുകൊണ്ട്, Ethnopharmacology പടന റിപ്പോര്‍ട്ടുകള്‍ക്കു മുന്നേ തന്നെ, ആധുനീക ശസ്ത്രതിലുള്‍പ്പെടുത്താന് എന്തേലും ശ്രമങ്ങള് ഉണ്ടോ. ചില ആയുര്‍വേദ ഭിക്വഗ്വരന്മാര് ആധുനീക സങ്കേതങ്ങല് രോഗ നിര്‍ണ്ണയത്തിനും, പെട്ടന്നുള്ള രൊഗ നിയന്ത്രണത്തിനും ഉപയോഗിച്ചു കാണുന്നതു പൊലെ ?
  4. വിഷ വൈദ്യം പോലുള്ള ചില മേഖലകളില് ഇന്നും പാരംബര്യ വൈദ്യമാണു നല്ലതെന്നു ഇന്നും ഭൂരിപക്ഷവും വിസ്വസിക്കുന്നു. ഇതു ശരിയോ ?

  നന്ദി ഒരിക്കല്‍കൂടി
  സിമി

 26. RISHI Says:

  പ്രിയ സൂരജ്,
  ഈ പോസ്റ്റിന്റെ ഭാഷയെപ്പറ്റി അത്ര നല്ല അഭിപ്രായമെനിക്കില്ല. എങ്കിലും ഇതില്‍ പരാമര്‍ശിക്കുന്ന
  വിഷയം അതിന്റെ പൂര്‍ണഗൌരവത്തോടെയാണ് ഉള്‍ക്കൊള്ളുന്നത്.ആയുര്‍വേദത്തില്‍ ഒരുവിധം ഗൌരവത്തോടെ
  ഉപരിവിദ്യാഭ്യാസം ചെയ്യുകയും ,ഇതിന്റെ മിക്ക മേഖലകളിലും പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍
  പറയട്ടെ– താങ്കളുടെ അഭിപ്രായം തികച്ചും സത്യസന്ധമാണ്. ആയുര്‍വേദത്തില്‍ രണ്ടുതരം ചികിത്സകര്‍
  എല്ലാക്കാലവും നിലനിന്നിട്ടുണ്ട്.നല്ല ചികിത്സകരും തട്ടിപ്പുചികിത്സകരും. കുവൈദ്യര്‍ എന്നാണ് ഇവര്‍ക്ക്
  എ.ഡി. ഒന്നാം നൂറ്റാണ്ടിലുണ്ടായ ചരകസംഹിതയില്‍ പേരുനല്‍കുന്നത്.ഇക്കൂട്ടര്‍ക്കാണ് എന്നും
  സമൂഹത്തില്‍ മുന്‍‌ഗണന കിട്ടുന്നതും.ആരാണ് ഇത്തരം തട്ടിപ്പുകള്‍ തടയേണ്ടത്??
  ആയുര്‍വേദത്തെ ആധുനികവൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ കൂടി നോക്കിക്കണ്ടെങ്കില്‍ മാത്രമെ ഇനി പുരോഗതിയുണ്ടാ
  കൂ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.അങ്ങിനെ വന്നാല്‍ ഈ പരമ്പരാഗതവിജ്ഞാനം ഒരു സ്വര്‍ണഖനിയാണ്.
  പക്ഷേ തികച്ചും വ്യക്തിതാല്പര്യങ്ങള്‍ കൊണ്ടുതന്നെ മിക്കവരും അതിനു തയ്യാറല്ല.അങ്ങിനെ ഒന്നു സംഭവിക്കുന്നതു വരെ
  ഇത്തരം തട്ടിപ്പുകള്‍ തുടര്‍ന്നു കൊണ്ടിരിക്കും.
  “തലനീരിറക്കം “ എന്ന പദം കൊണ്ടുദ്ദേശിക്കുന്നതെന്തെന്നു വളരെക്കാലം അന്വേഷണം നടത്തിയിട്ടുണ്ട്.എനിക്കു മനസ്സി
  ലായിടത്തോളം acute myofascial pain syndrome(MPS) related with neck muscles അണ് ഈ അവസ്ഥ. ഒരു
  വൈറല്‍ അറ്റാക്കില്‍ ഇതുണ്ടാകുന്നുണ്ടല്ലോ പലപ്പോഴും.
  ആയുര്‍വേദത്തിന്റെ നല്ല വശങ്ങളെ പൂര്‍ണമായും തള്ളിക്കളയരുതെന്ന് ഓര്‍മ്മിപ്പിക്കുന്നു.
  വ്യാജഡിഗ്രികളുടെ ലോകത്തേക്കു കൂടി സൂരജിന്റെ ശ്രദ്ധ തിരിച്ചു വിടുന്നു. അതില്‍ ആയുര്‍വ്വെദ-ഹോമിയോ-അലോ
  പ്പതി വ്യത്യാസമില്ല. MD(AM),MD(ACu) തുടങ്ങിയവയൊക്കെ തകര്‍ക്കുകയാണ് ഇവിടെ കേരളത്തില്‍.
  ലാഭം ചികിത്സകനും, നഷ്ടം ജനത്തിനും…

  ഇത്രയും എഴുതിക്കഴിഞ്ഞതിനുശേഷമാണ് അയുര്‍വേദത്തെപ്പറ്റി താങ്കള്‍ മുന്‍പെഴുതിയ ബ്ലൊഗ്സ് വായിച്ചത്. തീര്‍ച്ചയായും
  താങ്കളുടെ BAMS/MBBS സുഹൃത്ത് അത്ര ആഴത്തില്‍ ആയുര്‍വേദം വായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. താങ്കള്‍
  അവിടെയെഴുതിയ പല കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം ഉണ്ട്. സൈദ്ധാന്തിക തലത്തിലും, പ്രായോഗിക തലത്തിലും.
  എപ്പോഴും മുന്‍‌ധാരണകള്‍ ഒഴിവാക്കി വിശകലനം ചെയ്യണമെന്നു മാത്രം.ഇതു പറയാന്‍ എനിക്കു നൂറു ശതമാനം
  അവകാശമുണ്ട്.കുറെ വര്‍ഷങ്ങളോളം ആയുര്‍വേദസിദ്ധാന്തങ്ങള്‍ കുട്ടികള്‍ക്കു മനസിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചിട്ടുള്ള
  ഒരധ്യാപകനെന്ന നിലയ്ക്കും,ദിവസവും നിരവധി രോഗികളെ ചികിത്സിക്കേണ്ടി വരുന്ന ഒരു ചികിത്സകനെന്ന നിലയ്ക്കും..
  ഒരു കാര്യം ഉറപ്പിച്ചു പറയാം.. പഴഞ്ചനെന്നു താങ്കള്‍ വിശ്വസിക്കുന്ന ഈ സമ്പ്രദായം കൊണ്ടു തന്നെ അത്ഭുതകരങ്ങളായ
  ഫലങ്ങള്‍ ലഭിക്കുന്നുണ്ട്, മിക്കപ്പോഴും. രോഗവിശകലനത്തിന് ആധുനിക ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നതാണ് പ്രായോഗിക
  മായി നന്ന് എന്ന വിശ്വാസത്തിന് ഇപ്പൊഴും എനിക്കു മാറ്റമില്ല.കുറെക്കഴിഞ്ഞു അല്പം കൂടി എന്റെ ബോധതലം
  വികസിക്കുന്ന മുറയ്ക്ക് ആ ഒരു താങ്ങു പോലും എനിക്കു വേണ്ടിവരില്ലാതിരിയ്ക്കാം.
  നമ്മുടെ വിശ്വാസങ്ങള്‍ സത്യമെന്നു നാം വിശ്വസിക്കുന്നു… നാളെ പുതിയ വിശ്വാസങ്ങള്‍ വരുമ്പോള്‍ നമ്മള്‍ പഴയതിനെ
  തള്ളിപ്പറയുന്നു…അത്ര മാത്രം.

  ഋഷി(http://vaidyajalakam.blogspot.com/)

 27. ടോട്ടോചാന്‍ (edukeralam) Says:

  “ഡീസെന്‍സിറ്റൈസേഷന്‍’ (desensitization) – ഏതൊക്കെ വസ്തുക്കളോടാണോ ഒരാള്‍ക്ക് അലര്‍ജിയുള്ളത്, ആ വസ്തുക്കളുടെ വളരെ നേര്‍ത്ത ലായനികള്‍ അയാളുടെ ശരീരത്തില്‍ അല്പാല്പമായി പ്രയോഗിച്ച് അയാളുടെ ശരീരത്തിന്റെ ‘അമിത പ്രതികരണ’ത്തെ ക്ഷീണിപ്പിക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്.”

  സൂരജ് ഒരു സംശയം എനിക്ക് കാപ്പി അലര്‍ജിയാണ് എന്നു വയ്ക്കുക. ദിവസവും കാപ്പികുടിച്ചുകൊണ്ടിരുന്നാല്‍ ഈ പറഞ്ഞപോലെ അലര്‍ജി മാറുമോ? ഒന്നു പരീക്ഷിച്ചു നോക്കാനാണ്. ഡീസെന്‍സിറ്റൈസേഷന്‍ എന്ന പ്രക്രിയയില്‍ നടക്കുന്നതെന്താണ്. അതിന്‍റെ രീതികള്‍ എന്തൊക്കെയാണ്?


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )