മെഡിസിന്‍ @ ബൂലോകം

ആയുസ്സിന്റെ വേദം : ഭാഗം 2 ഡിസംബര്‍ 2, 2007

Filed under: Uncategorized — surajrajan @ 12:56 am

ആയുസ്സിന്റെ വേദം: വ്യാഖ്യാനങ്ങള്‍ക്കപ്പുറം എന്ന തൊട്ടു മുന്‍പത്തെ പോസ്റ്റിടുമ്പോള്‍, ലേഖനത്തില്‍ ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ അതിനു കിട്ടിയോ എന്നു സംശയം. അതിന്റെ കമന്റുകളിലെ ചര്‍ച്ച ഇവിടെ ഈ പോസ്റ്റു കൊണ്ട് തീര്‍ക്കുകയല്ല. അതില്‍ തന്നെ (അതില്‍ മാത്രം) വന്ന ചില പ്രസക്ത കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണം വേണ്ടതുണ്ടെന്നു തോന്നിയതുകൊണ്ട് ഈ പോസ്റ്റ്.

ചില ക്ലാരിഫിക്കേഷന്‍സ് : ഡ്രഗ് ട്രയലുകളെക്കുറിച്ചു തൊട്ടുമുന്‍പെഴുതിയ പോസ്റ്റില്‍ അനോണിയായി വന്ന ഒരു വ്യക്തി ആയുര്‍വേദത്തെ ആധുനിക വൈദ്യത്തിലെ ഡ്രഗ് ട്രയലുകളുമായി ബന്ധപ്പെടുത്തി ഒരു കമന്റ് ഇട്ടിരുന്നതാണ് നിലവിലെ പോസ്റ്റിലേക്കുള്ള ആശയം തന്നത്. അതു, ശ്രീ അഞ്ചരക്കണ്ടി സുകുമാരന്‍ സാറിന്റെ ബ്ലോഗിലെ ‘ ആയുര്‍വേദവും ഹോമിയോയും ചികിത്സാഭാസം’ എന്ന പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഈ പോസ്റ്റും തെറ്റിദ്ധരിക്കപ്പെടും എന്ന് ഈയുള്ളവന്‍ ശ്രദ്ധിച്ചില്ല .

1. ഈ പോസ്റ്റിന്റെ അടിസ്ഥാന തീം എന്നതു ആയുര്‍വേദം ഒരു കപട ശാസ്ത്രം ആണെന്നോ അതു സമൂലം തെറ്റാണെന്നോ അല്ല. അങ്ങനെ പറയാന്‍ ഞാനാര്?

പരമ്പരാഗത രീതികളെ പുതിയ അറിവുകളുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്ത്, ആയുര്‍വേദത്തെ ആധുനികീകരിച്ച്, അതിന്റെ ഫാര്‍മക്കോപ്പിയയെ (ഔഷധ സംഘാതത്തെ) ” സുക്ഷ്മതലത്തില്‍ ഫലപ്രദമായ ഒരു ഫാര്‍മക്കോപ്പിയയായി (മരുന്നു സംഘാതം) വികസിപ്പിക്കാനോ പില്‍ക്കാലതലമുറ ശ്രദ്ധിക്കാത്തതു തന്നെയാണു കാതലായ പ്രശ്നം”. – ഇതായിരുന്നു അതിന്റെ ബേസ് തീം.

“ചരകന്റെയും സുശ്രുതന്റെയും ശാസ്ത്രം – വിശേഷിച്ച് ശസ്ത്രക്രിയാ ശാസ്ത്രം ആയുര്‍വേദത്തിന്റെ ചില പരമ്പരാഗത “ശരീരശാസ്ത്ര” സങ്കല്‍പ്പനങ്ങളുമായി യോജിച്ചു പോകുന്നതായി കാണാന്‍ കഴിയുന്നില്ല….”
“….പ്രാചീന ആചാര്യന്മാര്‍ തീര്‍ച്ചയായും ശരീരത്തെയും രോഗാവസ്ഥകളേയും സശ്രദ്ധം നിരീക്ഷിച്ചിരുന്നു..” “…ഒരുപക്ഷെ അവര്‍ പ്രകടിപ്പിച്ച ശാസ്ത്രാഭിരുചി പില്‍ക്കാലത്തുള്ളവര്‍ ഏറ്റെടുത്തിരുന്നെങ്കില്‍ …”

ചരകന്റെയും സുശ്രുതന്റെയും തിയറികളും, പ്രാക്റ്റീസും യുക്തിയുടെ വെളിച്ചം പേറുന്നവയെങ്കിലും ആയുര്‍വേദത്തിന്റെ പല “യുക്തിരഹിതമായ” പാഠഭേദങ്ങളുമായി അവ യോജിക്കുന്നില്ല എന്നേ പറഞ്ഞിട്ടുള്ളൂ. അതു അവരുടെയല്ല, ടെക്സ്റ്റിന്റെ കുഴപ്പമാണെന്നു എന്റെ ‘നിഗമനോല്പ്രേക്ഷ‘ (!)
ആയുര്‍വേദത്തിന്റെ പേരിലുള്ള വലിയ വലിയ അവകാശവാദങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള സാധുത പരിശോധിക്കപ്പെടേണ്ടതാണെന്നേ ആത്യന്തികമായി ഉദ്ദേശിച്ചിട്ടുമുള്ളൂ.

2. ആയുര്‍വേദ “മൂല ഗ്രന്ഥങ്ങ”ള്‍ക്ക് ഉദാഹരണമായി പോസ്റ്റില്‍ നല്‍കപ്പെട്ടവയില്‍ ശാര്‍ങധര സംഹിതയൊഴിച്ചുള്ളവയൊന്നും ആ ഗണത്തില്‍പ്പെട്ടവയല്ല എന്ന് ഒരു വിശദീകരണം കമന്റായി വന്നു.

സഹസ്രയോഗം, അഷ്ടാംഗ ഹ്യദയം തുടങ്ങി പരമ്പരാ‍ഗതമായി ഉപയോഗിച്ചുപോരുന്ന അന്‍പത്തിയാറു ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും “യോഗങ്ങ”ളാണെങ്കില്‍ ഗ്രന്ഥത്തിന്റെ പേരും യോഗത്തിന്റെ പേരും മാത്രമെഴുതി, ചേരുവകളുടെ സംസ്ക്യത നാമവും അളവും അവയുടെ റെഫറന്‍സും കാ‍ണിച്ചു അപേക്ഷ ഫയല്‍ ചെയ്യുന്നവനൊക്കെ ഇന്നു ഡ്രഗ്-കണ്ട്രോളര്‍ ആപ്പീസില്‍ നിന്നു വ്യവസായികാടിസ്ഥാനത്തില്‍ തങ്ങള്‍ ഉണ്ടാക്കുന്ന സാധനം നാട്ടുകാരെ തീറ്റിക്കാന്‍ ലൈസന്‍സു കൊടുക്കും… അങ്ങനെ ജനിക്കുന്ന ‘ദിവ്യൌഷധങ്ങ’ളാണല്ലോ ധാത്രിയും, കാമിലാരിയും, ലിവ് ഫിഫ്റ്റി റ്റൂവും, ബ്രീത് ഈസിയുമൊക്കെ. [പാരസെറ്റമോളോ (അസറ്റാമിനോഫെന്‍) , അമോക്സിസിലിനോ ഇറക്കുമ്പോള്‍ ഫോയിലിനു പുറത്ത് “Goodman and Gillman’s The Pharmacological Basis of Therapeutics”(അലോപ്പതി മരുന്നുകളുടെ ഒരു ടെക്സ്റ്റ്) ആണു റെഫറന്‍സ് എന്നടിച്ചു വച്ചാല്‍ മാത്രം, ഇതേ ഡ്രഗ് കണ്ട്രോളര്‍ അനുമതി തരുമോ എന്നൊരു മറുചോദ്യമുണ്ട്. ചോദിക്കുന്നില്ല. ഉത്തരം ബ്ലോഗില്‍ പറയേണ്ടതല്ലല്ലൊ.]

അപ്പോള്‍ എന്തോന്നാണു ഈ “മൂല ഗ്രന്ഥ” മാനദണ്ഡം.?

നാട്ടുകാരെ തീറ്റിക്കുന്ന മരുന്നുകള്‍ ഇന്നയിന്ന പുസ്തകങ്ങളില്‍ പറയുമ്പ്രകാരം തയാര്‍ ചെയ്തതാനെങ്കില്‍, ആ പുസ്തകങ്ങളില്‍ എഴുതിവച്ചിരിക്കുന്നതോ അതിന്റെ പേരില്‍ നടന്നിട്ടുള്ള റിസേര്‍ച്ചിനെയോ പറ്റി (അതാരു എഴുതി വച്ചതായാലും) ബാക്കി കാര്യങ്ങള്‍ കൂടിയറിയാന്‍ ജനത്തിനവകാശമുണ്ട് – അതു വാത/പിത്ത/കഫം ആയാലും വിഷ ചികിത്സയായാലും, ഗര്‍ഭ സംരക്ഷണമായാലും. (ഇതു എല്ലാ “പൊതി”കള്‍ക്കും ബാധകം തന്നെ.)

സമഗ്രമായ ഒരു ശാസ്ത്ര പദ്ധതിക്ക് അവലംബ ഗ്രന്ഥം ഏതായാലെന്ത്, സംഗതികള്‍ ഒന്നാവേണ്ടേ ? ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗസംഗ്രഹം, ഭാവപ്രകാശം,രസരത്നസമുച്ചയം, ശാര്‍ങ്ങധരസംഹിത, ഭൈഷജ്യരത്നാവലി, മാധവനിദാനം, യോഗരത്നാകരം എന്നീ ഗ്രന്ഥങ്ങളിലൊക്കെ ചിതറിക്കിടന്നാലും, രീതികളിലെ ശാസ്ത്രീയത സമഗ്രമാകണം. അപ്പോഴേ അതു ശാസ്ത്രവും, സാമാന്യോപയോഗത്തിനു സുരക്ഷിതവുമാവുന്നുള്ളൂ.
(അല്ലെങ്കില്‍ ജെനറല്‍ മെഡിസിന്‍ ടെക്സ്റ്റായ Harrison’s Principles-ലും സര്‍ജ്ജറി ഗ്രന്ഥമായ Bailey and Love-ലും പറയുന്നത് പരസ്പര വിരുദ്ധമാവില്ലെ ?)

3. മഞ്ഞളിലെ നിരോക്സീകാരികള്‍, ബെല്ലഡോണയില്‍ നിന്നെടുക്കുന്ന അട്രോപ്പിന്‍, സര്‍പ്പഗന്ധിയില്‍ നിന്നെടുക്കുന്ന റിസര്‍പ്പിന്‍, ശവംനാറി യില്‍ നിന്നും കിട്ടുന്ന വിന്‍ ക്രിസ്റ്റിന്‍, വിന്‍ ബ്ലാസ്റ്റിന്‍… ലിസ്റ്റ് നീളും പക്ഷേ യാഥാര്‍ഥ്യം സുഖകരമല്ല. ഇന്നു നാം ഈ മരുന്നുകള്‍ക്കു പറഞ്ഞിട്ടുള്ള ഒറ്റ ഉപയോഗം പോലും ക്ലാസിക്കല്‍ ആയുര്‍വേദത്തില്‍ ഈ മരുന്നുകള്‍ക്ക് പറഞ്ഞിട്ടില്ല ….
…മഞ്ഞളിന്റെ കാര്യമെടുത്താല്‍ മഞ്ഞളിന്റെ ആരോഗ്യത്തിനും അസുഖം മാറാനുമൊക്കെയായുള്ള ഒരു ഉപയോഗവും ആയുര്‍വേദത്തില്‍ പറഞ്ഞിട്ടില്ല എന്നാണോ..?

സാങ്കേതികമായി നോക്കുമ്പോള്‍ ഈ പരാമര്‍ശം ശരിതന്നെയാണ്. ഇന്ന് ഇത്തരം മരുന്നുകള്‍ ലാബില്‍ പരിശോധിക്കുമ്പോള്‍ cold extraction ഉം, മറ്റു ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷമാണു ജന്തുമാത്യകകളില്‍ പരീക്ഷിക്കുന്നത്. പൂശുമരുന്നായും, ആസവങ്ങളായും ഒന്നും നല്‍കാറില്ല. പ്രതിമരുന്നായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള, അതേ സസ്യത്തിലെ , മറ്റു രാസ വസ്തുക്കളും നീക്കം ചെയ്യുകയോ, നിര്‍വീര്യമാക്കയോ ചെയ്യാറുമുണ്ട്.
എന്നു വച്ച്, എല്ലാ ക്ലാസിക്കല്‍ ആയുര്‍വേദ മരുന്നുകളും ഈ ഗണത്തിലാണെന്നുദ്ദേശിച്ചിട്ടില്ല..
മഞ്ഞളിലെ curcumin ന്റെ ക്യാന്‍സര്‍-പ്രതിരോധത്തിലെ COP9 signalosome Kinase Inhibitioനെ കുറിച്ച് 2001 ല്‍ പേപ്പറുകള്‍ പുറത്തു വന്നപ്പോള്‍ തന്നെ അതു കോളജ് ജേര്‍ണ്ണലില്‍ അവതരിപ്പിച്ചിട്ടുണ്ട് ഈയുള്ളവന്‍. ആ റിസേര്‍ച്ച് എവിടെ നില്‍ക്കുന്നുവെന്നു ഇപ്പോഴും ട്രാക്ക് ചെയ്തുകൊണ്ടിരിക്കുന്നു. അതിന്റെ “നിരോക്സീകരണ ശേഷി”യെക്കുറിച്ച് ആധുനികശാസ്ത്രം കണ്ടുപിടിക്കുംവരെയും അതിനു ഇത്രകണ്ട് ഉപയോഗങ്ങള്‍ ഉണ്ടെന്ന് അതുപയോഗിച്ചിരുന്ന ആഫ്രിക്കന്‍ വംശജര്‍ക്കും, ഇന്ത്യാക്കാര്‍ക്കും ചൈനാക്കാര്‍ക്കും അറിയുമായിരുന്നില്ല. അതു തന്നെയാണ് വിന്‍-കാ ആല്‍കലോയിഡുകളുടെയും നീര്‍മരുതിന്റെ ആര്‍ജുനിക് ആസിഡ് / ആര്‍ജുനിന്‍ എന്നീ ( “ഹ്യദ്യം” – ഹ്യദയാനുകൂലനം ഉള്ളത് – എന്ന് ആയുര്‍വേദം വര്‍ഗീകരിച്ച ടെര്‍മിനാലിയ അര്‍ജുന) യൌഗികങ്ങളുടെയും കഥ.

ഇവിടെ ആയുര്‍വേദത്തിന്റെ പാരമ്പര്യ “വീമ്പുകളെ” വ്യക്തമാക്കാനാണ് അതിന്റെ മരുന്നുകളുടെ പ്രാചീന ഉപയോഗങ്ങളും (indication) ഇന്നത്തെ വിപുലീക്യത ഉപയോഗങ്ങളും തമ്മില്‍ താരതമ്യപ്പെടുത്തിയത്. ഒരുപക്ഷെ, അധുനിക മോളിക്ക്യുലാര്‍ മാനദണ്ഡങ്ങളുപയോഗിച്ച് ആയുര്‍വേദത്തെ വിലയിരുത്തരുത് എന്ന് ചിലര്‍ പറഞ്ഞേക്കാം – പക്ഷെ, ഇന്നത്തേ വൈദ്യം ഹിപ്പോക്രറ്റസിന്റെയോ ഇഗ്നാസ് സെമ്മെല്‍ വെയ്സിന്റെയോ വൈദ്യമല്ലല്ലോ. കാലത്തിനനുസ്യതമായ പരിഷ്കാരങ്ങളേ പാരമ്പര്യ ചികിത്സാരീതികളെ മ്യത കലയാകാതെ നോക്കൂ. എല്ലാ ആയുര്‍വേദമരുന്നുകളും ഈവിധം സ്പെക്ട്രോ സ്കോ‍പ്പിനും , ഹൈ ത്രൂ പുട്ട് സ്ക്രീനിംഗ്ഗിനും വിധേയമാക്കട്ടെ.
[മരുന്നിന്റെ ഇഫക്ടു അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്ന വെളുത്തുള്ളി, ഗുഗ്ഗുല്‍ (എന്നിവയ്ക്കൊന്നും ആശാവഹമായ കനക്കുകള്‍ നിരത്താനില്ല എന്ന് ഓര്‍ക്കുക.]

5. ത്രിദോഷ തിയറിയുടേയും, “കോശ സങ്കല്‍പ്പം / നാഡീ സങ്കല്പം” എന്നിവയുടേയും കാര്യത്തില്‍ ലേഖകന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. പ്രാചീന ടെക്സ്റ്റുകളിലെ ഈ സങ്കല്പനങ്ങള്‍ ആധുനിക ബയോളജിയുമായി യോജിക്കുന്നുവെന്ന് തോന്നുന്നില്ല. പിന്നെ വേണമെങ്കില്‍ , ഖുര്‍-ആനിലെ അറബി വ്യാഖാനിച്ചിട്ട് ഒരു ഡോക്ടര്‍ ഭ്രൂണ ശാസ്ത്രം മുഴുവന്‍ ഖുര്‍ ആ‍നില്‍ ഉണ്ടെന്നു വാദിച്ചപോലെ നമുക്കും വേണമെങ്കില്‍ സംസ്ക്യത ധാതുക്കള്‍ വിശദീകരിച്ച് ബയോടെക്നോളജിയും പ്രപഞ്ചോല്‍ഭവ മഹാവിസ്ഫോടനവും, ക്വാണ്ടം ഡൈനാമിക്സ് വരെ അതിലുണ്ടെന്നു വാദിക്കാം. താല്പര്യമുള്ളവര്‍ക്കു അതു വിശ്വസിക്കയും ആവാം. ഇത് സയന്‍സിനേക്കാള്‍ തത്വശാസ്ത്രത്തിന്റെ മേഖലയാണല്ലോ.

6. ഹിപ്പോക്രറ്റീസിന്റെ ലൈബ്രറിയില്‍ അദ്ദേഹം ശേഖരിച്ചു വച്ചിരുന്ന രണ്ടായിരത്തഞ്ഞൂറു പുസ്തകങ്ങള്‍ തന്നെയാണോ ആധുനിക വൈദ്യശാസ്ത്രം ഇന്നു പ്രാക്റ്റീസ്‌ ചെയ്യുന്നത്‌? (ദേവന്‍ ജിയുടെ കമന്റ്)

അല്ല്, തീര്‍ച്ചയായും. ആതങ്ങനെയല്ലാത്തത്, സ്വയം നവികരണത്തിന്റെ നിഷ്കര്‍ഷ അതിനുള്ളതുകൊണ്ടല്ലേ ? ആ നിഷ്കര്‍ഷ ഏതു ചികിത്സാ പദ്ധതിയിലും വേണം എന്നേ ഇവിടെ പറഞ്ഞുള്ളൂ.

7. ആയുര്‍വേദത്തിലും കൂടി ബിരുദമെടുത്ത്‌, അതും പ്രാക്റ്റീസ്‌ ചെയ്യുന്ന ഒരു ഡോക്റ്റര്‍ വായിച്ച്‌ ശരിവച്ചതാണ്‌ …

ലേഖനം മുഴുവന്‍ അദ്ദേഹം ശരിവച്ചുവെന്നു പറഞ്ഞിട്ടില്ല. വസ്തുതാപരമായ ചില കാര്യങ്ങള്‍, പ്രത്യേകിച്ച് പാഠ-ഉദ്ധരണികള്‍ അദ്ദേഹം വെരിഫൈ ചെയ്തതാണ്. അതു പക്ഷെ സംസ്ക്യതത്തിന്റെ ദാര്‍ശനിക, വൈയാകരണിക സാധ്യതകള്‍ ഉപയോഗിച്ചല്ല. ഒരു ശാസ്ത്രം വ്യാഖ്യാനിക്കാന്‍ അത്രകണ്ടു ക്ലിഷ്ടമാണെങ്കില്‍ അതു മതഗ്രന്ഥമോ, ഫിലോസൊഫിയോ, ലാവണ്യാത്മക സാഹിത്യ സ്യഷ്ടിയോ ആകുന്നതാണു നല്ലത് – ശാസ്ത്രത്തിനു മെഥഡോളജിക്കല്‍ ക്ലിഷ്ടതയേ ആകാവൂ, conceptual ക്ലിഷ്ടത പാടില്ല എന്ന സാമാന്യ അറിവിന്റെ അടിസ്ഥാനത്തിലാണ് ലേഖനം മുഴുവനും.

ഈയൊരു പോയിന്റില്‍ തന്നെയാണ് ഒരു വായനക്കാരന്‍ വിയോജിക്കുന്നതെങ്കില്‍, പിന്നെ അവിടെ സംവാദത്തിനിടവുമില്ല. കാരണം അതു നിരീശ്വരവാദിയും ദൈവ വിശ്വാസിയും തമ്മിലുള്ള സംവാദം പോലെ സമാന്തര പാതകളിലേ പോകൂ.

8. ‘അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു ആയുര്‍വേദമെന്ന് അതിന്റെ മൂലഗ്രന്ഥങ്ങള്‍ തന്നെ പറഞ്ഞുതരും‘ എന്നറിയാവുന്ന സുഹൃത്തിന് പിന്നെങ്ങിനെ ആയുര്‍വേദം നല്ലനിലയില്‍ ധാര്‍മ്മികമായി പ്രാക്ടീസ് ചെയ്യാന്‍ കഴിയുമെന്ന കുനഷ്ഠ് ചോദ്യവും വരുന്നു…

തികച്ചും സ്വാഭാവികം.! അദ്ദേഹം അലോപ്പതിയും ആയുര്‍വേദവും കൂട്ടിക്കലര്‍ത്തി പ്രയോഗിക്കുന്നു. തികച്ചും വ്യാപാര കണ്ണോടെ തന്നെ.

പ്രശ്നമുള്ള അക്യൂട്ട് കേസുകള്‍ അലോപ്പതിയില്‍ ഒതുക്കുന്നു – ക്രോണിക് ആയ ചില കേസുകള്‍ – പ്രത്യേകിച്ചു ഞരമ്പു സംബന്ധിയായ കേസുകള്‍ക്കു ആയുര്‍വേദത്തിന്റെ “ഫിസിയോതെറാപ്പി” ഗുണം ചെയ്യുന്നു. (ഗുണം: അള്‍ട്രാ സൌണ്ട് ഫിസിയോതെറപ്പിയുടെ ചെലവില്ല – ഒപ്പം “വിശ്വാസം“ എന്ന പ്രഭാവം വേറെയും.)
ബാക്കിയുള്ള കേസുകള്‍ക്കു ആയുര്‍വേദം (മൂപ്പരുടെ ഭാഷയില്‍) പ്ലാസീബോ ആയി ഉപയോഗിക്കുന്നു. സ്വസ്ഥം ശാന്തം.

Advertisements
 
52 Responses to “ആയുസ്സിന്റെ വേദം : ഭാഗം 2”

 1. സൂരജ് Says:

  ആയുസ്സിന്റെ വേദം : ഭാഗം 2

  ആയുസ്സിന്റെ വ്വേദം എന്ന തൊട്ടു മുന്‍പത്തെ പോസ്റ്റിടുമ്പോള്‍, ലേഖനത്തില്‍ ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ അതിനു കിട്ടിയോ എന്നു സംശയം. അതിന്റെ കമന്റുകളിലെ ചര്‍ച്ച ഇവിടെ ഈ പോസ്റ്റു കൊണ്ട് തീര്‍ക്കുകയല്ല. അതില്‍ തന്നെ (അതില്‍ മാത്രം) വന്ന ചില പ്രസക്ത കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണം വേണ്ടതുണ്ടെന്നു തോന്നിയതുകൊണ്ട് ഈ പോസ്റ്റ്.

 2. സൂരജ് Says:

 3. അങ്കിള്‍ Says:

  🙂
  ഈ പോസ്റ്റില്‍ വരാന്‍ പോകുന്ന കമന്റുകള്‍ വായിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ട്‌ സ്മൈലി മാത്രമിട്ടു പോകുന്നു.

 4. അങ്കിള്‍ Says:

  🙂
  ഈ പോസ്റ്റില്‍ വരാന്‍ പോകുന്ന കമന്റുകള്‍ വായിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ട്‌ സ്മൈലി മാത്രമിട്ടു പോകുന്നു.

 5. മൂര്‍ത്തി Says:

  ഈ പോസ്റ്റിന്റെ അടിസ്ഥാന തീം എന്നതു ആയുര്‍വേദം ഒരു കപട ശാസ്ത്രം ആണെന്നോ അതു സമൂലം തെറ്റാണെന്നോ അല്ല. ഇത് പക്ഷെ ഇതിനു മുന്‍പിലത്തെ പോസ്റ്റില്‍ ഒട്ടും വ്യക്തമായിരുന്നില്ല എന്ന് പറയാതെ വയ്യ. അത് പോലെ സുഹൃത്ത് ക്ലിയര്‍ ചെയ്തിരുന്നു എന്ന ഭാഗവും ഇതില്‍ പറഞ്ഞിരിക്കുന്നപോലെ അല്ല ഞാന്‍ ആദ്യ പോസ്റ്റില്‍ നിന്നു മനസ്സിലാക്കിയത്.

 6. മൂര്‍ത്തി Says:

 7. കിരണ്‍ തോമസ് തോമ്പില്‍ Says:

  സൂരജ് പറഞ്ഞത് ശരിയാണ് ഇനി ചര്‍ച്ച സമാന്തരമായി നീളാനാണ് സാധ്യത . കാരാണം ഇത് ഇവിടെ ചര്‍ച്ചചെയ്യുന്നവരുടെ ചായ്‌വിനേ അനുസ്സരിച്ചാണ് നീങ്ങാന്‍ സാധ്യത. എന്നാലും താങ്കളുടെ വിജ്ഞാനപ്രദമായ പോസ്റ്റിന് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍

 8. കിരണ്‍ തോമസ് തോമ്പില്‍ Says:

  സൂരജ് പറഞ്ഞത് ശരിയാണ് ഇനി ചര്‍ച്ച സമാന്തരമായി നീളാനാണ് സാധ്യത . കാരാണം ഇത് ഇവിടെ ചര്‍ച്ചചെയ്യുന്നവരുടെ ചായ്‌വിനേ അനുസ്സരിച്ചാണ് നീങ്ങാന്‍ സാധ്യത. എന്നാലും താങ്കളുടെ വിജ്ഞാനപ്രദമായ പോസ്റ്റിന് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍

 9. A.K. Saiber Says:

  കിരണും സൂരജും പറഞ്ഞതിനോട് യോജിക്കുന്നു. ഇവിടെ കൂടുതല്‍ പേരും അറിയാന്‍ ശ്രമിക്കുന്നില്ല, പറയാനേ ശ്രമിക്കുന്നുള്ളൂ.അതുകൊണ്ട് ചര്‍ച്ചകളൊക്കെ സമാന്താര പാതയിലാണ്. ഇതും അനുകൂലികളും പ്രതികൂലികളും ശബ്ദമുഖരിതമാക്കും.

  സൂരജ് പറയുന്നതിന് നല്ല സ്പഷ്ടതയുണ്ട്. ഒരു “പൊതി” യുടെയും പക്ഷം പിടിക്കാതെ വസ്തുനിഷ്ടമായി…

  നന്നായി!

 10. A.K. Saiber Says:

 11. വക്കാരിമഷ്‌ടാ Says:

  മൂര്‍ത്തിയോട് യോജിക്കുന്നു. ഇതിനു മുന്നിലത്തെ പോസ്റ്റിലെ കമന്റില്‍ പറഞ്ഞിരുന്നതുപോലെ, ആ പോസ്റ്റ് വായിച്ചതില്‍ നിന്നും ആയുര്‍വേദം സമൂലം തെറ്റാണ് എന്നൊരു സന്ദേശമാണ് എനീക്ക് കിട്ടിയത്. അതിന് കാരണമായ ചില വാ‍ചകങ്ങള്‍:

  1. ആഴത്തിലെക്കു ചെന്നാല്‍ അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു ആയുര്‍വേദത്തില്‍ നല്ലൊരു പങ്കിലും എന്നു അതിന്റെ മൂലഗ്രന്ഥങ്ങള്‍ തന്നെ പറഞ്ഞുതരും.

  മൂലഗ്രന്ഥങ്ങളില്‍ തന്നെ അസംബന്ധമാണെങ്കില്‍ പിന്നെ അതില്‍ എന്ത് ഗവേഷണം നടത്തിയിട്ടാണ് കാര്യം? അത് ദൈവദത്തമല്ല, മാറ്റങ്ങള്‍ വരുത്താം എന്ന് അന്നത്തെ കാലത്തും പില്‍‌കാലത്തും ആരെങ്കിലും വിചാരിച്ചിരുന്നെങ്കില്‍ തന്നെ എന്താണ് പ്രയോജനം? മൂലഗ്രന്ഥം തന്നെ അസംബന്ധമല്ലേ എന്നുള്ള ചിന്ത.

  2. അഷ്ടാംഗഹ്യദയം, ഗര്‍ഭോപനിഷത്ത്, സഹസ്രയോഗം,ശാര്‍ങധര സംഹിത എന്നിവയുടെ ടെക്സ്റ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും

  ഇത് മാത്രമല്ല ആയുര്‍വേദത്തിന്റെ മൂലഗ്രന്ഥങ്ങളെന്ന് വിക്കിപീഡിയയും പണിക്കര്‍ മാഷുമൊക്കെ പറഞ്ഞു. പിന്നെ ആയുര്‍വേദം പോലുള്ള പുരാതനശാഖകളെ വിലയിരുത്താന്‍ കണ്ണോടിക്കല്‍ മാത്രം പോരല്ലോ. സൂരജിനും സൂരജിന്റെ സുഹൃത്തിനും ആയുര്‍വേദത്തിന്റെ മൂലഗ്രന്ഥങ്ങളിലും സംസ്കൃതത്തിലും മറ്റുമുള്ള അവഗാഹവും മുന്നിലത്തെ പോസ്റ്റില്‍ നിന്നും വ്യക്തവുമായില്ല എന്നതും കാരണം.

  3. എന്നാല്‍ സ്വയം തിരുത്താനോ, ശരീരത്തെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനോ അതിന്റെ നോര്‍മല്‍ ഫിസിയോളജിയെക്കുറിച്ച് അന്വേഷിക്കാനോ സര്‍വ്വോപരി അതിനെ സുക്ഷ്മതലത്തില്‍ ഫലപ്രദമായ ഒരു ഫാര്‍മക്കോപ്പിയയായി (മരുന്നു സംഘാതം) വികസിപ്പിക്കാനോ പില്‍ക്കാലതലമുറ ശ്രദ്ധിക്കാത്തതു തന്നെയാണു കാതലായ പ്രശ്നം.

  ഇവിടെയും സൂരജ് സൂരജിനെത്തന്നെ ഖണ്ഡിക്കുന്നുണ്ടോ എന്നുള്ള സംശയം. മൂലഗ്രന്ഥങ്ങള്‍ തന്നെ അബദ്ധങ്ങളുടെ ഘോ‍ഷയാത്രയാണെങ്കില്‍ അതിനെ പിന്നെ തിരുത്താന്‍ ശ്രമിച്ചാല്‍ തന്നെ എത്രത്തോളം പറ്റും? അതിനെ പിന്നെ എങ്ങിനെ ആ മൂലഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ സുക്ഷ്മതലത്തില്‍ ഫലപ്രദമായ ഒരു ഫാര്‍മക്കോപ്പിയയായി (മരുന്നു സംഘാതം) വികസിപ്പിക്കാന്‍ പിന്‍‌തലമുറയ്ക്ക് സാധിക്കും? അടിസ്ഥാനം തന്നെ തെറ്റല്ലേ (സൂരജിന്റെ മുന്‍‌പോസ്റ്റില്‍ നിന്നും എനിക്ക് കിട്ടിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍).

  4. ഇന്നു നാം ഈ മരുന്നുകള്‍ക്കു പറഞ്ഞിട്ടുള്ള ഒറ്റ ഉപയോഗം പോലും ക്ലാസിക്കല്‍ ആയുര്‍വേദത്തില്‍ ഈ മരുന്നുകള്‍ക്ക് പറഞ്ഞിട്ടില്ല!

  അങ്ങിനെയല്ല, ക്ലാസിക്കല്‍ ആയുര്‍വേദത്തില്‍ മഞ്ഞളിന്റെയും മറ്റും ഉപയോഗങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്ന് ആധുനിക ശാസ്ത്രലേഖകന്മാര്‍ പറഞ്ഞിട്ടുണ്ട് എന്ന അറിവ്. അതുപോലെ മറ്റു പലതും പണിക്കര്‍ മാഷും മറ്റും ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് പറയുന്നത്ര ഉപയോഗങ്ങള്‍ മഞ്ഞളിന് അന്ന് പറഞ്ഞിരുന്നില്ല എന്നോ ഇന്ന് പറയുന്ന ഉപയോഗങ്ങളല്ല അന്ന് പറഞ്ഞിരുന്നതെന്നോ ഉള്ള വാദങ്ങള്‍ കൊണ്ട് ആയുര്‍വേദം അടിസ്ഥാനപരമായി തെറ്റാണ് എന്ന് സമര്‍ത്ഥിക്കാന്‍ പറ്റുന്നില്ലല്ലോ. (സൂരജിന്റെ മുന്‍‌പോസ്റ്റില്‍ നിന്നും എനിക്ക് കിട്ടിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍).[മഞ്ഞളിന്റെ ഒരു രോഗനിവാരണശേഷിയെപ്പറ്റിയും ആയുര്‍വേദത്തില്‍ പറഞ്ഞിട്ടില്ല എന്ന (ഞാന്‍ മനസ്സിലാക്കിയ) രീതിയില്‍ സൂരജ് പറഞ്ഞപ്പോള്‍ സൂരജിന്റെ ആ അഭിപ്രായമല്ല്ല, ആ ജേണലിലെ ലേഖകര്‍ക്കുള്ളതെന്നും മഞ്ഞളിന്റെ ആരോഗ്യപരമായ ഗുണങ്ങളെപ്പറ്റി ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് അവര്‍ പറയുന്നത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതായത് സൂരജ് പറയുന്നതുപോലെയല്ല അവര്‍ പറയുന്നതെന്നത് മാത്രം – കോമണ്‍ പോയിന്റ് ആയുര്‍വേദം.]

  മഞ്ഞളിന്റെ എന്തെങ്കിലും ഉപയോഗങ്ങള്‍ ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, ആ പറച്ചിലുകള്‍ ശാസ്ത്രീയമായി ശരിയാണെങ്കില്‍, അത് മതിയല്ലോ ആയുര്‍വേദം അക്കാര്യത്തില്‍ ശരിയാണോ തെറ്റാണോ എന്നറിയാന്‍. അത് ഏത് ഗവേഷണം വഴി ആയുര്‍വേദം കണ്ടെന്നതോ ആ ഗവേഷണങ്ങളുടെയും ഗവേഷണ രീതികളുടെയും ശാസ്ത്രീയത എന്തൊക്കെയാണെന്നതോ ഒക്കെ ഇക്കാര്യത്തില്‍ താത്പര്യമുള്ളവര്‍ക്ക് പഠിക്കാവുന്നതുമാ‍ണ്.

  5. 70 – 80% കേസുകള്‍ക്കും ആധുനിക ശാസ്ത്രീയ അറിവുകളുമായി പുലബന്ധം പോലുമില്ല!

  ആധുനിക ശാസ്ത്രീയ അറിവുകളുമായി പുലബന്ധം പോലും ആയുര്‍വേദ അറിവുകള്‍ക്കില്ല എന്നതുകൊണ്ടും ആയുര്‍വേദത്തിന്റെ മൂലഗ്രന്ഥങ്ങള്‍ അപ്പാടെ തെറ്റാണെന്നോ ആയുര്‍വേദം തെറ്റാണെന്നോ പറയാന്‍ പറ്റില്ലല്ലോ.അന്നത്തെ സാഹചര്യങ്ങളും ഇന്നത്തെ രീതികളും അന്നത്തെ രീതികളും തമ്മിലുള്ള വ്യത്യാസങ്ങളും തുടങ്ങി എന്തൊക്കെ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വേണം ഇത്തരം കാര്യങ്ങളില്‍ നിഗമനങ്ങളിലെത്താന്‍?

  മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട്, സൂരജിന്റെ മുന്‍ പോസ്റ്റ് വായിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ആയൂര്‍വേദത്തെപ്പറ്റി ഒരു നെഗറ്റീവ് ഇമേജ് ആണ് ആ പോസ്റ്റ് ഉണ്ടാക്കിയതെന്ന് പറഞ്ഞത്. സുകുമാരന്‍ മാഷിന്റേതുള്‍പ്പടെ ഒരു പോസ്റ്റും സൂരജിന്റെ പോസ്റ്റിനെപ്പറ്റി അഭിപ്രായ രൂപീകരണം നടത്താന്‍ എന്നെ സ്വാധീനിച്ചിട്ടില്ല്ല. സൂരജിന്റേത് ഒരു സ്വതന്ത്ര പോസ്റ്റായിട്ട് തന്നെയാണ് ഞാന്‍ കണ്ടത്.

  അതുപോലെ സൂരജ് ആ പോസ്റ്റിന്റെ റിവ്യുവിനെപ്പറ്റി പറഞ്ഞത് ഇങ്ങിനെയാണ്:

  ലേഖനത്തിലെ വിവരങ്ങള്‍ ആയുര്‍വേദം/എം.ബി.ബി.എസ് രണ്ടും പഠിച്ച് സാമാന്യം നല്ല നിലയില്‍ ആയുര്‍വേദവും മോഡേണ്‍ മെഡിസിനും പ്രാക്റ്റീസു ചെയ്യുന്ന സുഹ്യത്തിനെക്കൊണ്ടു ‘വെരിഫൈ’ ചെയ്യിച്ചതു തന്നെയാണ്.

  വെരിഫൈ എന്ന വാക്ക് ഇന്‍‌വെര്‍ട്ടഡ് കോമയിലാണെന്നതൊഴിച്ചാല്‍ സൂരജ് ആ പോസ്റ്റ് വേറൊരാളെക്കൊണ്ട് റിവ്യു ചെയ്യിച്ചു, അതുകൊണ്ട് ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളെപ്പറ്റി സംശയിക്കേണ്ടതില്ല എന്നൊരു സന്ദേശമാണ് എനിക്ക് ആ പറഞ്ഞതില്‍ നിന്നും കിട്ടിയത്. അല്ലാതെ വസ്തുതാപരമായ ചില കാര്യങ്ങള്‍, പ്രത്യേകിച്ച് പാഠ-ഉദ്ധരണികള്‍ അദ്ദേഹം വെരിഫൈ ചെയ്തതാണ് എന്ന് മാത്രമല്ല. എന്തായാലും അത് ക്ലാരിഫൈ ചെയ്തതിന് നന്ദി.

  ————————–

  പക്ഷേ സൂരജിന്റെ ഈ പോസ്റ്റ് എനിക്ക് നല്‍‌കുന്ന സന്ദേശം മൂര്‍ത്തി പറഞ്ഞതുപോലെ ആയുര്‍വേദം ഒരു കപടശാസ്ത്രം ആണെന്നോ സമൂലം തെറ്റാണെന്നോ അല്ല. പക്ഷേ ഇന്നത്തെ ആയുര്‍വേദത്തിന് ആധുനിക ഗവേഷണത്തിന്റെ അപര്യാപ്തതകളുള്‍പ്പടെ, ധാരാളം പോരായ്മകളുണ്ട്-അത് വേണ്ട രീതിയില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ല എന്നൊക്കെയാണ്. അതിനോടെല്ലാം യോജിക്കുന്നു. അതിനര്‍ത്ഥം, ആയുര്‍വേദം എന്ന കണ്‍സെപ്റ്റ് തന്നെ തെറ്റാണെന്നോ ആയുര്‍വേദത്തിന്റെ മൂലഗ്രന്ഥങ്ങളില്‍ അബദ്ധങ്ങളുടെ ഘോഷയാത്രയാണെന്നോ അല്ലല്ലോ (കഴിഞ്ഞ പോസ്റ്റിലെ എനിക്ക് കിട്ടിയ സന്ദേശം).

  ആയുര്‍വേദത്തിന്റെ വ്യാഖ്യാനം: ഇന്നത്തെ ആധുനിക വൈദ്യശാസ്ത്രങ്ങള്‍ എഴുതിവെക്കപ്പെട്ടത് ഇന്നത്തെ ഭാഷകളുപയോഗിച്ചാണെന്നതും ആ ഭാഷയ്ക്കും വ്യാകരണങ്ങളും നിയമങ്ങളുമുണ്ടെന്നതും അത് നേരാംവണ്ണം മനസ്സിലാക്കാതെ ആ ഭാഷകളില്‍ എഴുതിവെക്കപ്പെട്ട ആധുനിക വൈദ്യശാസ്ത്ര കാര്യങ്ങള്‍ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും ശ്രമിച്ചാല്‍ ആധുനിക വൈദ്യശാസ്ത്രവും അബദ്ധങ്ങളുടെ ഘോഷയാത്രയായിരിക്കുമെന്ന് 2000 കൊല്ലം കഴിഞ്ഞുള്ള സൂരജ് പറയാമെന്നതുപോലെ 2000 മോ മറ്റോ കൊല്ലങ്ങള്‍ക്കുമുന്‍പ് നിലവിലുണ്ടായിരുന്ന ഭാഷയിലും ആ ഭാഷയുടെ വ്യാകരണ/നിയമങ്ങളിലുമടിസ്ഥാനമാക്കി ആയുര്‍വേദത്തിന്റെ മൂലഗ്രന്ഥങ്ങള്‍ എഴൂതിവെക്കപ്പെട്ടുവെങ്കില്‍ അതിന്റെ കുറ്റം ആയുര്‍വേദത്തിന്റെയല്ലല്ലോ. ആ ഭാഷയിലെഴുതപ്പെട്ട എന്തും വ്യാഖ്യാനിക്കണമെങ്കില്‍ അതിന്റെ ദാര്‍‌ശനിക വൈയാകരണിക (ഈ ആധുനിക വാക്കുകള്‍ വരെ നാക്കുളുക്കിപ്പിക്കുന്നു, പിന്നയല്ലേ :)) സാധ്യതകള്‍ അറിഞ്ഞിരിക്കണമെന്നാണെങ്കില്‍ അത് ചെയ്തല്ലേ മതിയാവൂ. അല്ലാതെന്ത് ചെയ്യും? അതുകൊണ്ട് ആര്‍ക്കും എപ്പോഴും വായിച്ചാല്‍ മനസ്സിലാവുന്നതാവണം ആയുര്‍വേദമെന്നാണെങ്കില്‍ ജപ്പാന്‍‌കാര്‍ ആധുനിക ശാസ്ത്രത്തെയും ചീത്ത വിളിച്ചേനെ- കാരണം അവര്‍ക്ക് ഇംഗ്ലീഷിനെക്കാളും ഇഷ്ടം ജാപ്പനീസാണ് 🙂 ശാസ്ത്രം സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിലായിരിക്കണം, കണ്‍ഫ്യൂഷനുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ ഉണ്ടാവാത്ത രീതിയില്‍ സ്ട്രെയിറ്റ് ഫോര്‍വേഡ് ആയിരിക്കണം എന്നാണ് എന്റെ അഭിപ്രായം. പക്ഷേ പണ്ടെഴുതിവെക്കപ്പെട്ട ആയുര്‍വേദ ഗ്രന്ഥങ്ങള്‍ അങ്ങിനെയല്ലെങ്കില്‍ സംസ്കൃതവും മറ്റും അറിയാവുന്നവരെ ഉള്‍പ്പെടുത്തി ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും പഠിച്ചവരെയെല്ലാമുള്‍പ്പെടുത്തി അവയുടെ ചുരുളുകള്‍ അഴിക്കുകയും അഭിപ്രായ സമന്വയങ്ങളിലെത്തുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ അവയെല്ലാം ആയുര്‍വേദം എന്ന ശാഖയുടെ കുറ്റമായി പറയുകയല്ലല്ലോ വേണ്ടത്.

  നാട്ടുകാരെ തീറ്റിക്കുന്ന മരുന്നുകള്‍ ഇന്നയിന്ന പുസ്തകങ്ങളില്‍ പറയുമ്പ്രകാരം തയാര്‍ ചെയ്തതാനെങ്കില്‍, ആ പുസ്തകങ്ങളില്‍ എഴുതിവച്ചിരിക്കുന്നതോ അതിന്റെ പേരില്‍ നടന്നിട്ടുള്ള റിസേര്‍ച്ചിനെയോ പറ്റി (അതാരു എഴുതി വച്ചതായാലും) ബാക്കി കാര്യങ്ങള്‍ കൂടിയറിയാന്‍ ജനത്തിനവകാശമുണ്ട് – അതു വാത/പിത്ത/കഫം ആയാലും വിഷ ചികിത്സയായാലും, ഗര്‍ഭ സംരക്ഷണമായാലും. (ഇതു എല്ലാ “പൊതി”കള്‍ക്കും ബാധകം തന്നെ.)

  പൂര്‍ണ്ണമായും യോജിക്കുന്നു. അവിടെയും കുഴപ്പം ആയുര്‍വേദമെന്ന കണ്‍സെപ്റ്റിന്റെയോ മൂലഗ്രന്ഥങ്ങളുടെയോ അല്ലല്ലോ. ആധുനികരായ നമ്മളുടെ തന്നെ കുഴപ്പമല്ലേ? കുഴപ്പം ആയുര്‍വേദത്തിന് മാത്രവുമല്ല താനും.

  മൊത്തത്തില്‍ സൂരജിന്റെ കഴിഞ്ഞ പോസ്റ്റിനെ അപേക്ഷിച്ച് ഈ പോസ്റ്റുമായി നല്ലൊരളവുവരെ ഞാന്‍ യോജിക്കുന്നു. ആയുര്‍വേദത്തിന്റെ പേരിലുള്ള തട്ടിപ്പുകളും അതില്‍ തുടര്‍ ഗവേഷണങ്ങള്‍ നടക്കാത്തതുമുള്‍പ്പടെ. പക്ഷേ കഴിഞ്ഞ പോസ്റ്റ്, എന്തുകൊണ്ടോ, കിരണും മറ്റും പറഞ്ഞതുപോലെ വിജ്ഞാനപ്രദം എന്ന് പറയാന്‍ എനിക്ക് പറ്റുന്നില്ല. ആ പോസ്റ്റ് സൂരജിന്റെ തന്നെ ഈ പോസ്റ്റിന്റെയടിസ്ഥാനത്തില്‍ നോക്കിയാല്‍ പോല്ലും തെറ്റിദ്ധാരണകളുണ്ടാക്കുന്നതും ആയുര്‍വേദം പഠിച്ചവരും ആധുനിക ശാസ്ത്രം പഠിച്ചവരും സൂരജിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന കാര്യങ്ങളുള്‍പ്പെടുന്നതുമാ‍യ ഒരു പോസ്റ്റായിട്ടാണ് എനിക്ക് തോന്നിയത്. കിരണ്‍ തന്നെ പറഞ്ഞതുപോലെ ഒരു പോസ്റ്റ് വീജ്ഞാനപ്രദമാണോ അല്ലയോ എന്നതും ചര്‍ച്ച ചെയ്യുന്നവരുടെ ചായ്‌വിനെ അനുസരിച്ച് മാറുന്ന കാര്യമാണെന്ന് തോന്നുന്നു. 🙂

  ——————————

  കഴിഞ്ഞ പോസ്റ്റിലെ സമാന്തരവൈദ്യത്തെക്കുറിച്ചുള്ള പരാമര്‍ശം:

  പ്രാര്‍ത്ഥന, മാജിക്, മന്ത്രവാദം തുടങ്ങി പല കാര്യങ്ങളിലും വിശ്വസിക്കുന്ന ധാരാളം രോഗികളുണ്ട്. അങ്ങിനെയുള്ള ധാരാളം രോഗികള്‍ ഉണ്ട് എന്നതുകൊണ്ട് മെഡിക്കല്‍ ഡോക്ടര്‍മാരെ പ്രാര്‍ത്ഥന, രോഗശാന്തി, മാജിക്, മന്ത്രവാദം തുടങ്ങിയവയെക്കുറിച്ചും വായിച്ചറിഞ്ഞു വയ്ക്കാന്‍ സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും പ്രേരിപ്പിക്കുകയോ വിദേശരാജ്യങ്ങളിലെ മെഡിക്കല്‍ പ്രാക്റ്റീസ് രോഗികളുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിലധിഷ്ടിതമായത് കാരണം രോഗികള്‍ – വിശേഷിച്ചു തീരാവ്യാധികളില്‍ നട്ടം തിരിയുന്നവര്‍ – കേട്ടുകേള്‍വിയുമായൊക്കെ വന്നു മറ്റു ശാഖകളെക്കുറിച്ചു ചോദിക്കുമ്പോള്‍ രോഗശാന്തിയെക്കുറിച്ചും മന്ത്രവാദത്തെക്കുറിച്ചുമെല്ല്ലാം ഡോക്ടര്‍മാര്‍ വിശദീകരിച്ച് കൊടുക്കുകയൂം മന്ത്രവാദം കൊണ്ട് രോഗം മാറ്റിക്കൊള്ളാമെന്ന രോഗിയുടെ തീരുമാനത്തെ കണ്ണുമടച്ചങ്ങ് ബഹുമാനിക്കുകയും ചെയ്യുന്നില്ലല്ലോ. അതായത് അവിടെയും ചില കട്ട്-ഓഫ് ഒക്കെയുണ്ട്. ആയുര്‍വേദവും ഹോമിയോപ്പതിയും അക്യുപംക്‍‌ജറുമൊക്കെ ആ കട്ടൊഫിന് മുകളിലാണ് ഇപ്പോഴും അവിടങ്ങളിലൊക്കെ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതായത് ഒരു ലോജിക്കുപോലുമില്ലാത്ത ചികിത്സാരീതിയാണ് അവയെന്ന് അവിടുത്തുകാര്‍ ഇതുവരെ കരുതിയിട്ടില്ല എന്നാണ് എന്റെ അനുമാനം. മറ്റ് വൈദ്യശാഖകളോട് ആധുനിക വൈദ്യശാസ്ത്രത്തിന് പ്രത്യേകിച്ച് മമതയൊന്നുമില്ല എന്ന വാചകവും ഒരു കല്ലുകടിയായി. എന്തുകൊണ്ടാണ് മമതയില്ലാത്തത്? അതൊരുതരം നിഷേധ സമീപനമല്ലേ? അങ്ങിനെ മമതയില്ലാതാവാന്‍ മാത്രം അബദ്ധങ്ങളാണ് മറ്റ് വൈദ്യശാഖകള്‍ എന്ന് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ?

  പ്ലാസിബോ ഇഫക്ട്‌ ഇത്രയധികം ഇഫക്ടുള്ള ഒരു സംഗതിയാണെങ്കില്‍ എന്തുകൊണ്ട് ഒരു മാസ്റ്റര്‍ ഓഫ് പ്ലാസിബോ ഇഫക്ട് കോഴ്സ് തുടങ്ങിക്കൂടാ?- മരുന്നു ഗവേഷണത്തിനും തുടര്‍ പഠനങ്ങള്‍ക്കും ചിലവഴിക്കുന്ന എത്ര കോടി രൂപാ ലാഭിക്കാം 🙂 അതുപോലെ ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലുമുള്ള അളവില്‍ പ്ലാസിബോ ഇഫക്ട് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇല്ല്ലാത്തതെന്തുകൊണ്ട്? ഒരു കാര്യം വിശദീകരിക്കാന്‍ പറ്റാതെ വരുമ്പോഴാണോ അതിനെ പ്ലാസിബോ ഇഫക്ട് എന്ന് പറയുന്നത്? അങ്ങിനെയാണെങ്കില്‍ അത് ആധുനിക ശാസ്ത്രത്തിന്റെ മെച്ചമോ കോട്ടമോ? സുഹൃത്ത് ആ‍ധുനിക വൈദ്യശാസ്ത്രം പ്രയോഗിക്കുമ്പോള്‍ പ്ലാസിബോ ഇഫക്ടിനെ ആശ്രയിക്കാറുണ്ടോ?

  (പണ്ട് കമ്പനിയില്‍ എന്ത് പ്രശ്‌നം വന്നാലും മാനേജരുടെ മേല്‍‌നോട്ടത്തില്‍ നന്നാക്കലൊക്കെ കഴിഞ്ഞ് “എന്തായിരുന്നു സാറെ അവിടെ കുഴപ്പം?” എന്ന് ചോദിക്കുമ്പോള്‍ സാറിന്റെ സ്ഥിരം ഉത്തരം “അത് ബെര്‍‌ണോളീസ് ഇഫക്ട്” എന്നതായിരുന്നു. അതുപോലെ ആയുര്‍വേദവും ഹോമിയോപ്പതിയും വഴി എന്ത് രോഗം മാറിയാലും “അത് പ്ലാസിബോ ഇഫക്ട്”) 🙂

  ——————-
  സൈബറേ അറിയാനും ശ്രമിക്കുന്നുണ്ട്- അതിന് ആദ്യം വേണ്ടത് എത്രമാത്രം അറിയാം എന്ന് അറിയാനുള്ള ശ്രമമാണല്ലോ 🙂

 12. വക്കാരിമഷ്‌ടാ Says:

 13. നാരായണ ഭട്ട് I k.n.bhatt Says:

  Blogging ല്‍ നിന്നും വളരെ കാലം വിട്ട് നിക്കുകയാരുന്നു. പണ്ടൊരു ഇങ്ലിഷ് ബ്ലോഗുണ്ടായിരുന്നത് ഇവിടെയുണ്ടോ എന്നു തപ്പി വന്നപ്പോഴാണ് ഒരു friend ഈ പോസ്റ്റ് refer ചെയ്തത്. ഈ topic ഇപ്പോള്‍ മലയാളം ബ്ലോഗ്ഗറില്‍ hot ആയ് ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ astonished. ഇത് ഒരു പത്തു കൊല്ലം മുന്‍പേ പറയേണ്ടതാരുന്നു എന്നു തോന്നിപ്പോയി.

  Anyway, നന്നായിട്ടുണ്ട്! ബോള്‍ഡ് !

  നാട്ടില്‍ ആയിരുന്ന്നപ്പോള്‍ ഡിസ്ക് പ്രൊലാപ്സ് വന്ന എനിക്ക് ആയുര്വേദം പ്രയോഗിച്ച് paraplegia യും കൂടിയായി. അരയ്ക്കു താഴെ തളര്‍ന്ന എന്റെ കാലുകളില്‍ പുരട്ടിയ ചില മരുന്നുകള്‍ കാരണം dermatitis medicamentosaയും വന്നു.

  ഒടുവില്‍ മകനോടൊപ്പം ഇങ്ങ് ഫ്ലോറിഡയില്‍ (USA) വന്ന് സ്പൈനല്‍ സര്‍ജ്ജറി കഴിഞ്ഞപ്പോള്‍ ആറോ ഏഴോ മാസം കൊണ്ട് ക്രചസ് ഉപയോഗിക്കാം എന്നായി. അന്നത്തെ dermatitis ല്‍ നിന്ന്നു രക്ഷ നേടാന്‍ എത്ര സ്റ്റെറോയിഡ് കഴിക്കേണ്ടി വന്നു എന്നതിനു കണക്കില്ല. ഇപ്പോള്‍ ആരോഗ്യം വളരെ മെച്ചപ്പെട്ടു. കൌണ്ടി സീനിയര്‍ സിറ്റിസണ്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണിയില്‍ സമ്മാനങ്ങള്‍ വരെ നേടി. എല്ലാം മോഡേന്‍ മെഡിസിന്റെ clinical excellence കൊണ്ട് മാത്രം.

  മിസ്റ്റര്‍ സൂരജിന്റെ പോസ്റ്റുകള്‍ വായിച്ചപ്പോല്‍ ഇത്ര കൂടി പറഞ്ഞേക്കാം എന്നു തോന്നി. കുറച്ചു മാസം മുന്‍പ് നാട്ടില്‍ വന്നപ്പോള്‍ TVയില്‍ കണ്ടതും പത്രങ്ങളില്‍ വായിച്ചതും ആയ ചില ആയുര്‍വേദ മരുന്നുകള്‍ കണ്ടു ശരിക്കും ജ്നെട്ടി. Medowin, Fat free, Kamilari, Diacure, Muslipower എന്തൊക്കെ ചവറുകള്‍ക്കു പിന്നാലെയാണ് മലയാളി ഇന്ന്! മാര്‍കറ്റില്‍ ഇറങുന്ന ഈ ട്രാഷിനൊക്കെ പുറമേയാണു വൈദ്യന്മാരുടെ വീട്ടിലുമൊക്കെയായി കാച്ചിയും കുറുക്കിയും വില്‍ക്കുന്ന വേറെ നൂറു നൂറു രസായനങ്ങളും ലേഹ്യങളും.
  ഇതൊക്കെ അപ്പ്രൂവു ചെയ്യാന്‍ നമ്മുടെ ഗവെണ്മെന്റിനു എന്തു ക്വാളിറ്റികണ്ട്രോള്‍ മെഷറുകള്‍ ആണുള്ളത് ?
  ഇതൊക്കെ എവിടെയെങ്കിലും Animal or Human Trials കഴിഞ്ഞ മരുന്നുകളാണോ ?
  ഇവ ജനങളെ പറ്റിക്കുകയല്ലേ ? ഈ Treatmentകള്‍ ഫലിക്കാതെ പോകുന്നതോ പോട്ടെ, മനുഷ്യനു harmful ആയാലെന്തു ചെയ്യും ? for eg. എന്റെ കേസു തന്നെ.

  എന്റേതു മാത്രമല്ല, ഒട്ടേറെ കേസുകളില്‍ ഈ രീതി യാതൊരു പ്രയോജനവും ചെയ്തില്ലെന്നതോ പോട്ടെ, മോശം ഡയഗ്നോസിസ് കാരണം extremely harmful after effects കൂടിയുണ്ടാക്കുന്നതും നേരിട്ടു കണ്ടിട്ടുണ്ട്. വലിയ തത്വങ്ങളൊക്കെ അടിച്ച് വിടാനും തങ്ങളുടെ പ്രശ്നം കൊണ്ടല്ല, രോഗിയുടെ body-type കൊണ്ടും മറ്റുമാണ് ട്രീറ്റ്മെന്റ് ഫെയിലിയറ് ആയതെന്നു ഇവര്‍ അവസാനം പറണ്‍ജു കയ്യൊഴിയുകയും ചെയ്യുന്നു. പലപ്പോഴും ആളുകള്‍ ഇതൊക്കെ തൊണ്ടതൊടാതെ വീഴുങ്ങുന്നതും കാണാം. ഇന്ത്യയില്‍ സാധാരണ ഡോക്റ്റേഴ്സിനേക്കാള്‍ ദൈവീകമാണല്ലോ അയുര്വേദ വൈദ്യന്മാര്‍. No body will question their stupid judgements.
  ഇത്രയും മോശമായി ഒരു Science പ്രാക്റ്റീസ് ചെയ്താലും, അതു ജനങ്ങള്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കാര്യമായ ഒരു contributionഉം നടത്തിയില്ലെങ്കിലും എല്ലാവര്‍ക്കും ആയുര്‍വേദത്തെ പുകഴ്ത്താന്‍ നൂറു നാക്കാണു!

  സൂരജ് ഇവിടെ പ്രത്യേകം പ്രത്യേകം വിവരിച്ച ചില obsolete treatment modalities ‘അഷ്ടാംഗദര്‍ശനം’ പോലുള്ള ബുക്കുകളില്‍ ധാരാളം ഉണ്ട്. ആയുര്‍വേദത്തിന്റെ healingന്റെയൊക്കെ ബേസ് ആയി കുറെ വലിയ വലിയ ഫിലോസൊഫിയൊക്കെ പറയുമെങ്കിലും ട്രീറ്റ്മെന്റ് എന്ന പ്രശ്നത്തിലേക്കു വരുമ്പോള്‍ അധികവും failure ആണ്. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇതില്‍ ഏതാണ്ടൊക്കെ റിസര്‍ച്ചു നടക്കുന്നുണ്ടെന്നെല്ലാം ഇവിടെ പറയുന്ന കേട്ടു. Actually they haven’t produced a single result that could be put to use for the general public, though every now and then some news regarding garlic,turmeric or accupuncture. And there is an increasing sentiment against spending federal money over proving such extra-orddinary claims.

  മിസ്റ്റര്‍ സൂരജ് ചെയ്ത ഏറ്റവും വലിയ തെറ്റ്, modern scientific principlesനെ വച്ച് ആയുര്‍വേദം എന്ന ഫിലോസഫിയെ ആളക്കാന്‍ ശ്രമിച്ചതാണ്.
  പിന്നെ ഇതിലും മറ്റു ബ്ലോഗുകളിലുമൊക്കെ ആയുര്‍വേദതിനും ഭാരതീയ സംസ്കാരതിനും വലിയവായില്‍ support declare ചെയ്യുന്നവരില്‍ majorityഉം അസുഖം വന്നാല്‍ അല്ലോപതിയിലേക്കു തന്നെ ഓടും. പണ്ടത്തെ പുഷ്പകവീമാനമാണു ലോകഠിലെ ആദ്യത്തെ വിമാനം എന്നും, പാശുപതാസ്ത്രമാണു first Nuke Bomb എന്നും വച്ചു കാച്ചുന്ന historiansന്റെ നാടാണു. വാചകമടിക്കുമ്പോള്‍, വായില്‍ കിടക്കുന്ന നാക്കല്ലെ എന്തും പറയാം എന്നതാണല്ലോ മലയാളിയുടെ തിയറി.

 14. നാരായണ ഭട്ട് I k.n.bhatt Says:

 15. മൂര്‍ത്തി Says:

  വക്കാരിയുടെ കമന്റ് വൃത്തിയായി ഒന്നു കൂടി നാളെ വായിക്കണം..

  നാരായണ ഭട്ട് തെറ്റിദ്ധരിച്ചുട്ടുണ്ടോ എന്നൊരു സംശയം. ഇവിടെ ആരും മോഡേണ്‍ മെഡിസിനെ കുറ്റം പറഞ്ഞതായി ഞാന്‍ വായിച്ചില്ല. ആയുര്‍വേദത്തെ മൊത്തത്തില്‍ തള്ളിപ്പറയുന്ന രീതിയിലുണ്ടായ ചില പരാമര്‍ശങ്ങളാണ് പൊതുവെ എതിര്‍ കമന്റുകള്‍ക്ക് വഴി വെച്ചത്. ആയുര്‍വേദം എല്ലാത്തിനും പരിഹാരമാണെന്നും ആരും പറഞ്ഞില്ല. സൂരജ് തന്നെ കഴിഞ്ഞ പോസ്റ്റിലെ തന്റെ ചില പരാമര്‍ശങ്ങള്‍ക്ക് വിശദീകരണവുമായി വന്നത് തന്നെ തെറ്റിദ്ധരിക്കപ്പെടാവുന്ന രീതിയിലുള്ള എഴുതതായിരുന്നു കഴിഞ്ഞ പോസ്റ്റില്‍ എന്നതിനു തെളിവല്ലേ? പിന്നെ അലോപ്പതി കൈയൊഴിഞ്ഞ കേസുകള്‍ ആയുര്‍വേദക്കാരന്‍ സുഖപ്പെടുത്തിയ സംഭവങ്ങളും കേട്ടിട്ടുണ്ട്. ഇത് രണ്ടും ആത്യന്തികമായി ഒന്നു മറ്റേതിനേക്കാള്‍ കേമം എന്നു പറയാനുള്ള തെളിവല്ല എന്നും അറിയാം.

  പണ്ടത്തെ പുഷ്പകവീമാനമാണു ലോകഠിലെ ആദ്യത്തെ വിമാനം എന്നും, പാശുപതാസ്ത്രമാണു first Nuke Bomb എന്നും വച്ചു കാച്ചുന്ന historiansന്റെ നാടാണു.

  ഞാന്‍ ആ കൂട്ടത്തില്‍ ഇല്ലേ ഇല്ല…:)

 16. മൂര്‍ത്തി Says:

 17. വക്കാരിമഷ്‌ടാ Says:

  നാരായണ ഭട്ടേ, ആയുര്‍വേദം മാത്രമാണ്, മാത്രമേ ഉള്ളൂ, മാത്രമേ പറ്റൂ എന്നുള്ള രീതിയിലുള്ള വാദങ്ങളേ അല്ലല്ലോ ഇവിടെ നടക്കുന്നത്. ആയുര്‍വേദത്തിന്റെ പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ അതിനെ പൂര്‍ണ്ണമായും തള്ളിക്കളയാമോ ഇല്ലയോ എന്നൊക്കെയുള്ള രീതിയിലുള്ള ചര്‍ച്ചകളല്ലേ സൂരജിന്റെ പോസ്റ്റുകളില്‍ നടക്കുന്നത്. സൂരജിന്റെ ഇതിന്റെ മുന്നിലത്തെ പോസ്റ്റ് ചില തെറ്റായ നിഗമനങ്ങളുടെ (എന്ന് വായനക്കാരില്‍ ചിലര്‍ മനസ്സിലാക്കിയതുപ്രകാരം)യും മറ്റും അടിസ്ഥാനത്തില്‍ ആയുര്‍വേദം മൊത്തത്തില്‍ അസംബന്ധ ശാസ്ത്രമാണ് എന്നൊരു മെസ്സേജ് ആ പോസ്റ്റ് തരുന്നതിനെപ്പറ്റിയായിരുന്നല്ലോ ചര്‍ച്ചകള്‍- അല്ലാതെ ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിപ്പറഞ്ഞുകൊണ്ടോ അതിന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കാതെയോ ഉള്ള അഭിപ്രായ പ്രകടനങ്ങളല്ലായിരുന്നു.

  വ്യക്തിപരമായ അനുഭവങ്ങളാണെങ്കില്‍ ഏത് ശാഖയെ പുകഴ്ത്താനും ഇകഴ്ത്താനും മാത്രമുള്ള അനുഭവങ്ങള്‍ പലര്‍ക്കും കാണുമല്ലോ. പലതിനും ഒരു ഉത്തരം തരാന്‍ ആധുനിക ശാസ്ത്രത്തിന് പറ്റിയെന്നുമിരിക്കില്ല. അങ്ങിനെ പറ്റില്ല എന്നതുകൊണ്ട് ആധുനിക ശാസ്ത്രം അതിന് കേപ്പബിളല്ല എന്നുമല്ല അര്‍ത്ഥം.

  ഇനി ആയുര്‍വേദത്തിന്റെ വ്യക്തിപരമായ അനുഭവം അറിയണമെങ്കില്‍ കഴിഞ്ഞ പോസ്റ്റിലെ അനംഗാരിയുടെ കമന്റ് വായിച്ചുനോക്കാം. സുകുമാ‍രന്‍ മാഷിന്റെ പോസ്റ്റിലും ജോജൂവിന്റെ പോസ്റ്റിലും ഹോമിയോപ്പതിയുടെ വ്യക്തിപരമായ പ്രയോജനങ്ങള്‍ വിവരിച്ചിരിക്കുന്നതും കാണാം.

  ആയുര്‍വേദത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍, ആയുര്‍വേദത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ മുതലായവയെപ്പറ്റി ആധുനിക വൈദ്യശാസ്ത്രത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍, അതിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ മുതലായവയോടൊപ്പം തന്നെ ഇവിടെ കമന്റിട്ട പലരും ബോധവാന്മാരാണെന്നാണ് എനിക്ക് തോന്നുന്നത്. ആയുര്‍വേദത്തിന്റെ പല പ്രശ്‌നങ്ങളിലൊരു പ്രശ്‌നം അത് എഴുതിവെക്കപ്പെട്ട രീതിയും എഴുതി വെക്കപ്പെട്ട ഭാഷയുമാണ്. അത് ആ കണ്‍സപ്റ്റിന്റെ കുഴപ്പമായി പറയാന്‍ വയ്യ. അതുകൊണ്ട് തന്നെ അവ വായിക്കുമ്പോഴും പഠിക്കുമ്പോഴും അതിനെപ്പറ്റി പോസിറ്റീവായോ നെഗറ്റീവായോ പറയുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പിന്നെ ഇന്നത്തെ ക്ലിനിക്കല്‍ ട്രയത്സിന്റെ രീതികളും മരുന്ന്/മനുഷ്യ ശരീരത്തിന്റെ ഗവേഷണ രീതികളുമൊന്നുമല്ല ആയുര്‍വേദകാലങ്ങളില്‍ പിന്തുടര്‍ന്നിരുന്നത്. ഇന്നത്തെ ആധുനിക വൈദ്യശാസ്ത്ര രീതികളുമാവില്ല 2000 കൊല്ലം കഴിയുമ്പോള്‍ പിന്തുടരുന്നതും. അങ്ങിനെയെങ്കില്‍ തന്നെ, സൂരജ് തന്നെ പറഞ്ഞതുപോലെ ഒരു തുടര്‍ ഗവേഷണത്തിന്റെ അഭാവം ആയുര്‍വേദത്തിന് ധാരാളമായുണ്ട്. അതിനുത്തരവാദി ചരകനോ സുശ്രുതനോ ഒന്നുമല്ലല്ലോ. നമ്മള്‍ തന്നെയല്ലേ. ആധുനിക വൈദ്യശാസ്ത്രം തികച്ചും സ്വതന്ത്രമായി ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതുമല്ല എന്നാണ് എന്റെ തോന്നല്‍. പല പുരാതന അറിവുകളും സ്കെയില്‍ അപ് ചെയ്തും അതിനെ അടിസ്ഥാനപ്പെടുത്തിയുമൊക്കെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഒരു ശാഖതന്നെയല്ലേ ആധുനിക വൈദ്യശാസ്ത്രവും. അതിന്റെ ഇതുവരെയുള്ള പുരോഗതിയില്‍ ആയുര്‍വേദ ഗ്രന്ഥങ്ങളുള്‍പ്പടെ പുരാതന ഗ്രന്ഥങ്ങളിലെയും അക്കാലത്തെ ആള്‍ക്കാരുടെ അറിവുകളെയും ഒരു രീതിയിലും ഉപയോഗപ്പെടുത്തിയിട്ടില്ല എന്നും പറയാന്‍ പറ്റൂമോ? കാരണം മനുഷ്യന്‍ പുരാതനനായാലും ആധുനികനായാലും ഒന്ന് തന്നെയാണല്ലോ-അവന്റെ ശരീരത്തിന്റെ പ്രവര്‍ത്തനവും. അതിനെപ്പറ്റിയുള്ള പഠനത്തിലും പഠനരീതിയിലും നിഗമനങ്ങളിലും വ്യത്യാസങ്ങള്‍ വരാം. പക്ഷേ മനുഷ്യന്റെ ഹൃദയം കിഡ്‌നിക്ക് താഴെയാണെന്നും വായ് വയറിനു മുകളിലാണെന്നും മൂക്ക് തലയ്ക്ക് പിറകിലാണെന്നുമൊന്നും ആയുര്‍വേദഗ്രന്ഥങ്ങള്‍ പറയുന്നില്ലല്ലോ.

  ചുരുക്കത്തില്‍ ഇവിടെ ആരും ആയുര്‍വേദ ചാവേറുകളാവുന്നില്ല. ചാവേറിസം, അത് ആയുര്‍വേദത്തിലായാലും, ആ‍ധുനിക വൈദ്യശാസ്ത്രത്തിലായാലും അതാത് ശാഖകള്‍ക്ക് ഗുണത്തെക്കാളേറെ ദോഷമല്ലേ വരുത്തി വെക്കൂ. ഇത് മാത്രമേ ഉള്ളൂ, ഇതല്ലാതെ വേറൊന്നുമില്ല എന്ന രീതി ഒരു ശാസ്ത്രശാഖയ്ക്കും പഠനത്തിനും ഗുണം ചെയ്യില്ല.

 18. വക്കാരിമഷ്‌ടാ Says:

 19. ഒരാള്‍ Says:

  ഡിയര്‍ ഭട്ട്
  താങ്കളുടെ വ്യക്തിപരമായ ഒരനുഭവം എടുത്ത് ജെനറലൈസ് ചെയ്യല്ലേ…മോഡേണ്‍ മെഡിസിന്‍ കൊമ്പുകുത്തിയിടത്ത് ആയുര്‍‌വേദം ജയിച്ച എത്ര കഥ വേണം? ഇങ്ങനത്തെ അനുഭവങ്ങളില്‍ കൂടിയല്ല, ഏതാണ് മെച്ചം എന്ന് പറയേണ്ടത്. ഇത്തിരി ലോജിക്കലായി സംസാരിക്കൂ. മന്ത്രവാദം മൂലം ആരുടെയെങ്കിലും ഏതെങ്കിലും അസുഖം പോയാല്‍ പിന്നെ മന്ത്രവാദം ചികിത്സാരീതി ആയോ?
  നോണ്‍സെന്‍സ്.

 20. ഒരാള്‍ Says:

 21. Anonymous Says:

  സൂരജ് ഇവിടെ പ്രത്യേകം പ്രത്യേകം വിവരിച്ച ചില obsolete treatment modalities ‘അഷ്ടാംഗദര്‍ശനം’ പോലുള്ള ബുക്കുകളില്‍ ധാരാളം ഉണ്ട്. ആയുര്‍വേദത്തിന്റെ healingന്റെയൊക്കെ ബേസ് ആയി കുറെ വലിയ വലിയ ഫിലോസൊഫിയൊക്കെ പറയുമെങ്കിലും ട്രീറ്റ്മെന്റ് എന്ന പ്രശ്നത്തിലേക്കു വരുമ്പോള്‍ അധികവും failure ആണ്. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇതില്‍ ഏതാണ്ടൊക്കെ റിസര്‍ച്ചു നടക്കുന്നുണ്ടെന്നെല്ലാം ഇവിടെ പറയുന്ന കേട്ടു. Actually they haven’t produced a single result that could be put to use for the general public, though every now and then some news regarding garlic,turmeric or accupuncture. And there is an increasing sentiment against spending federal money over proving such extra-orddinary claims.“

  എത്ര സത്യം.

  ആയുര്‍വേദം, ചൈനീസ് മെഡിസിന്‍ എന്നിവയിലെ curative claimsന്റെ സത്യാവസ്ഥ പരിശോധിക്കുന്ന ശാസ്ത്രജ്നന്മാരുടെ (skeptic) സംഘത്തിലെ അംഗമെന്ന നിലയ്ക്കു ഒരു കാര്യം തീര്‍ത്തു പറയാനാവും. മോളിക്കുലാര്‍ ലെവലില്‍ ചില Receptorകളില്‍ ചെന്നു ചില weak interactions നടത്തുന്നതിന്റെ പേരിലാണ് ഈ മരുന്നുകളില്‍ ഉണ്ടന്നുപറയുന്ന Active Principlesനെ ചില ലാബുകള്‍ കൊണ്ടുപിടിച്ച് ഗവേഷിക്കുന്നത്. എന്നാല്‍ ഇതു വരെയുള്ള ഒരു Systematic review പോലും ഈ interactions എന്തെങ്കിലും രോഗം മാറ്റാന്‍ കെല്‍പ്പുള്ള clinically significant ആയ ഒരു response ആണെന്നു കണ്ടെത്തിയിട്ടില്ല. ഇനി കണ്ടെത്തിക്കൂടായെന്നില്ല കേട്ടോ. പക്ഷേ നിലവിലെ സ്ഥിതി വച്ചു നോക്കിയാല്‍ ആയുര്‍വേദമടക്കമുള്ള ആള്‍ട്ടര്‍നേറ്റീവ് മെഡിസിനല്‍ സിസ്റ്റംസിന്റെ കാര്യം നിരാശാജനകമാണ്. ഇതു വരെ പല സംസ്കാരങ്ങളിലായി ഉപയോഗത്തിലിരുന്ന traditional medicinesല്‍ നിന്നും വേര്‍തിരിച്ചെടുത്തിട്ടുള്ള അപൂര്‍വ്വം മോളിക്കൂളുകളൊക്കെ പിന്നീട് clinical useനു വേണ്ടി സിന്തറ്റിക് മോളിക്കൂളുകളാക്കേണ്ടി വന്നിട്ടേയുള്ളൂ.

  കൂട്ടത്തില്‍ ഒന്നുക്കൂടി : ഏതു ശാസ്ത്രവും practical application വരുമ്പോള്‍ ക്രിത്യമാകണം, എഫക്റ്റ്, സൈഡ് എഫക്റ്റ് എന്നിവയെക്കുറിച്ചും പരിമിതികളെക്കുറിച്ചും പരമാവധി quantify ചെയ്ത് കാണിക്കണം. ഇല്ലെങ്കില്‍ vaatha pitha kapha എന്നൊക്കെയുള്ള vague and unquantifiable blabber ആയി മാറും സയന്‍സ്. അതു ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമേ ചെയ്യൂ.
  (ഹാര്‍ട്ട് weak ആണെന്നും പറഞ്ഞ് പാര്‍ഥ്യാദ്യരിഷ്ടമോ മറ്റോ വച്ച് ചികിത്സിച്ച് ECG യില് കടുത്ത വേരിയേഷനുകളുമായി വന്ന ഒരു കേസ് അറിയാം. detailed investigation വന്നപ്പോഴാണ് Terminaliaയുടെ ഏതോ alkaloids ആണു പണിപറ്റിച്ചതെന്നു മനസ്സിലായത്. പേഷ്യന്റ് അതൊരിക്കലും സമ്മതിച്ചു തന്നില്ലെങ്കിലും.)
  മിക്ക ട്രെഡീഷണല്‍ രീതികളെയും പോലെ ആയുര്‍വേദവും സ്വാഭാവിക മരണം കൈവരിക്കും.അതിന്റെ, പ്രയോജനം ഉണ്ടെന്നു പറയുന്ന ഭാഗങ്ങളത്രയും മോഡെന്‍ മെഡിസിന്‍ absorb ചെയ്തേക്കും. New Age ഫിലോസഫിക്കല്‍ ജാഢകള്‍ താങ്ങിനിര്‍ത്തുന്ന കാലത്തേക്കേ ഉള്ളൂ ഇതിന്റെയൊക്കെ ആയുസ്.

 22. Anonymous Says:

 23. മൂര്‍ത്തി Says:

  നാട്ടറിവുകള്‍/പരമ്പരാഗത അറിവുകള്‍ ശേഖരിക്കുവാനും അവയിലെ ഗുണപ്രദമായ അംശങ്ങള്‍ പൊതു നന്മക്കായി ഉപയോഗിക്കാനും ശ്രദ്ധിക്കുന്നതിനു പകരം അവയിലൊന്നുമില്ല എന്ന് പറയുകയും ‘ഉണ്ടെന്നു പറയുന്ന’ ഭാഗങ്ങളത്രയും മേഡേണ്‍ മെഡിസിന്‍ അബ്‌സോര്‍ബ് ചെയ്തേക്കും എന്ന് പറയുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. ആയുര്‍വേദത്തിലെന്തെങ്കിലും(അതുപോലുള്ള പരമ്പരാഗത ചികിത്സാരീതികളിലും) ഉണ്ടെങ്കില്‍ അത് ഉപയോഗിക്കാനല്ലേ നോക്കേണ്ടത്?‍ എത്രയോ കാലമായി നിലനില്‍ക്കുന്ന, പലര്‍ക്കും രോഗശാന്തി നല്‍കിയിട്ടുള്ള ഒരു ചികിത്സാ പദ്ധതി വെറും ബ്ലാബര്‍ ആകാനിടയില്ല എന്ന് കരുതുന്നതല്ലേ കുറച്ച് കൂടി യുക്തിസഹം? ഇല്ല എന്ന് തള്ളിക്കളയുന്നത് അവസാനം പോരേ?

  ആദിവാസികളുടേയും മറ്റും നാട്ടറിവുകള്‍ക്ക് Intellectual property right പോലും നല്‍കുന്ന കാലത്തല്ലേ നാം ജീവിക്കുന്നത്? ഇത്തരം പരമ്പരാഗത അറിവുകള്‍ കൈക്കലാക്കി പേറ്റന്റ് എടുത്ത് ലാഭം കൊയ്യുന്നത് ഒരു വ്യവസായം പോലും ആയിട്ടില്ലേ? അങ്ങിനെയിരിക്കെ നാട്ടറിവുകളിലും പരമ്പരാഗത അറിവുകളിലും അവര്‍ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിലും ഒന്നും ഒരു അടിസ്ഥാനവുമില്ല, അവയില്‍ നിന്ന് ഒന്നും ഞങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നൊക്കെ വരുത്തിത്തീര്‍ക്കേണ്ട ആ‍വശ്യം ഈ വ്യവസായ താല്പര്യങ്ങളുടേതല്ലേ?

  BIOPIRATES PATENT TRADITIONAL WISDOM എന്ന ഈ ലിങ്കില് പറയുന്നത് ശ്രീലങ്കന്‍ ആയുര്‍വേദത്തിലെ നിരവധി മരുന്നുകള്‍ക്ക് അമേരിക്കന്‍ കമ്പനികള്‍ പേറ്റന്റ് നേടുന്നുവെന്നാണ്. നമ്മുടെ മഞ്ഞളിന്റെ പേറ്റന്റ് നാം ഇടപെട്ട് തിരിച്ചുപിടിച്ചതിനെപ്പറ്റിയും ഇതില്‍ പറയുന്നുണ്ട്. ഈ ലിങ്ക് ആധികാരികമല്ല എങ്കില്‍ ഇത്തരത്തില്‍ എത്ര വേണമെങ്കിലും ലിങ്ക് കിട്ടും.

  The Global Summit on HIV/AIDS, Traditional Medicine & Indigenous Knowledge Conference അംഗീകരിച്ച ഒരു പ്രമേയത്തില് പറയുന്നത്

  1. To serve as a forum for the identification and testing of potentially beneficial low-cost naturally-derived medicinal products;

  2. To promote partnerships between indigenous healers, conventional medical practitioners and corporate institutions for sharing their indigenous knowledge of plants of medicinal value for future development and production of drugs and herbal products; and

  3. To encourage governments to adopt and enforce laws to protect and conserve plants of medicinal value; and to protect the rights of indigenous practitioners.

  നാട്ടറിവുകള്‍ ശേഖരിക്കുവാനും കൃത്യമായ ഡോക്യുമെന്റേഷന്‍ നടത്തുവാനും അതില്‍ നിന്ന് ഗുണകരമായവ എടുക്കാനും, ദോഷകരമായവയെ തള്ളിക്കളയുവാനും, എടുക്കുന്നവക്കുള്ള ബൌദ്ധിക അവകാശം ആരാണോ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്നത് അവര്‍ക്ക് കൊടുക്കാനുമൊക്കെയുള്ള ശ്രമങ്ങള്‍ തന്നെയാണ് വേണ്ടത്. അത് പല രാജ്യങ്ങളിലും നടക്കുന്നുണ്ട് എന്നും കാണുന്നു.

 24. മൂര്‍ത്തി Says:

 25. വക്കാരിമഷ്‌ടാ Says:

  മൂര്‍ത്തി പറഞ്ഞതിനോട് പൂര്‍ണ്ണമാ‍യും യോജിക്കുന്നു.

  …എന്നാല്‍ ഇതു വരെയുള്ള ഒരു Systematic review പോലും ഈ interactions എന്തെങ്കിലും രോഗം മാറ്റാന്‍ കെല്‍പ്പുള്ള clinically significant ആയ ഒരു response ആണെന്നു കണ്ടെത്തിയിട്ടില്ല

  എങ്കിലും

  …അതിന്റെ, പ്രയോജനം ഉണ്ടെന്നു പറയുന്ന ഭാഗങ്ങളത്രയും മോഡെന്‍ മെഡിസിന്‍ absorb ചെയ്തേക്കും

  എന്നുകൂടി കണ്ടപ്പോള്‍ മോഡേണ്‍ മെഡിസിനെ ജോര്‍ജ്ജ് ബുഷിനോടുപമിക്കാന്‍ തോന്നി. ഇറാഖ് എന്ന രാജ്യം അടിച്ച് നിരത്തി, അതിന്റെ പ്രയോജനം ഉണ്ടെന്ന് പറയുന്ന, എണ്ണ മുതലായ ഭാഗങ്ങള്‍ അബ്‌സോര്‍ബ് ചെയ്ത ബുഷിനെപ്പോലെയാണോ ആധുനിക വൈദ്യശാസ്ത്രം എന്ന് ശങ്കിച്ചു പോയി 🙂

  (വെറുതെ ഒരു തമാശയ്ക്കാണേ. ആയുര്‍വേദത്തെയും മോഡേണ്‍ മെഡിസിനെയും പറ്റി പറയുമ്പോള്‍ ഇറാഖിനെപ്പറ്റി പറഞ്ഞെന്ന് പറഞ്ഞ് എന്നെ തല്ലരുതേ).

  മൂര്‍ത്തി പറഞ്ഞതിനോടാണ് യോജിപ്പ്. ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും ഭാവിയില്‍ കണ്ടുകൂടായ്കയില്ല എന്നും മൂര്‍ത്തിക്കു മുകളിലെ അനോണി പറഞ്ഞത് തന്നെ നല്ലൊരു കാര്യം. ഗവേഷണത്തിന്റെ ഇടയ്ക്ക് വെച്ച് ആശയ്ക്ക് വകയില്ല എന്ന് ഗവേഷണത്തെ ഗൌരവമായി കാണുന്ന ആരും പറയില്ലല്ലോ. ഒരു ഗവേഷണം തുടങ്ങുന്നതിനു മുന്‍പ് തന്നെ ആശയ്ക്ക് എത്രമാത്രം വകയൊക്കെ കാണും എന്നൊക്കെ ഒരു സാമാന്യ ഐഡിയ ഉണ്ടാക്കിയിട്ട് തന്നെയാണല്ലോ ഗവേഷണങ്ങള്‍ തുടങ്ങുന്നതുതന്നെ. മാത്രവുമല്ല ദേശത്തെയും വിദേശത്തെയും പല ഗവേഷണ ശാലകളിലും പഠനങ്ങള്‍ നടക്കുന്നുമുണ്ട്. അതുകൊണ്ട് ഒരു നിഗമനത്തിലെത്താറായിട്ടില്ല എന്ന് തന്നെ തോന്നുന്നു.

  വളരെ ശരി.

 26. വക്കാരിമഷ്‌ടാ Says:

 27. Anonymous Says:

  ആയുര്‍വേദക്കാര്‍ ഇത്ര മണ്ടന്മാരാണെന്നു ഞാ‍ന്‍ കരുതിയിരുന്നില്ല. ആയിരക്കണക്കിനു വര്‍ഷം ട്രയല്‍ & എറര്‍ നടത്തിയിട്ടു കുറച്ചു വീക്ക് ഇന്റെറാക്ഷന്‍ നടത്താന്‍ കെല്‍പ്പുള്ളവ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ എന്നു അന്താരാഷ്ട്ര പഠനസംഘമൊക്കെ ആധികാരികമായി പറയുന്ന കേള്‍ക്കുമ്പോള്‍ വാ പൊളിക്കാതെ എന്തു ചെയ്യും. ഏറ്റവും കൂറഞ്ഞതു വല്ല കഞ്ചാവോ, ഓപ്പിയമോ അതുമല്ലെങ്കില്‍ നഞ്ചോ അരളിക്കായൊ ഒതളങ്ങയോ തുടങ്ങി സ്ട്രൊങ്ങ് ഇന്റെറാക്ഷന്‍ ഉണ്ടാക്കുന്ന ഒന്നും ഇവര്‍ക്കു കിട്ടിയിട്ടില്ല എന്നു പറയുമ്പോള്‍ വാ തുറന്നുപോകാതെ എന്തു ചെയ്യും.
  ആയുര്‍വേദത്തില്‍ 100-ല്‍പ്പരം മദ്യത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ടു. അതൊക്കെ അപ്പോള്‍ 3% vv ആയിരിക്കും അല്ലേ? എന്തായാലും ഇനി എല്ലാപേരോടും കഞ്ചാവും മറ്റും സേവിക്കാന്‍ പറയണം. നാച്ചുറല്‍ സാധനങ്ങളിലൊക്കെ വീക്കു ഇന്റെറാക്ഷന്‍ മാത്രമല്ലേ ഉള്ളൂ. അപ്പോള്‍ പിന്നെ പേടിക്കാനേ ഇല്ല.ഒരു സ്ട്രോങ്ങ് ചായ പോലും ഇനി കുടിക്കാന്‍ കിട്ടില്ലല്ലോ?

  ഈ അലോപ്പതിയില്‍ മോളിക്കുലാര്‍ ലെവലില്‍ സ്ട്രൊങ്ങ് ഇന്റെറാക്ഷന്‍ ഉണ്ടാക്കുന്ന എതൊക്കെ സാധനങ്ങളാണുള്ളതു? ഈ സ്ട്രോങ്ങു എന്നു പറയുന്നതു എത്രത്തോളം സ്ട്രൊങ്ങു ആണു എന്നറിയാന്‍ വേണ്ടിയാണ് ഇതു ചോദിച്ചതു.

 28. Anonymous Says:

 29. Anonymous Says:

  >>കൂട്ടത്തില്‍ ഒന്നുക്കൂടി : ഏതു ശാസ്ത്രവും >>practical application വരുമ്പോള്‍ >>ക്രിത്യമാകണം, എഫക്റ്റ്, സൈഡ് എഫക്റ്റ് >>എന്നിവയെക്കുറിച്ചും പരിമിതികളെക്കുറിച്ചും >>പരമാവധി quantify ചെയ്ത് കാണിക്കണം.

  പരമാവധി quantify ചെയ്താല്‍ എത്രത്തോളം പോകും?. ശരീരത്തിനുള്ളില്‍ മരുന്നു കയറി പ്രവര്‍ത്തിച്ചു ഇത്ര % ഉല്‍പ്പന്നം തരും എന്നൊക്കെ കൃത്യമായി quantify ചെയ്യൂന്നുണ്ടോ? ശരീരത്തിനുള്ളില്‍ 100% ഒക്കെ യീല്‍ഡ് മിക്ക കേസുകളിലും പ്രതീക്ഷിക്കാം അല്ലേ?

 30. Anonymous Says:

 31. വക്കാരിമഷ്‌ടാ Says:

  ഏതു ശാസ്ത്രവും practical application വരുമ്പോള്‍ ക്രിത്യമാകണം, എഫക്റ്റ്, സൈഡ് എഫക്റ്റ് എന്നിവയെക്കുറിച്ചും പരിമിതികളെക്കുറിച്ചും പരമാവധി quantify ചെയ്ത് കാണിക്കണം.

  സയന്‍സ് പ്രാക്ടിക്കല്‍ ആപ്ലിക്കേഷനില്‍ വരുമ്പോള്‍ കൃത്യമാവണം എന്ന് പറഞ്ഞതുകൊണ്ട് എന്താണുദ്ദേശിച്ചതെന്ന് സ്വല്പം കണ്‍ഫ്യൂഷനായി (എന്തോ വേഗായിട്ടൊക്കെ മനസ്സിലായി വരുന്നുണ്ട്).

  ഇഫക്ട്-സൈഡ് ഇഫക്ട് ഇവയുടെയൊക്കെ ക്വാണ്ടിഫിക്കേഷനെപ്പറ്റി യോജിക്കുന്നു. ആ രീതിയിലുള്ള പഠനങ്ങള്‍ “ആധുനിക” വൈദ്യശാസ്ത്രത്തിന്റേതുപോലെ ആയുര്‍വേദത്തിനും മറ്റും നടന്നിട്ടുണ്ടോ എന്നതാണ് സംശയം.

  (ക്വാണ്ടിഫിക്കേഷന്‍ ഏത് ശാസ്ത്രത്തിനും സാധ്യമാവുമോ എന്നൊരു സംശയവുമുണ്ട്).

  (“ആധുനികം” ഒരു ആപേക്ഷികപദമാണെന്ന തോന്നലുകാരണം ഇനി മുതല്‍ ആധുനികം “ആധുനികം” എന്നെഴുതാമെന്ന് വെച്ചു :))

  ————————

  Scientific Basis for Ayurvedic Therapies By Lakshmi Chandra
  Mishra Published 2004 CRC Press (ഗൂഗിള്‍ ബുക്ക് സേര്‍ച്ചില്‍ നിന്നും കിട്ടിയത്) ലെ വായിക്കാന്‍ പറ്റിയ പേജുകളില്‍ പറയുന്ന ചില കാര്യങ്ങള്‍ രസകരമാണ്. ഗൂഗിള്‍ ബുക്ക് സേര്‍ച്ചില്‍ പോയാല്‍ വായിക്കാം (പേജ് 30 മുതലുള്ളതും മറ്റും). ഒരു റിവ്യു ടൈപ്പ് ബുക്കാണെന്ന് തോന്നുന്നു- അത്ര ബയാസ്‌ഡ് ആയി തോന്നിയില്ല, ഒന്ന് കണ്ണോടിച്ചപ്പോള്‍- പക്ഷേ ആ ബുക്കിന്റെ മൊത്തം സ്വഭാവം അറിയില്ല.

  പിന്നെ ഒരെണ്ണം കണ്ടത് ഇതാണ്:

  “SCIENCE” VS. “RELIGION” IN CLASSICAL AYURVEDA

  (Volume 50, Number 4 / November, 2003)

  അതിന്റെ അബ്‌സ്‌ട്രാക്ട്:

  This paper evaluates claims that classical Ayurveda was scientific, in a modern western sense, and that the many religious and magical elements found in the texts were all either stale Vedic remnants or later brahminic impositions. It argues (1) that Ayurveda did not manifest standard criteria of “science” (e.g., materialism, empirical observation, experimentation, falsification, quantification, or a developed conception of proof) and (2) that Vedic aspects of the classical texts are too central to be considered inauthentic or marginal. These points suggest that attempting to apply the modern western categories of “science” and “religion” to ancient South Asian medical texts at best obscures more important issues and, at worst, imports inappropriate orientalist assumptions. Having set aside the distraction of “science” vs. “religion” in classical Ayurveda, the paper finds support for claims that brahminic elements were later additions to the texts. It concludes by arguing that this is best explained not in terms of a conceptual tension between religion and science but in terms of social and economic tensions between physicians and brahmins.

  ഫുള്‍ പേപ്പര്‍ കിട്ടുമോ എന്ന് നോക്കട്ടെ.

 32. വക്കാരിമഷ്‌ടാ Says:

 33. വക്കാരിമഷ്‌ടാ Says:

  Scientific Basis for Ayurvedic Therapies By Lakshmi Chandra
  Mishra Published 2004 CRC Press ലെ പേജ് 32-33 ലെ വരികള്‍.

  …In balance, it might be helpful to note that if the highest scientific rigor were demanded of allopathic medicine as is being demanded of CAM practices, including Ayurveda, conventional medical practice would not meet the mark either. In 1983, the US Office of Technology stated that only 10-20% of all procedures currently used in medical practice had been shown effective by controlled trial. Currently, data indicate that only 20-37% of procedures in conventional medicine have been subjectd to the same standards as demanded for CAM (കാം – കമ്പ്ലീമെന്ററി ഏന്‍ഡ് ആല്‍‌ത്തറ നേറ്റീവ് മെഡിസിന്‍).

  അതായത് “മോഡേണ്‍” മെഡിസിന്റെ ടെസ്റ്റൊക്കെ വരുമ്പോള്‍ 63% ശതമാനത്തോളം വരെ കണ്ണടയ്ക്കുമെങ്കിലും ആയുര്‍വേദ മരുന്നുകളുടെയും മറ്റും ടെസ്റ്റുകളുടെ സമയത്ത് സീറോ ടോളറന്‍സാണെന്ന്. ലാബില്‍ സ്വന്തം സാമ്പിള്‍ ചെയ്യുമ്പോള്‍ എങ്ങിനെയും റിസള്‍ട്ടുണ്ടാക്കാനുള്ള വ്യഗ്രതയും വേറേ ആരുടെയെങ്കിലും സാമ്പിള്‍ ചെയ്യാന്‍ പറയുമ്പോള്‍ ഒന്ന് ചെയ്തിട്ട്, സാറേ ഇത് ശരിയാവൂല്ല എന്ന് പറയുകയും ചെയ്യുന്നത് ആഗോളവ്യാപക ഗവേഷക പ്രശ്‌നമാണെന്ന് തോന്നുന്നു 🙂

  (എന്റെ കമന്റുകള്‍ മൈതാന പ്രസംഗ ശൈലിയാവുന്നതില്‍ മ്യാപ്പ്- ആയുര്‍വേദ-“ആധുനിക”വൈദ്യ ഗവേഷണങ്ങളില്‍ ലെവല്‍ പ്ലെയിംഗ് ഫീല്‍ഡ് എത്തിയിട്ടുണ്ടോ ഇല്ലയോ എന്നതും അവ തമ്മില്‍ താരതമ്യപ്പെടുത്തുന്നതിന്റെ രീതികള്‍ ഏതൊക്കെ രീതിയിലാണ് നിര്‍വ്വചിക്കപ്പെടേണ്ടത് എന്നുമൊക്കെയുള്ള അന്വേഷണത്തിന്റെ പുറത്താണ് ഇത്തരം ലിങ്കുകള്‍ പൊക്കിക്കൊണ്ട് വരുന്നത് – ഒന്നില്‍ എല്ലാവിധ സങ്കേതങ്ങളുമപയോഗിച്ച് ഗവേഷണങ്ങള്‍ പുരോഗമിച്ച്, ആ സങ്കേതങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പരീക്ഷണ സ്റ്റാന്‍ഡേര്‍ഡുകളും മറ്റും നിര്‍വ്വചിച്ചതിനുശേഷം, ആ ലെവല്‍ വരെയൊന്നും ഗവേഷണം എത്താത്ത മറ്റേതും (ആയുര്‍വേദം) ആ സ്റ്റാന്‍‌ഡേര്‍ഡുകള്‍ തന്നെ, ആ സങ്കേതങ്ങള്‍ ഉപയോഗിച്ച് തന്നെ, പരീക്ഷിക്കപ്പെടണം എന്ന് പറയുന്നതിലെ പ്രശ്‌നം ഒരു പ്രശ്‌നം.).

 34. വക്കാരിമഷ്‌ടാ Says:

 35. മൂര്‍ത്തി Says:

  ലിങ്കുകള്‍ക്ക് നന്ദി വക്കാരി..മരുന്നുകള്‍ പുറത്തിറങ്ങിയശേഷം നിരോധിക്കപ്പെടുന്നതില്‍ ഈ 63-37 കണക്കിനു വല്ല പങ്കുമുണ്ടോ എന്നൊരു സംശയം.

 36. മൂര്‍ത്തി Says:

  ലിങ്കുകള്‍ക്ക് നന്ദി വക്കാരി..മരുന്നുകള്‍ പുറത്തിറങ്ങിയശേഷം നിരോധിക്കപ്പെടുന്നതില്‍ ഈ 63-37 കണക്കിനു വല്ല പങ്കുമുണ്ടോ എന്നൊരു സംശയം.

 37. വക്കാരിമഷ്‌ടാ Says:

  അനോണി വീക്ക് ഇന്ററാക്ഷന്‍ എന്ന് പറഞ്ഞപ്പോള്‍ പണ്ടേ ദുര്‍ബ്ബലനും അതിന്റെ കൂടെ ഗര്‍ഭണനുമായ ഒന്നിനും കൊള്ളില്ലാത്ത ഇന്ററാക്ഷന്‍‌സ് ആണ് വീക്ക് ഇന്ററാക്ഷന്‍‌സ് എന്നൊരു ധ്വനി വന്നോ എന്നൊരു സംശയം. ശാസ്ത്രത്തില്‍ വീക്ക് ഇന്ററാക്ഷന്‍ എന്ന് പറഞ്ഞാല്‍ ഒന്നിനും കൊള്ളില്ലാത്ത ഇന്ററാക്ഷന്‍‌സ് അല്ലല്ലോ. പലപ്പോഴും “ശക്തന്മാര്‍“ തന്നെയാണല്ലോ ഈ വീക്ക് ഇന്ററാക്ഷന്‍സ്.

 38. വക്കാരിമഷ്‌ടാ Says:

 39. മൂര്‍ത്തി Says:

  ഇത് ഒരു ഓഫ് ആയി കാണുക

  മരുന്നുകള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍‌വലിക്കപ്പെടുന്നതിനെക്കുറിച്ച് അമേരിക്കയിലെ FDA സൈറ്റില്‍ കണ്ട ലേഖനം Why Drugs Get Pulled Off the Market ഇവിടെ. വായിച്ചിരിക്കേണ്ട ഒന്ന് എന്നു തോന്നുന്നു. (സംഭവത്തിന്റെ ഔദ്യോഗിക വശം ആണിത് എങ്കില്‍പ്പോലും)

  ഒരു മരുന്നിന്റെ ഗുണം(അതുവരെ അറിഞ്ഞ) അതിന്റെ ദോഷത്തേക്കാള്‍(അതു വരെ അറിഞ്ഞ) അധികമാണെങ്കില്‍ മരുന്നിനു മാര്‍ക്കറ്റിംഗിനു അനുമതി നല്‍കും എന്നാണ് പൊതുവെ പറയാവുന്നത്. മാര്‍ക്കറ്റില്‍ ഇറങ്ങിയ മരുന്നുകള്‍ മോണിറ്റര്‍ ചെയ്യുന്നതിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദോഷങ്ങള്‍ പരിശോധിക്കുകയും വാണിംഗ് കൊടുക്കുകയും നിരോധിക്കേണ്ട കാര്യമുണ്ടെങ്കില്‍ അങ്ങിനെ ചെയ്യും എന്ന് ഇതില്‍ പറയുന്നു.

  When it comes to any drug, “safe” means that the benefits of the drug outweigh the risks for the population the drug is intended to treat and for its intended use. “Safe does not mean harmless,” Woodcock says. “Every drug comes with risks, and our tolerance for risk is higher for drugs that treat serious and life-threatening illnesses. There is no question that cancer drugs can be highly toxic. But they also save lives.”
  ഈ നിയമങ്ങളൊക്കെ കര്‍ശനമായി നടപ്പിലാക്കുകയാണെങ്കില്‍ വലിയ കുഴപ്പമില്ലാതെ പോകും എന്ന് പറയാം. പക്ഷെ, വികസിത രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ വിറ്റഴിക്കപ്പെടുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ. ഇക്കാര്യത്തില്‍ ധാര്‍മ്മികമായി ശരിയോ എന്നതിനേക്കാള്‍ നിയമപരമായി ശരിയോ എന്നതിനാണ് മുന്‍‌തൂക്കം കിട്ടുന്നത് എന്ന് തോന്നുന്നു..

 40. മൂര്‍ത്തി Says:

 41. Anonymous Says:

  വക്കാരി, ആ പഠന സംഘത്തില്‍പ്പെട്ട അനോണിയില്‍ നിന്നു തന്നെ ഈ വീക്കു ഇന്റെറാക്ഷന്‍ സ്ട്രോങ്ങു ഇന്റെരാക്ഷന്‍ എന്നിവയെപ്പറ്റി കേള്‍ക്കാനാണു താല്‍പ്പര്യം. അലോപ്പതിക്കാര്‍ പറയുന്ന സ്ട്രോങ്ങ് ഇന്റെറാക്ഷന്‍സ് ഏതൊക്കെയാണു(കുറച്ചു ഉദാഹരണങ്ങള്‍ മതി)? വീക്ക് ഇന്റെറാക്ഷന്‍സ് ഏതൊക്കെയാണ്?. ഈ സ്ട്രൊങ്നും വീക്കുമൊക്ക്കെ ആപേക്ഷികമാണു. ഒരോ ഫീല്‍ഡിലും അതു വ്യത്യസ്ഥമായിരിക്കും. എനിക്കാ ഉത്തരം കേള്‍ക്കാന്‍ വലിയ താല്‍പ്പര്യമുണ്ടു.

  പിന്നെ ആ ക്വാണ്ടിഫൈ ചെയ്യുന്ന കാര്യവും..

  ഭട്ടിനെപ്പോലെയുള്ളവര്‍ വന്നു സ്ട്രൊങ്ങ് ഇന്റെറാക്ഷന്‍ മൂലം കിടപ്പിലായതിന്റെ കഥ പറയുന്നു. വേറെ ചിലര്‍ വന്നു പറയുന്നു, ഇതുവരെ കണ്ടെത്തിയതെല്ലം വീക്കു ഇന്റെറാക്ഷന്‍ ആണെന്നു.

  ചിലര്‍ പറയുന്നു, ഇതുവരെ സയന്റിഫിക്ക് ആയി അപ്പ്രൊച്ചു ചെയ്തിട്ടില്ല എന്നു. വേറെ ചിലര്‍ പറയുന്നു, അതിനൊക്കെ ഒരു അന്താരാഷ്ട്ര സംഘടന ഉണ്ടു, അവര്‍ നടത്തിയ ലാബ് ടെസ്റ്റഇലൊക്കെ വീക്കു ഇന്റെറാക്ഷന്‍സ് ആണു തെളിഞ്ഞു വന്നതെന്നു. ഇങ്ങിനെയൊക്കെ പറയുന്നവര്‍ കുറച്ചു കൂടി കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള കമെന്റുകളൊ ഒരൂ കമെന്റിനുള്ളില്‍ ഒതുങ്ങ്നുന്നില്ലെങ്കില്‍ പോസ്റ്റുകളൊ ആക്കി ഇട്ടാല്‍ നന്നായിരുന്നു. എല്ലാപേരും കൂടി ഒരു സംശയത്തിന്റെയും അവ്യക്തതയുടെയും വിത്തുകള്‍ വിതച്ചിട്ടാണു പോകുന്നതു. ആതു ഒട്ടും ആശാവഹകമല്ല.

 42. Anonymous Says:

 43. സൂരജ് Says:

  >>എല്ലാപേരും കൂടി ഒരു സംശയത്തിന്റെയും അവ്യക്തതയുടെയും വിത്തുകള്‍ വിതച്ചിട്ടാണു പോകുന്നതു. ആതു ഒട്ടും ആശാവഹകമല്ല.

  വാസ്തവം! 🙂
  മരങ്ങള്‍ കാരണം കാടു കാണാന്‍ വയ്യാതായോ എന്നൊരു തോന്നല്‍…ഇതിത്രയുമൊക്കെ പോകുമെന്നു പ്രതീക്ഷിച്ചില്ല…ഹ ഹ ഹ…

  പോസ്റ്റുമായി ബന്ധപ്പെട്ട മറ്റൊരു സംഗതി:

  ആയുര്‍വേദത്തിലെ “unscientific” എന്നു ഞാന്‍ കഴിഞ്ഞ പോസ്റ്റിലിട്ടിരുന്ന ഭാഗങ്ങള്‍ ആരെങ്കിലും ഒന്ന് നേരിട്ട് ‘വെരിഫൈ ചെയ്തോ’ എന്നറിയാന്‍ താല്‍പ്പര്യം. (ചിലതു പണിക്കര്‍ സാറിന്റെ ബ്ലോഗില്‍ കണ്ടു). ചവറാണെന്നു തോന്നുന്നെങ്കില്‍ വിട്ടേക്കുക.
  BAMSനു പഠിപ്പിക്കുന്ന ‘ചരകസംഹിത‘- നാരായണന്‍ വൈദ്യരുടെ വ്യാഖ്യാനം (സംസ്ക്യതത്തിന്റെ പദാനുപദ തര്‍ജ്ജമയടക്കം) മറിച്ചും തിരിച്ചും നോക്കിയിട്ട് എനിക്കു പഴയ അഭിപ്രായം ഒന്നു കൂടി ബലപ്പെട്ടതായാണു തോനുന്നത്. പ്രത്യേകിച്ച്,ഗര്‍ഭാവക്രാന്തി, ഇന്ദ്രിയസ്ഥാനം, നിദാനസ്ഥാനം, സിദ്ധിസ്ഥാനം, വിമാനസ്ഥാനം,എന്ന ഭാഗങ്ങളിലെ അദ്ധ്യായങ്ങള്‍. ഇവ ഇതേ രീതിയിലാണു പ്രയോഗിക്കാന്‍ പഠിപ്പിക്കപ്പെടുന്നതെങ്കില്‍…???!

  വിഷയേതരം:

  1. മൂര്‍ത്തി കൊടുത്ത (മരുന്നു പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള FDA യുടെ)സൈറ്റ് ഒരു മുഴുവന്‍ പോസ്റ്റായി അടുത്താഴ്ച ഇടാന്‍ വച്ചിരിക്കുകയായിരുന്നു. ഡ്രഗ് ട്രയലുകളിലെ “hypothesis Testing, Errors എന്നിവയൊക്കെ അതോടു ചേര്‍ത്ത് വിശദീകരിക്കേണ്ടതാണ്. കൂട്ടത്തില്‍ മരുന്നുകമ്പനികളും ഡോക്ടര്‍മാരുമായുള്ള അവിശുദ്ധ കൂട്ടുകട്ടിന്റെ കഥകളും.

  2. അനോണി/സ്യൂഡോ പ്രൊഫൈല്‍ പേരുകളില്‍ കമന്റുകളിടുന്നതു – വിശേഷിച്ചു ശാസ്ത്രവിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ – നട്ടെല്ലില്ലായ്മയാണ്. ചിലര്‍ (ഉദാ: ഭട്ട്)ഒരേ കമന്റ് രണ്ടു ബ്ലോഗില്‍ ചെന്ന് പേസ്റ്റു ചെയ്തിരിക്കുന്നതും കണ്ടു. തെറിയായാലും അഭിനന്ദനമായാലും സ്വന്തം അഭിപ്രായം എഴുതുന്നതിന് ആരെയാണിവര്‍ ഭയക്കുന്നതെന്നറിയില്ല. ഇനി ബൂലോകത്തു സിനിമായിലെപ്പോലെ വല്ല “ഒതുക്കല്‍” ലോബികളുമുണ്ടോ ആവൊ..! എന്തായാലും ഈ ബ്ലോഗില്‍ അനോണി ഓപ്ഷന്‍ നിര്‍ത്തലാക്കുന്നു 🙂

  ചര്‍ച്ചകളും വാഗ്വാദങ്ങളും തുടരട്ടെ.
  സസ്നേഹം,
  സൂരജ്.

 44. സൂരജ് Says:

 45. കിരണ്‍ തോമസ് തോമ്പില്‍ Says:

  സൂരജേ അനോണിഓപഷന്‍ നിര്‍ത്തരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന. ബൂലോകത്തുള്ള ചില പുലികള്‍ ഇമേജ് നിലനിര്‍ത്താന്‍ അനോണിയായി കമന്റ്ചെയ്യും എന്നത് പരസ്യമായ രഹസ്യമാണല്ലോ. അതു പോലെ blogspot ഇതര ബ്ലോഗേഷ്സിന് കമന്റ് ചെയ്യാന്‍ മാത്രമായി ഒരു ഐ.ഡി ഉണ്ടാക്കേണ്ടി വരില്ലേ. തെറിയഭിഷേകം വരുന്നത് വരെ ക്ഷമിക്കുക എന്നേ ഞാന്‍ പറയൂ

 46. കിരണ്‍ തോമസ് തോമ്പില്‍ Says:

  സൂരജേ അനോണിഓപഷന്‍ നിര്‍ത്തരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന. ബൂലോകത്തുള്ള ചില പുലികള്‍ ഇമേജ് നിലനിര്‍ത്താന്‍ അനോണിയായി കമന്റ്ചെയ്യും എന്നത് പരസ്യമായ രഹസ്യമാണല്ലോ. അതു പോലെ blogspot ഇതര ബ്ലോഗേഷ്സിന് കമന്റ് ചെയ്യാന്‍ മാത്രമായി ഒരു ഐ.ഡി ഉണ്ടാക്കേണ്ടി വരില്ലേ. തെറിയഭിഷേകം വരുന്നത് വരെ ക്ഷമിക്കുക എന്നേ ഞാന്‍ പറയൂ

 47. അങ്കിള്‍ Says:

  സൂരജേ, അനോണി ഓപ്ഷന്‍ നിര്‍ത്തുന്നാതിനോട്‌ എനിക്കും യോജിപ്പില്ല. കമന്റിയില്ലെങ്കിലും ആകാംക്ഷയോടെ മുഴുവന്‍ വായിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാനും.

  ഒതുക്കാന്‍ വേണ്ടിയുള്ള അനോണികളൊന്നും ഇതുവരെ ഇവിടെ വന്നിട്ടല്ല. യ്താര്‍ത്ഥ അനോണികളുമായുള്ള സമ്പര്‍ക്കം സൂരജിന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന്‌ തോന്നുന്നു.

  അതുകൊണ്ട്‌ കിരണിനോട്‌ ഞാനും യോജിക്കുന്നു.

 48. അങ്കിള്‍ Says:

 49. wondering Says:

  കാലഘട്ടത്തിന്റെ ആവശ്യമാണ് ഇത്തരം ബ്ലോഗ് ! ശാസ്ത്രം ഇത്രയധികം പുരോഗമിച്ചിട്ടും പഴഞ്ചന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ഇടയില്‍ വേറിട്ടൊരു ശബ്ദം ! തുടരുക…
  കൃത്യമായ വ്യായാമം, നല്ല ഭക്ഷണക്രമവും പോഷകാഹാരവും, നല്ല ജീവിതചര്യ… പിന്നെ വല്ലപ്പോഴും കണ്‍സള്‍ട്ട് ചെയ്യാന്‍ ആധുനികവൈദ്യശാസ്ത്രവും…സ്വസ്ഥം!!
  അല്ല പിന്നെ…ഈ ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ, കുന്തം, കൊടച്ചക്രം….ഇതൊക്കെ മനുഷ്യന്റെ അജ്ഞതയെയും ഉല്‍ക്കണ്ഠയെയും ചൂഷണം ചെയ്യുന്ന വെറും തട്ടിപ്പല്ലേ?!…..

 50. wondering Says:

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )